thirupathi ladoo

തിരുമല തിരുപ്പതി ദേവസ്ഥാനത്തിൽ ഇനി കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം.

nandini ghee in thirupathi ladoo

nandini ghee in thirupathi ladoo: കെ.എം.എഫിന്റെ നന്ദിനി നെയ്യ് മാത്രം ഉപയോഗിക്കാന്‍ തിരുമല തിരുപ്പതി ദേവസ്ഥാനം (ടി.ടി.ഡി.) തീരുമാനമെടുത്തു. ആന്ധ്രാപ്രദേശിലെ തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദ ലഡുവിനെ ച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് ലഡു ഉണ്ടാക്കാനുള്ള നെയ്യ് നല്‍കിവന്ന കമ്പനികളെ പൂർണമായും ഒഴിവാക്കി കൊണ്ടാണ് പുതിയ തീരുമാനം.

തിരുപ്പതി ദേവസ്ഥാനത്തിന്റെ പുതിയ തീരുമാനം തിരുപ്പതി ദേവസ്ഥാനം ഫെഡറേഷനെ അറിയിച്ചതോടെ നന്ദിനി നെയ് വളരെ അളവിൽ തിരുപ്പതോയിലേക്ക് എത്തി തുടങ്ങി.മൂന്നുമാസത്തേക്ക് 350 ടണ്‍ നെയ്യ് നല്‍കാനാണ് ദേവസ്ഥാനം ആവശ്യപ്പെട്ടത്. ആവശ്യത്തിനുള്ള നെയ്യ് നീക്കിയിരുപ്പുണ്ടെന്നും ഫെഡറേഷന് അഭിമാനകരമായ നിമിഷമാണിതെന്നുമാണ് ചെയർമാൻ ഭീമനായക് വ്യക്തമാക്കിയത്. തിരുപ്പതി ലഡുവുണ്ടാക്കാന്‍ 2013 മുതല്‍ 2019 വരെ നന്ദിനി നെയ്യ് ഉപയോഗിച്ചിരുന്നു.

whatsapp icon
Kerala Prime News അംഗമാവാൻ

nandini ghee in thirupathi ladoo

പിന്നീടുള്ള വര്‍ഷങ്ങളില്‍ ടെന്‍ഡര്‍ നേടാന്‍ കെ.എം.എഫിന് സാധിച്ചിരുന്നില്ല. ജഗന്‍മോഹന്‍ റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായിരുന്നസമയത്ത് തിരുമലക്ഷേത്രത്തിലെ പ്രസാദലഡുവില്‍ മൃഗക്കൊഴുപ്പ് കണ്ടെത്തിയതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ആരോപിച്ചതാണ് വിവാദത്തിന് തുടക്കമിട്ടത്. തുടര്‍ന്നുനടന്ന പരിശോധനയില്‍ മൃഗക്കൊഴുപ്പ് സ്ഥിരീകരിച്ചതായും പറയുന്നു.

Read also: സംസ്ഥാനത്ത് ഒരാൾക്ക് കൂടി എംപോക്സ്, രോഗം എറണാകുളം സ്വദേശിക്ക് : ജാഗ്രത നിർദേശവുമായി സർക്കാർ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *