Nipah Sample Results Will Be Out Today: കേരളത്തിൽ നിപ്പ വൈറസ് വീണ്ടും പിടിപെട്ടിരിക്കുകയാണ്. അതീവ ജാഗ്രതയോടെയാണ് സർക്കാർ ഓരോ നീക്കങ്ങളും നടത്തുന്നത് . കഴിഞ്ഞ ദിവസമാണ് മലപ്പുറത്തു നിപ്പ ബാധിച്ച പതിനാലുകാരൻ മരണപ്പെട്ടത്. നിപ്പ രോഗ ലക്ഷണങ്ങളോടെ കുട്ടിയെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ നിന്നും കോഴിക്കോട്ടെക് മാറ്റിയിരുന്നു . ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടി മരണപടുകയാണുണ്ടായത് .
ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ട് ആരോഗ്യ വകുപ് ഉന്നത തല യോഗം കൂടിയിരുന്നു . വേണ്ട നിർദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു . അതേസമയം മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച പതിനാലുകാരന്റെ സമ്പര്‍ക്ക പട്ടികയില്‍ 350 പേര്‍ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത് . പാലക്കാട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നും രണ്ടു പേര്‍ വീതമാണ് പട്ടികയിലുള്ളത് . തിരുവനന്തപുരത്തുള്ള നാലുപേരും വീടുകളിലാണ് നിലവിൽ കഴിയുന്നത് . ഇവർ ഉടനെ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചേരും എന്നാണ് അറിയാൻ കഴിയുന്നത് .
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇവരെ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം സജ്ജമാക്കിയിട്ടുണ്ടെന്ന് സൂപ്രണ്ട് അറിയിച്ചിട്ടുണ്ട് . ഒമ്പത് പേരുടെ സാമ്പിൾ പരിശോധിച്ചത് നെഗറ്റീവ് ആണെന്നാണ് റിപ്പോർട്ട്. സാമ്പിൾ പരിശോധനയ്ക്ക് അയച്ചവരിൽ 6 പേര്‍ക്ക് നിലവിൽ രോഗലക്ഷണം പ്രകടമായിട്ടുണ്ട് . 101 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉൾപ്പെട്ടിരിക്കുന്നത. അതേസമയം നിപ്പ വൈറസ് ബാധിച്ച കുട്ടി കാട്ടാമ്പഴങ്ങ കഴിച്ചതായി സ്ഥിതീകരിച്ചു . പാണ്ടിക്കാട് , ആനക്കയം പഞ്ചായത്തുകളില്‍ ഫീല്‍ഡ് സര്‍വേ പുരോഗമിക്കുകയാണ് .
അതേസമയം അതിർത്തി പ്രദേശങ്ങളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. പാലക്കാട് ജില്ലയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മുഴുവൻ ചെക്പോസ്റ്റുകളിലും പരിശോധന തുടങ്ങിയിട്ടുണ്ട് . വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടർ യാത്ര അനുവദിക്കുന്നത് . ജാഗ്രത പാലിക്കണം എന്നാണ് ആരോഗ്യ വകുപ്പ് അറിയിക്കുന്നത് . സർക്കാർ നൽകുന്ന മുന്നറിയിപ്പുകൾ കൃത്യമായി പിന്തുടരുകയാണ് ഈ സന്ദർഭത്തിൽ ചെയ്യേണ്ടത് .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.