Reason For Why Coeff: കേരള ബ്ലാസ്റ്റേഴ്സ് ഒരു കിടിലൻ സൈനിങ്ങാണ് കഴിഞ്ഞ ദിവസം പൂർത്തിയാക്കിയത്. സെന്റർ ബാക്ക് പൊസിഷനിലേക്ക് ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ താരത്തെ ആവശ്യമുണ്ടായിരുന്നു. എന്തെന്നാൽ ക്രൊയേഷ്യൻ താരമായ മാർക്കോ ലെസ്ക്കോവിച്ച് ക്ലബ്ബ് വിട്ട് കഴിഞ്ഞിരുന്നു. ആ സ്ഥാനത്തേക്കാണ് ബ്ലാസ്റ്റേഴ്സ് ഫ്രഞ്ച് ഡിഫൻഡറായ അലക്സാൻഡ്രെ കോയെഫിനെ കൊണ്ടുവന്നിട്ടുള്ളത്. 32 കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രാൻസിലെ സെക്കൻഡ് ഡിവിഷനിലാണ് കളിച്ചിരുന്നത്.
ഫ്രാൻസിലെ ടോപ്പ് ഡിവിഷനായ ലീഗ് വണ്ണിലും സ്പെയിനിലെ ലാലിഗയിലും കളിച്ച് പരിചയമുള്ള താരമാണ് കോയെഫ്. മാത്രമല്ല ഫ്രാൻസിന്റെ അണ്ടർ ഏജ് ടീമുകൾക്ക് വേണ്ടി ഒരുപാട് മത്സരങ്ങൾ ഇദ്ദേഹം കളിച്ചിട്ടുണ്ട്. അങ്ങനെ എല്ലാംകൊണ്ടും മികച്ച താരമാണ് കോയെഫ്. അതിനേക്കാൾ ഉപരി പ്രതിരോധത്തിൽ പല പൊസിഷനുകളിലും കളിക്കാൻ അദ്ദേഹത്തിന് കഴിയും എന്നതാണ്.സെന്റർ ബാക്ക് പൊസിഷന് പുറമേ റൈറ്റ് ബാക്ക് പൊസിഷനിലും ഡിഫൻസീവ് മിഡ്‌ഫീൽഡർ പൊസിഷനിലും അദ്ദേഹത്തെ ഉപയോഗപ്പെടുത്താം.
Reason For Why Coeff
താരത്തിന്റെ യൂറോപ്പിലെ എക്സ്പീരിയൻസ് ബ്ലാസ്റ്റേഴ്സിന് ഗുണകരമാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്തുകൊണ്ടാണ് താരത്തെ കൊണ്ടുവന്നത്? എന്താണ് മറ്റുള്ളവരിൽ നിന്നും താരത്തെ വ്യത്യസ്തനാക്കുന്നത് എന്നതിനൊക്കെ ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടറായ കരോലിസ് സ്കിൻകിസ് വിശദീകരണം നൽകുന്നുണ്ട്. അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്. ഒരുപാട് ക്വാളിറ്റി കൊണ്ടുവരാൻ ഈ താരത്തിന് കഴിയും. മാത്രമല്ല നല്ല എക്സ്പീരിയൻസ് ഉള്ള താരം കൂടിയാണ്. അതും ക്ലബ്ബിന് മുതൽക്കൂട്ടാണ്. കൂടാതെ നമ്മുടെ വിവിധ പൊസിഷനുകളിൽ കളിച്ചുകൊണ്ട് ശക്തി വർദ്ധിപ്പിക്കാൻ അദ്ദേഹത്തിന് കഴിയും.
Karolis Skinkys on Coeff 👀
— Abdul Rahman Mashood (@abdulrahmanmash) July 24, 2024
“Alexandre will bring us much-needed experience and quality, and he will reinforce different positions in our team. Additionally, we expect leadership qualities from him.”#KBFC pic.twitter.com/6ja7PIq26Y
ഇതിനൊക്കെ പുറമേ ലീഡർഷിപ്പ് ക്വാളിറ്റിയും അദ്ദേഹത്തിൽ നിന്ന് നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്,ഇതാണ് ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ പറഞ്ഞിട്ടുള്ളത്. ചുരുക്കത്തിൽ എല്ലാംകൊണ്ടും തികഞ്ഞ ഒരു പ്രതിരോധനിര താരത്തെയാണ് ക്ലബ്ബിന് ലഭിച്ചിരിക്കുന്നത്. ഇനി ബ്ലാസ്റ്റേഴ്സിന്റെ പ്രധാനമായും ആവശ്യമുള്ളത് ഒരു സ്ട്രൈക്കറെയാണ്.ദിമി ക്ലബ്ബ് വിട്ട സ്ഥാനത്തേക്ക് ഒരു സ്ട്രൈക്കറെ കൊണ്ടുവരാൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഉടൻതന്നെ ആ സൈനിങ്ങ് ഉണ്ടാകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.അതിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ ഉള്ളത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.