Nikhila Vimal Explains Why She Rejected Mepadiyans Role

മേപ്പടിയാനിൽ അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല, വൈറലായ് നിഖില വിമലിന്റെ വാക്കുകൾ.

Nikhila Vimal Explains Why She Rejected Mepadiyans Role

2009 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിൻ്റെ ഭാഗ്യദേവത എന്ന ചിത്രത്തിലൂടെ ജയറാമിൻ്റെ സഹോദരിയായി വേഷമിട്ട്, മലയാളസിനിമയിലേക്ക് കടന്നു വന്ന നടിയാണ് നിഖില വിമൽ. ശ്രീ ബാല കെ യുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലവ് 24×7 എന്ന ചിത്രത്തിൽ നടൻ ദിലീപിന്റെ നായികയായി വേഷമിട്ടു. (Nikhila Vimal Explains Why She Rejected Mepadiyans Role )

പിന്നീട് മലയാള സിനിമയിലെ മുൻനിര യുവ നടിമാരിൽ ഒരാളായി മാറിയ താരത്തിന്റെ സിനിമകൾ ഇരു കൈകളും നീട്ടിയാണ് ആരാധകർ ഏറ്റെടുക്കുന്നത്. അഭിനയങ്ങൾക്ക് പുറമേ,അഭിമുഖങ്ങളിലെ കുറിക്കു കൊള്ളുന്ന മറുപടികളിലൂടെയും താരം പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാറുണ്ട്. സിനിമയുടെ പ്രമോഷൻ അഭിമുഖങ്ങളിൽ താരം നൽകുന്ന ചില മറുപടികൾ പലപ്പോഴും വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കാറുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

Nikhila Vimal Explains Why She Rejected Mepadiyans Role

അത്തരത്തിൽ വീണ്ടും ചർച്ചയാവുകയാണ് നിഖില വിമലിന്റെ ഒരു മറുപടി. അടുത്തിടെ റിലീസ് ചെയ്ത ‘കഥ ഇന്നുവരെ ‘എന്ന ചിത്രത്തിൽ താരം വേഷമിട്ടിരുന്നു. ഒപ്പം ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു മോഹന്റെ ആദ്യചിത്രമായ മേപ്പടിയാനിലേക്കും നിഖിലയെ വിളിച്ചിരുന്നുവെന്നും പക്ഷേ, അന്ന് ആ ഓഫർ വേണ്ടെന്നു വയ്ക്കുകയും ആയിരുന്നുവെന്ന് നിഖില ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മേപ്പടിയാൻ ഒഴിവാക്കിയതെന്തു കൊണ്ടെന്ന ചോദ്യത്തിന് നിഖിലയുടെ വാക്കുകൾ ഇങ്ങനെ

“മേപ്പടിയാൻ എന്ന സിനിമയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു തേങ്ങയും ഇല്ല എന്ന് മനസ്സിലായി. സ്ക്രിപ്റ്റ് തരാൻ കഴിയില്ല എന്നും പറഞ്ഞിരുന്നു. അതുകൊണ്ടാണ് മേപ്പടിയാനിൽ അഭിനയിക്കാതിരുന്നത്. അതിനുശേഷമാണ് എനിക്ക് വാഗ്ദാനം ചെയ്‌ത വേഷം അഞ്ജുവിന് നൽകുന്നത്. അഞ്ജു വായിച്ച സ്ക്രിപ്റ്റിൽ കുറെക്കൂടി വിശദാംശങ്ങളുണ്ടായിരുന്നു,’നിമിഷ നേരം കൊണ്ടു തന്നെ താരത്തിന്റെ ഈ വാക്കുകൾ വൈറലായി. താരത്തെ വിമർശിച്ചും ചിലർ രംഗത്ത് എത്തിയിരുന്നു.

Read Also : സർക്കാർ മേഖലയിൽ വിവിധ ഉദ്യോഗങ്ങളിൽ ജോലിനേടാം, യോഗ്യതകൾ ഇങ്ങനെ..

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *