Nammal Movie Actress Renuka Interview

ഇടവേളയെ കുറിച്ച് ‘നമ്മൾ’ നായിക : ഞാൻ അവരുമായി സൗഹൃദം തുടർന്നില്ല, എന്റെ തെറ്റാണ്!

Nammal Movie Actress Renuka Interview: ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു രേണുക മേനോന്‍. പിന്നീട് സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു രേണുക. പക്ഷെ രേണുകയെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. നമ്മള്‍ എന്ന ചിത്രത്തിലെ രാക്ഷസിയും സുഖമാണീ നിലാവുമൊക്കെ ഇന്നു ആരാധകരുടെ മനസിലുണ്ട്. നമ്മള്‍, വര്‍ഗം തുടങ്ങി തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് രേണുക. എന്നാൽ പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പിന്നീട് അഭിനയം നിർത്തുകയും അമേരിക്കയിലേക്ക് പോകുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് […]

Nammal Movie Actress Renuka Interview: ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നടിയായിരുന്നു രേണുക മേനോന്‍. പിന്നീട് സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കുകയായിരുന്നു രേണുക. പക്ഷെ രേണുകയെ മലയാളികള്‍ ഇന്നും മറന്നിട്ടില്ല. നമ്മള്‍ എന്ന ചിത്രത്തിലെ രാക്ഷസിയും സുഖമാണീ നിലാവുമൊക്കെ ഇന്നു ആരാധകരുടെ മനസിലുണ്ട്. നമ്മള്‍, വര്‍ഗം തുടങ്ങി തമിഴിലും നിരവധി ഹിറ്റുകള്‍ സമ്മാനിച്ചിട്ടുണ്ട് രേണുക. എന്നാൽ പത്തിലധികം സിനിമകളുടെ ഭാഗമായ രേണുക പിന്നീട് അഭിനയം നിർത്തുകയും അമേരിക്കയിലേക്ക് പോകുകയും ചെയ്തു.

വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴിതാ നമ്മളിനെക്കുറിച്ചും ചിത്രത്തിന്റെ ചിത്രീകരണ ഓര്‍മ്മകളുമൊക്കെ പങ്കുവെക്കുകയാണ് രേണുക. അന്ന് കൂടെ അഭിനയിച്ച ഭാവന, സിദ്ധാര്‍ത്ഥ് തുടങ്ങിയവരുമായൊന്നും തനിക്ക് ഇപ്പോള്‍ യാതൊരു കോണ്‍ടാക്ടുമില്ലെന്നാണ് രേണുക പറയുന്നത്. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് രേണുക മനസ് തുറന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

Nammal Movie Actress Renuka Interview

താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ :

‘ആരുമായും സൗഹൃദം തുടര്‍ന്നിട്ടില്ല. അതു കഴിഞ്ഞിട്ടും സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ആരുമായും കോണ്‍ടാക്ട് കീപ്പ് ചെയ്തിട്ടില്ല. അതില്‍ ഞാന്‍ ഇത്തിരി പുറകിലാണ്. അത് എന്റെ ഭാഗത്തു നിന്നുമുള്ള തെറ്റായിരിക്കാം. അതുകഴിഞ്ഞും ഒരുപാട് സിനിമകള്‍ ചെയ്യുകയും ഒരുപാട് പേരുമായി ഒരുമിച്ച് വര്‍ക്ക് ചെയ്യുകയും ചെയ്തു. പക്ഷെ അവര്‍ ആരുമാരുമായും കോണ്‍ടാക്ടില്ല. രണ്ടോ മൂന്നോ പേരുമായി മാത്രമേയുള്ളൂ. അതും ഞാനുമായി കോണ്‍ടാക്ട് നിലനിര്‍ത്താന്‍ അവരുടെ ഭാഗത്തു നിന്നും ശ്രമം ഉണ്ടായവരുമായി മാത്രമേ ബന്ധം നിലനിര്‍ത്തിയിട്ടുള്ളു. അതിനുള്ള കഴിവ് എനിക്കില്ല” എന്നാണ് രേണുക പറയുന്നത്.

അന്ന് തനിക്കൊപ്പം അഭിനയിച്ച പൃഥ്വിരാജ്, ജയം രവി, ആര്യ, ഭാവന തുടങ്ങിയവരെല്ലാം ഇന്ന് വലിയ താരങ്ങളാണ്. സിദ്ധാര്‍ത്ഥ് നടനായും സംവിധായകനായും കയ്യടി നേടുന്നു. അന്ന് അവരുടെ വിജയങ്ങള്‍ കാണുമ്പോള്‍ ഒരുപാട് അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നാണ് രേണുക പറയുന്നത്.

Nammal Movie Actress Renuka Interview

എനിക്ക് ഒരുപാട് അഭിമാനം തോന്നാറുണ്ട്. ഇവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെന്ന് എനിക്ക് പറയാം. ഇപ്പോള്‍ ഇവരുടെ വര്‍ക്കുകള്‍ കാണുമ്പോള്‍ എനിക്ക് ഭയങ്കര അഭിമാനമാണ്. കാരണം ഞാന്‍ ഇവരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്, സംസാരിച്ചിട്ടുണ്ട്, ഇവരെ അറിയാം എന്ന് പറയുമ്പോള്‍ ഭയങ്കര സന്തോഷം തരുന്ന കാര്യമാണ്. ആ സമയത്തുണ്ടായ രസകരമായ കാര്യങ്ങളൊക്കെ ഞാന്‍ മക്കളോട് പറഞ്ഞു കൊടുക്കാറുണ്ട്. അതില്‍ ഞാന്‍ ഒരുപാട് അഭിമാനിക്കാറുണ്ടെന്നും രേണുക പറയുന്നു.

”ഇവരെല്ലാം അവരവരുടെ ജോലികളുമായി തിരക്കിലായിരിക്കുന്നവരാണ്. ഞാന്‍ ഒരിക്കലും അങ്ങനെയുള്ളവരെ വിളിച്ച് അവരുടെ സമയം എടുക്കരുത് എന്നാണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ടാണ് ഞാന്‍ വിളിക്കുകയോ ഹായ് പറയുകയോ വിഷ് ചെയ്യാതിരിക്കുകയോ ചെയ്തത്. അവരുടെ വിലപ്പെട്ട സമയം അവര്‍ക്ക് വേണ്ടത് പോലെ ഉപയോഗിക്കട്ടെ. അതിന് ഇടയില്‍ വിളിച്ച് അവരുടെ സമയം കളയണ്ട എന്നാണ് ഞാന്‍ കരുതിയത്. അതാണ് പറയുന്നത് എനിക്ക് കോണ്‍ടാക്ട് കീപ്പ് ചെയ്യാന്‍ അറിയില്ലെന്ന്” എന്നാണ് രേണുക പറയുന്നത്.

Nammal Movie Actress Renuka Interview

ഇവരെല്ലാം വേറൊരു തലത്തിലേക്ക് എത്തി. ഒരു സാധാരണക്കാരന് തോന്നുക, ഞാന്‍ ഇവരുടെയെല്ലാം സുഹൃത്തുകളാണ് വിളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് സ്‌റ്റൈലു പോലെ പറഞ്ഞു നടക്കാം എന്നാകും. പക്ഷെ സിനിമയില്‍ വരുന്നത് വരെ എനിക്ക് താരങ്ങള്‍ എന്നാല്‍ ഇവരെല്ലാം നമ്മളെ പോലുള്ള സാധാരണക്കാരാണ്. അവര്‍ക്ക് അവരുടേതായ പ്രൈവസിയുണ്ട്. അതിനെ ബഹുമാനിക്കണം. ഞാന്‍ അവരുടെ പ്രൈവസി ബഹുമാനിക്കുന്നു. അതിനാലാണ് അവരുമായി വിളിക്കുകയോ സംസാരിക്കുകയോ ചെയ്യാതിരിക്കുകയായിരുന്നു എന്നും രേണുക പറയുന്നു.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *