പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്‌സിൽ നിരവധി മാറ്റങ്ങൾ വന്നിരുന്നു. മൂന്നു വർഷത്തിന് ശേഷം ഇവാൻ വുകോമനോവിച്ചിനെ പരിശീലകസ്ഥാനത്തു നിന്നും മാറ്റി മൈക്കൽ സ്റ്റാറെയെത്തി. അതിനു പുറമെ സെറ്റ് പീസുകളിൽ കൂടുതൽ മികവ് കാണിക്കുന്നതിനായി പുതിയൊരു സെറ്റ് പീസ് പരിശീലകനെ ബ്ലാസ്റ്റേഴ്‌സ് നിയമിക്കുകയും ചെയ്‌തിരുന്നു.( New Coach For Kerala Blasters F C )
ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് പുതിയൊരു പരിശീലകൻ കൂടി എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് പ്രകാരം ക്ലബിന്റെ അണ്ടർ 20 ടീമിന്റെ പരിശീലകസ്ഥാനത്തേക്ക് അമേരിക്കക്കാരനായ കോൾ കാർട്ടറെ നിയമിച്ചിട്ടുണ്ട്. ഗോൾകീപ്പിങ് പരിശീലകനായാണ് കോൾ കാർട്ടറെ കേരള ബ്ലാസ്റ്റേഴ്‌സ് നിയമിച്ചിരിക്കുന്നത്.
കായികലോകത്ത് തങ്ങളുടെ മുഖമുദ്ര പതിപ്പിച്ചിട്ടുള്ള, ഫുട്ബോളിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന ഒരു അക്കാദമിയുടെ പരിശീലകനായിരുന്നതിന്റെ പരിചയസമ്പത്ത് കോൾ കാർട്ടർക്ക് അവകാശപ്പെടാൻ കഴിയും. ന്യൂയോർക്ക് റെഡ്ബുൾസ് എന്ന എംഎൽഎസ് ക്ലബിന്റെ അണ്ടർ 12, അണ്ടർ 14 ടീമുകളുടെ പരിശീലകനായി 2022ൽ നിയമിക്കപ്പെട്ട വ്യക്തിയാണ് കോൾ കാർട്ടർ.
Som Kumar (about his goal for the season) 🗣️“For this season I think to win a trophy, i think the fans deserves it, they pay their hard earned money to come & support us in the stadium, almost every game is jam packed. So for them we have to win a title.” #KBFC pic.twitter.com/YWnrA6Db7d
— KBFC XTRA (@kbfcxtra) August 18, 2024
New Coach For Kerala Blasters F C
കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റ് കഴിഞ്ഞ കുറച്ചു കാലമായി അത്ര മികച്ചതല്ല. അക്കാദമിയിൽ നിന്നും ഉയർന്നു വന്ന സച്ചിൻ സുരേഷ് ടീമിന്റെ പ്രധാനപ്പെട്ട ഗോൾകീപ്പർമാരിൽ ഒരാളാണെങ്കിലും പല മത്സരങ്ങളിലും വരുത്തുന്ന പിഴവുകൾ തിരിച്ചടി നൽകാറുണ്ട്. പുതിയ പരിശീലകൻ എത്തുന്നതോടെ അത്തരം പ്രശ്‌നങ്ങൾ ഭാവിയിൽ പരിഹരിക്കപ്പെടുമെന്നുറപ്പാണ്.
കേരളത്തിൽ നിന്നും മികച്ച താരങ്ങളെ വളർത്തിയെടുക്കാനുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിബദ്ധതയും ഇതിൽ നിന്നും വ്യക്തമാണ്. ടീമിലേക്ക് വരുന്ന താരങ്ങൾക്ക് മികച്ച പരിശീലനം ലഭിക്കുന്നതിന് വേണ്ടിയാണ് നല്ല പരിശീലകരെ എത്തിക്കുന്നത്. താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ നൽകുന്നതിന് വേണ്ടി ബ്ലാസ്റ്റേഴ്‌സ് സ്വന്തം പരിശീലന മൈതാനവും ഒരുക്കുന്നുണ്ട്.
Read Also : പ്രളയത്തെ അതിജീവിക്കും റോബോട്ട് മാതൃകയുമായി WRO യ്ക്കെത്തി കൊച്ചു മിടുക്കികൾ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.