Premkumar Chalachithra Academy Chairman: നടൻ പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാന്റെ താത്ക്കാലിക ചുമതല നൽകി. പ്രശ്നങ്ങളെ തുടർന്ന് നിലവിലെ ചെയർമാൻ ആയിരുന്ന രഞ്ജിത്ത് രാജിവച്ചതിനാലാണ് അക്കാദമി വൈസ് ചെയർമാനായ പ്രേംകുമാറിന് ചെയർമാന്റെ ചുമതല നൽകി നിയമിതനാക്കിയത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബംഗാളി നടി ലൈംഗികാതിക്രമ പരാതിയുമായി രംഗത്തെത്തിയതോടെയാണ് രഞ്ജിത്ത് രാജിവെച്ചത്. രഞ്ജിത്ത് രാജിവെച്ച ഒഴിവിലേക്ക് മുതിർന്ന സംവിധായകൻ ഷാജി എൻ. കരുണിന്റെ പേര് അക്കാദമി പരിഗണിച്ചിരുന്നു. എന്നാൽ ബീന പോളിനെ ചെയർപേഴ്‌സൺ ആക്കണമെന്ന ആവശ്യവുമായി ഡബ്ല്യൂ.സി.സിയും രംഗത്തെത്തി.
ഇതിനുപിന്നാലെയാണു പ്രേംകുമാറിന് ചലച്ചിത്ര അക്കാദമി ചെയർമാൻ്റെ താൽക്കാലിക ചുമതല നൽകി സർക്കാർ പ്രശ്‌നം പരിഹാരിച്ചത്. സംവിധായകൻ അല്ലാത്ത ഒരാൾ ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ സ്ഥാനത്തേക്ക് വരുന്നത് ആദ്യമായാണ്. സിനിമാ കോൺക്ലേവ്, ചലച്ചിത്ര പുരസ്കാരവിതരണം, കേരള അന്താരാഷ്ട്ര ചലച്ചിത്രമേള എന്നിങ്ങനെയുള്ള ദൗത്യങ്ങളിൽ നിൽക്കേണ്ടത് ഇനി അദ്ദേഹം തന്നെയാണ്.
2022-ലാണ് പ്രേംകുമാർ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനായി ചുമതലയേൽക്കുന്നത്. 100-ഓളം ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള പ്രേംകുമാർ 18 ചിത്രങ്ങളിൽ നായകനായിട്ടുണ്ട്. സി.ഐ.ഡി രാമചന്ദ്രൻ എന്ന പേരിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രത്തിൽ ആയിരുന്നു അദ്ദേഹം അവസാനമായി അഭിനയിച്ചത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.