rationcard mustering

റേഷൻ മസ്റ്ററിങ്, ആരൊക്കെ ചെയ്യണം? എങ്ങനെ ചെയ്യണം എന്ന് വിശദമായി അറിയാം

rationcard mustering: മഞ്ഞ കാർഡ്, പിങ്ക് കാർഡ് വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 2024 മാർച്ച് മാസം മസ്റ്ററിങ്ങ് നടത്തിയവരുടെയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റേഷൻ കടയിൽ നിന്ന് നേരിൽ പോയി വിരൽ പതിച്ച് റേഷൻ വാങ്ങിയവരുടെയും മസ്റ്ററിങ്ങ് നടന്നിട്ടുണ്ടായിരിക്കും. റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തി എന്ന് മനസ്സിലാക്കുന്നതിന് . ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അറിയാവുന്നതാണ്. സൈറ്റിൽ നമ്മുടെ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് […]

rationcard mustering: മഞ്ഞ കാർഡ്, പിങ്ക് കാർഡ് വിഭാഗത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും മസ്റ്ററിംഗ് നടത്തേണ്ടതാണ്. 2024 മാർച്ച് മാസം മസ്റ്ററിങ്ങ് നടത്തിയവരുടെയും ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ റേഷൻ കടയിൽ നിന്ന് നേരിൽ പോയി വിരൽ പതിച്ച് റേഷൻ വാങ്ങിയവരുടെയും മസ്റ്ററിങ്ങ് നടന്നിട്ടുണ്ടായിരിക്കും. റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തി എന്ന് മനസ്സിലാക്കുന്നതിന് . ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ അറിയാവുന്നതാണ്.

സൈറ്റിൽ നമ്മുടെ റേഷൻ കാർഡ് നമ്പർ ടൈപ്പ് ചെയ്ത ശേഷം സബ്‌മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്ത് കൊടുത്താൽ റേഷൻ കാർഡിൽ ഉൾപ്പെട്ട അംഗങ്ങളുടെ പേര് വിവരം ലഭിക്കുന്നതാണ്. റേഷൻ കാർഡിലെ ഓരോ അംഗത്തിന്റെയും പേരിന് നേരെ വലത് ഭാഗത്ത് EKyc സ്റ്റാറ്റസ് കാണാവുന്നതാണ്. മസ്റ്ററിങ്ങ് നടത്തിയാൽ മാത്രമേ നിങ്ങള്ക്ക് അർഹമായ റേഷൻ വിഹിതം ലഭിക്കുകയുള്ളു.

whatsapp icon
Kerala Prime News അംഗമാവാൻ

rationcard mustering

പഠനത്തിനും ജോലിക്കുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരും കേരളത്തിനു പുറത്തു പോയവരും അതാത് പ്രദേശത്തെ സംവിധാനം ഉപയോഗപ്പെടുത്തി മസ്റ്ററിംഗ് നടത്തണം. മസ്റ്ററിങ്ങ് നടക്കുന്നിടത്ത് നേരിട്ട് എത്തിച്ചേരാൻ കഴിയാത്ത കിടപ്പു രോഗികൾക്ക് വീട്ടിൽ വന്ന് മസ്റ്ററിങ്ങ് നടത്തുന്നതാണ്. ഇതിനായി കിടപ്പ് രോഗികളുടെ വിവരം മുൻകൂട്ടി റേഷൻ കടയിൽ അറിയിക്കണം.

മസ്റ്ററിങ്ങിനു പോകുമ്പോൾ റേഷൻ കാർഡ് ആധാർ കാർഡ് എന്നിവ കൊണ്ട് പോകണം.
നൽകിയ ലിങ്കിൽ കയറി റേഷൻ കാർഡിൽ ആരൊക്കെ മസ്റ്ററിങ്ങ് നടത്തണം എന്ന് മനസ്സിലാക്കി ആവശ്യമുള്ളവരെ മാത്രം ക്യാമ്പിൽ എത്തിച്ചാൽ തിരക്കൊഴിവാക്കാം. റേഷൻ വാങ്ങാൻ പോകുമ്പോൾ വിരൽ പതിയാത്തവരുടെയും കുട്ടികളുടെയും ആധാർ അക്ഷയയിൽ പോയി അപ്ഡേറ്റ് ചെയുക.

Read also: വനിത ഉദ്യോഗാർഥിക്കായി സർക്കാർ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *