Prem Jacob About Swasika: സീരിയൽ താരം പ്രേം ജേക്കബുമായുള്ള വിവാഹത്തിന് മുമ്പ് വിവാഹ സങ്കൽപ്പങ്ങളെ കുറിച്ച് സ്വാസിക പറഞ്ഞ വാക്കുകൾ സൈബറിടത്ത് വൈറലായിരുന്നു. രാവിലെ എഴുന്നേറ്റ് ഭർത്താവിന്റെ കാൽ തൊട്ട് വണങ്ങണം എന്ന് സ്വാസിക പറഞ്ഞത് ഏറെ ട്രോൾ ചെയ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അന്ന് സ്വാസിക സീരിയസ് ആയി തന്നെ പറഞ്ഞതാണെന്ന് വ്യക്തമാക്കുകയാണ് പ്രേം ഇപ്പോൾ. സ്വാസിക രാവിലെ എഴുന്നേറ്റ് തന്റെ കാൽ തൊട്ടുതൊഴാറുണ്ട് എന്നാണ് പ്രേം പറയുന്നു.
ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇത് പറയുന്നത്. “സ്വാസിക രാവിലെ എഴുന്നേറ്റ് എന്റെ കാൽ തൊട്ടുതൊഴാറുണ്ട്. പക്ഷേ ഞാനും തിരിച്ച് ചെയ്യും. നീ ചെയ്യുന്നതൊക്കെ കൊള്ളാം ഞാനും ചെയ്യുമെന്ന് പറയും. ഞാൻ വെറുതെ ഇരിക്കുമ്പോൾ ഇവൾ ഓടിവന്ന് കാല് പിടിച്ചിട്ട് അങ്ങ് പോകും. ഞാൻ പുറകെ പോയി തിരിച്ച് അതുപോലെ ചെയ്യും. പുതിയ സിനിമകൾ, പരസ്യങ്ങൾക്ക് ഒക്കെ പോകുന്ന സമയത്താകും ഏറ്റവും കൂടുതലും അങ്ങനെ ചെയ്യുന്നത്. സിനിമയിൽ കാണുന്നത് പോലെ ചായ എടുത്ത് തരുന്നു. കഴിക്കാൻ വിളമ്പി തരുന്നു. ഞാൻ കഴിച്ച പ്ലേറ്റിൽ ഭക്ഷണം കഴിക്കുന്നു.
Prem Jacob About Swasika
ആ കോൺസപ്റ്റ് ആണ് സ്വാസികയ്ക്ക് ഇപ്പോഴും. ഞാൻ പ്ലേറ്റ് കഴുകി കഴിഞ്ഞാൻ പിന്നെ ദേഷ്യമാണ്.”-പ്രേം പറഞ്ഞു. ചില പ്രത്യേക ദിവസങ്ങളിൽ മാത്രം അങ്ങനെ ചെയ്യുക എന്നത് തന്റെ വിശ്വാസമാണെന്നായിരുന്നു സ്വാസികയുടെ മറുപടി. അതെന്റെ ഒരു വിശ്വാസമാണ്. പലപ്പോഴും പ്രേം അറിയാതെ ഞാൻ കാല് തൊട്ട് തൊഴാറുണ്ട്. അത് കണ്ടാൽ ആണ് തിരിച്ചു ചെയ്യാറുള്ളത്. പക്ഷേ കല്യാണ ദിവസം മുതൽ അങ്ങനെയാണ്. സ്വാസിക എന്ന ഭാര്യക്ക് പ്രത്യേക കൺസപ്റ്റുകൾ ആണ് ഇപ്പോഴുമെന്ന് പ്രേം പറയുന്നു. അഥവാ കയറിയാൽ അവിടെ പോയിരിക്ക് എന്ന് പറയും.”- പ്രേമിന്റെ വാക്കുകൾ.
ജനുവരിയിലാണ് സ്വാസികയും പ്രേമും വിവാഹിതരായത്. ഇരുവരും ഒരു സീരിയലിൽ ഒരുമിച്ച് അഭിനയിച്ചിരുന്നു. സുഹൃത്തുക്കളായ ഇവർ പിന്നീടാണ് പ്രണയത്തിലാകുന്നത്. ടെലിവിഷൻ സീരീയലുകളിലൂടെയാണ് സ്വാസിക ശ്രദ്ധിക്കപ്പെട്ടത്. പ്രഭുവിൻ്റെ മക്കൾ, കട്ടപ്പനയിലെ ഋത്വിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, ചതുരം എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
Read Also : ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയ നട്സുകൾ ശീലമാക്കൂ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.