Peter Hain about Malayalam: മലയാളികൾ നെഞ്ചിലേറ്റിയ താരരാജാക്കാൻമ്മാരാണ് ലാലേട്ടനും മമ്മൂക്കയും. ഇവരുടെ ചിത്രങ്ങൾ എന്നും മലയാളികൾ ഇരു കൈകളും നീട്ടിയാണ് സ്വീകരിക്കാറ്. ഇന്നും മധുര പതിനേഴിൽ തിളങ്ങുന്നു വെന്നേ തോന്നിപ്പിക്കുള്ളു . എന്നാൽ ആക്ഷൻ രംഗങ്ങളിൽ ഇരുവരും വ്യത്യസ്തമായാണ് പെർഫോം ചെയ്യുന്നതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച കൊറിയോഗ്രാഫറിൽ ഒരാളായ പീറ്റർ.
“മിന്നൽ “എന്ന ചിത്രത്തിലൂടെ ആക്ഷൻ കൊറിയോഗ്രാഫർ ആയി കരിയർ ആരംഭിച്ച പീറ്റർ ഹിന്ദി, തമിഴ്,തെലുങ്ക്,എന്നീ ഭാഷകളിലായി ഒട്ടനവധി ചിത്രങ്ങൾക്ക് സംഘട്ടന ഒരുക്കിയിട്ടുണ്ട്. നൂറുകോടി ക്ലബ്ബിൽ കടന്ന പുലിമുരുകനും ആക്ഷൻ രംഗങ്ങൾ ഒരുക്കിക്കൊണ്ട് മലയാളത്തിലും തന്റെ സാന്നിധ്യം അറിയിച്ചു.ആക്ഷൻ ഹീറോ രംഗങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും വ്യത്യസ്ത രീതിയിലുള്ള പെർഫോമാണ് കാഴ്ചവയ്ക്കുന്നത് എന്ന് പീറ്റർ വ്യക്തമാക്കി .
റിസ്ക് ഏറെയുള്ള സ്റ്റണ്ടാണ് ചെയ്യുന്നതെങ്കിൽ താൻ പറയുന്ന അഡ്വൈസ് അതേപടി കേൾക്കുന്നയാളാണ് മമ്മൂക്ക, എന്നാൽ ലാലേട്ടൻ അങ്ങനെയല്ല അദ്ദേഹത്തെ സംബന്ധിച്ച് സീനിന്റെ പെർഫെക്ഷൻ ആണ് പ്രാധാന്യമെന്നും ആക്ഷൻ സീനുകൾ പെർഫെക്റ്റ് ആകാൻ വേണ്ടി എന്ത് റിസ്കും എടുക്കുന്ന ആളാണ് ലാലേട്ടൻ, അവസാനം സീൻ നന്നായാൽ മാത്രമേ അദ്ദേഹത്തിന് തൃപ്തി ആകുള്ളൂ.
Peter Hain about Malayalam
മാത്രമല്ല ലാൽസറിന് അദ്ദേഹം ചെയ്യുന്നത് എന്താണെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും അതുകൊണ്ട് അതിനെക്കുറിച്ച് ഓർത്ത് ആവലാതി വേണ്ടെന്നും അദ്ദേഹം തുടർന്നു.”ഇടിയൻ ചന്തു”വിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്സ്മീറ്റിലാണ് പീറ്റർ ഇക്കാര്യം തുറന്നു പറഞ്ഞത്. പീറ്റർ ഹെയ്ൻ തയ്യാറാക്കി സംഘട്ടന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ കണ്ടിരിക്കാറ്.
Read also: ഇനി വെറും മീനാക്ഷി അല്ല, ഡോക്ടർ മീനാക്ഷി. മകളുടെ കരിയറിലുണ്ടായ നേട്ടം പങ്കുവെച്ചു ദിലീപ്!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.