news about kerala blasters: കേരള ബ്ലാസ്റ്റേഴ്സ് വലിയ ഒരു മാറ്റമായിരുന്നു ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയത്. മുഖ്യ പരിശീലകസ്ഥാനത്ത് അവർ അഴിച്ചു പണി നടത്തി. കഴിഞ്ഞ മൂന്നു വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങൾ ഓതിയിരുന്ന ഇവാൻ വുക്മനോവിച്ചിന് ക്ലബ്ബ് വിടേണ്ടി വരുകയായിരുന്നു. പകരം സ്വീഡനിൽ നിന്നാണ് പുതിയ പരിശീലകനെ കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.
20ന് മുകളിൽ പരിശീലകരെ ഇന്റർവ്യൂ ചെയ്തതിനുശേഷമാണ് മികയേൽ സ്റ്റാറേയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചത്. അദ്ദേഹത്തിന് കീഴിൽ തായ്‌ലാൻഡിൽ വെച്ചുകൊണ്ട് നടന്ന പ്രീ സീസൺ മികച്ച രൂപത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയത്. തുടർന്ന് ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ മാറ്റുരച്ച് കൊണ്ടിരിക്കുന്നത്. ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാൻ കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടുണ്ട്.
Karolis Skinkys 🗣️ “As we presented to Mikael & the team that now is time for us to go to another level & that's the challenge, what we need. Obviously we have to follow our philosophy about keep growing young players & looking a lot to that grassroots.” #KBFC pic.twitter.com/0qfGKCAYbt
— KBFC XTRA (@kbfcxtra) August 9, 2024
പുതുതായി നൽകിയ അഭിമുഖത്തിൽ മികയേൽ സ്റ്റാറേയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ ക്ലബ്ബിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് പറഞ്ഞിട്ടുണ്ട്. പരിശീലകനും അദ്ദേഹത്തിന്റെ സംഘവും വളരെയധികം പ്രൊഫഷണലുകളാണ് എന്നത് സ്കിൻകിസ് വ്യക്തമാക്കിയിരുന്നു. ക്ലബ്ബിനെ മറ്റൊരു ലെവലിലേക്ക് എത്തിക്കുക എന്ന ദൗത്യമാണ് പരിശീലകന് നൽകിയിട്ടുള്ളതൊന്നും സ്പോട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുണ്ട്.
news about kerala blasters
‘കേരള ബ്ലാസ്റ്റേഴ്സ് എന്ന ഈ ക്ലബ്ബിന് മറ്റൊരു തലത്തിലേക്ക് പോകേണ്ട സമയമായി എന്നാണ് ഞങ്ങൾ സ്റ്റാറെയോട് പറഞ്ഞത്.ആ വെല്ലുവിളിയാണ് അദ്ദേഹത്തിൽ ഏൽപ്പിക്കപ്പെട്ടത്.അതാണ് ഞങ്ങൾക്ക് വേണ്ടത്.തീർച്ചയായും ഞങ്ങൾ ഞങ്ങളുടെ ഫിലോസഫി തുടരേണ്ടതുണ്ട്.യുവതാരങ്ങളെ വളർത്തിയെടുക്കുക,ഗ്രാസ് റൂട്ട് ലെവലിൽ ഫുട്ബോൾ വളർത്തിയെടുക്കുക എന്നൊക്കെയാണ് ഞങ്ങളുടെ ഫിലോസഫി. അത് തുടരേണ്ടതുണ്ട് ‘ഇതാണ് എസ്‌ഡി പറഞ്ഞിട്ടുള്ളത്.
കേരള ബ്ലാസ്റ്റേഴ്സിന് ഒരു കിരീടം നേടിക്കൊടുക്കുക എന്നത് തന്നെയാണ് പരിശീലകന് മുന്നിലുള്ള വലിയ വെല്ലുവിളി.ഡ്യൂറന്റ് കപ്പിനെ വളരെ ഗൗരവത്തോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ പരിഗണിക്കുന്നത്.ഇതുവരെ ദുർബലരായ എതിരാളികളെയാണ് ബ്ലാസ്റ്റേഴ്സിന് നേരിടേണ്ടി വന്നിരുന്നത്. എന്നാൽ ഇനിമുതലാണ് ശക്തരായ എതിരാളികളെ നേരിടേണ്ടി വരിക.
Read also: ആശങ്ക വേണ്ട, സുരക്ഷിതമായ കരങ്ങളിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്: ക്ലബ്ബ് സ്പോർട്ടിംഗ് ഡയറക്ടർ!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.