Reason And Remedies Of Piles: പൈൽസ് അഥവ മൂലക്കുരു എന്നത് മലദ്വാരത്തിന് ചുറ്റും അകത്തുമായി ഉണ്ടാകുന്ന വീക്കത്തെയാണ്. കോശങ്ങള്‍ നിറഞ്ഞ ഇതില്‍ രക്ത കുഴലുകളും പേശികളും അടങ്ങിയിരിക്കും. പല വലുപ്പത്തില്‍ കാണപ്പെടുന്ന മൂലക്കുരു മലദ്വാരത്തിന് പുറത്തും ഉണ്ടാകാം. വളരെ സങ്കീര്‍ണമായ ഒരു പ്രശ്നമായി ഇതിനെ കാണേണ്ടതില്ല. സാധാരണയായി ഇത് തനിയെ അപ്രത്യക്ഷമാകാറുണ്ട്. എന്നിരുന്നാലും ചിലപ്പോള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യേണ്ട അവസ്ഥകളും ഉണ്ടാകാറുണ്ട്. ജനിതക ഘടകങ്ങളും സാധാരണ പൈല്‍സിന് കാരണമാകാം. അതായത്, പാരമ്പര്യമായി പൈൽസ് ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ് എന്ന്. പ്രായം കൂടും തോറും പൈല്‍സ് വരാനുള്ള സാധ്യത കൂടുതലാണ് . ഗര്‍ഭിണികളായ സ്ത്രീകള്‍ക്കും പൈല്‍സ് വരാനുള്ള സാധ്യത ഏറെയാണ്. അമിതമായുള്ള സമ്മര്‍ദ്ദം മലദ്വാരത്തിന് ചുറ്റും വീക്കം വരാനും അതുവഴി പൈൽസ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അമിത വണ്ണം ഇതിന്റെ ഒരു പ്രധാന ഘടകമാണ്.
പലരും അവഗണിക്കുന്നതും അതേസമയം തന്നെ വളരെ പ്രധാനപ്പെട്ടതുമായ ഒരു ഘടകമാണ് ആഹാരo എന്നത് . നമ്മുടെ ജീവിത ശൈലിയില്‍ ആഹാരക്രമത്തിന്റെ സ്ഥാനം വളരെ വലുതാണ്. അനാരോഗ്യകരമായ ആഹാരക്രമത്തിന്റെ ഫലമായി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാം, പൈല്‍സ് അവയില്‍ ഒന്നുമാത്രമാണ്.പലപ്പോഴും ആളുകള്‍ തങ്ങള്‍ക്ക് പൈല്‍സ് ആണന്ന് തിരച്ചറിയാറില്ല. ചില പ്രകടമായ ലക്ഷണങ്ങള്‍ കൊണ്ട് പൈൽസ് ആണെന്ന് തിരിച്ചറിയാന്‍ സഹായിക്കും. വേദനയും മലദ്വാരത്തില്‍ നിന്നുളല രക്തസ്രാവവും സാധാരണ ലക്ഷണമാണ്. ചൊറിച്ചിലും മലദ്വാരത്തില്‍ നിന്നുള്ള ഡിസ്ചാര്‍ജും ആണ് മറ്റൊരു ലക്ഷണം. പൈല്‍സ് എങ്ങനെ ചികിത്സിച്ച് ഭേദമാക്കും എന്ന് ഓര്‍ത്ത് നിങ്ങള്‍ വിഷമിക്കേണ്ടതില്ല . ഈ പ്രശ്നം പരിഹരിക്കാനുള്ള മാര്‍ഗ്ഗം നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ട് നിരന്തരമായി ഇത് ഉപയോഗിച്ച് കഴിഞ്ഞാൽ അതിൽ നിന്ന് മോചനം ഉറപ്പാണ്.
തൃഫല ചൂര്‍ണ്ണം
ഇതുണ്ടാകാനുള്ള പ്രധാന കാരണം മലബന്ധം ആയതിനാല്‍ തൃഫല ചൂര്‍ണം കഴിക്കുന്നത് നല്ലതാണ്.
ആവണക്കെണ്ണ
ആവണക്കെണ്ണയുടെ ഗുണങ്ങള്‍ നിരവധിയാണ്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുണ്ടെങ്കിലും ഫംഗസ്, ബാക്ടീരിയ എന്നിവയെ തകർക്കാനുള്ള ഗുണങ്ങളും ഇതിന് ഉണ്ട്. കൂടാതെ പ്രതിജ്വല ശേഷിയും ഉണ്ട്. പൈല്‍സിന്റെ വേദന മാറ്റാനും ആവണക്കെണ്ണ ഉപയോഗിക്കാം. പൈല്‍സ് ഭേദമാക്കാനുള്ള ഏറ്റവും ലളിതമായ മാര്‍ഗ്ഗമാണ് ഇത്.
കായം
ഭക്ഷണത്തില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് കായം. പച്ചക്കറികളുടെ കൂടെയോ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കലര്‍ത്തിയോ ദിവസവും കഴിക്കുക. ഇത് ദഹനം മെച്ചപ്പെടുത്തുകയും അതുവഴി പൈല്‍സിനെ പ്രതിരോധിക്കുകയും ചെയ്യും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.