slkjhlj 1

വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!!

remedies for dry skin: ചർമ്മം വരണ്ടു പോകുന്നതും ചുളിവുകളും പാടുകളും വരുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സെബത്തിന്റെ ഉൽപാദനം കുറയുന്നതാണ് വരണ്ട ചർമ്മത്തിന്റെ കാരണങ്ങളിലൊന്ന്. ഇത് ചൊറിച്ചിൽ, പുറംതൊലി, പരുക്കൻ പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. കാലാവസ്ഥകളിലെ മാറ്റവും വരണ്ട ചർമ്മത്തെ സാരമായി ബാധിക്കുന്നു. തണുപ്പുള്ള കാലാവസ്ഥകളിലും, കഠിനമായ സൂര്യപ്രകാശം കൊള്ളുന്നതും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ് . ശരീരത്തിലെ ഏതു ഭാഗങ്ങളിലും ഇതു കാണാം. എന്നിരുന്നാലും മുഖങ്ങളിൽ ആണിത് […]

remedies for dry skin: ചർമ്മം വരണ്ടു പോകുന്നതും ചുളിവുകളും പാടുകളും വരുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. സെബത്തിന്റെ ഉൽപാദനം കുറയുന്നതാണ് വരണ്ട ചർമ്മത്തിന്റെ കാരണങ്ങളിലൊന്ന്. ഇത് ചൊറിച്ചിൽ, പുറംതൊലി, പരുക്കൻ പാടുകൾ എന്നിവയിലേക്ക് നയിക്കുന്നു. കാലാവസ്ഥകളിലെ മാറ്റവും വരണ്ട ചർമ്മത്തെ സാരമായി ബാധിക്കുന്നു.

slkjhlj

തണുപ്പുള്ള കാലാവസ്ഥകളിലും, കഠിനമായ സൂര്യപ്രകാശം കൊള്ളുന്നതും വരണ്ട ചർമ്മത്തിന് കാരണമാകാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതും ഇതിന്റെ കാരണങ്ങളിലൊന്നാണ് . ശരീരത്തിലെ ഏതു ഭാഗങ്ങളിലും ഇതു കാണാം. എന്നിരുന്നാലും മുഖങ്ങളിൽ ആണിത് പ്രധാനമായും കണ്ടുവരുന്നത്. ചിലരിൽ ഇത് പാരമ്പര്യമായും കാണാറുണ്ട്. അലർജി സോറിയാസിസ് തൈറോയ്ഡ് തുടങ്ങിയ രോഗം ഉള്ളവരിലും ഡ്രൈ സ്കിൻ കണ്ടു വരാറുണ്ട്.

whatsapp icon
Kerala Prime News അംഗമാവാൻ

ഡ്രൈ സ്കിൻ എന്നത് ടെൻഷൻ അടിക്കേണ്ട കാര്യമൊന്നുമല്ല. നമ്മുടെ ജീവിതശൈലിയിൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

remedies for dry skin
  • ചൂടുവെള്ളത്തിൽ ഉള്ള കുളി ചർമം കൂടുതൽ വരണ്ടതാക്കാൻ കാരണമാകാറുണ്ട്. അതിനാൽ അധികം ചൂടും തണുപ്പും അല്ലാത്ത വെള്ളത്തിൽ കുളിക്കാൻ ശ്രദ്ധിക്കുക. കുളിക്കുമ്പോൾ ഗ്ലിസറിൻ സോപ്പുകൾ ഉപയോഗിക്കാൻ ശ്രമിക്കുക.
  • സോപ്പുകൊണ്ട് മുഖം കഴുകുന്നത് പൂർണമായും ഒഴിവാക്കുക. സോപ്പിലുള്ള കെമിക്കലുകൾ ചർമ്മത്തെ കൂടുതൽ വരണ്ടതാക്കുന്നു.
  • മോയിസ്ച്ചറൈസിങ് ഡ്രൈ സ്കിൻ ഉള്ളവർക്ക് ഉപയോഗിക്കാവുന്നതാണ്. പ്ലെയിൻ വാസ്ലിൻ, പെട്രോളിയം ജെല്ലി, ഒലിവ് ഓയിൽ, വെളിച്ചെണ്ണ എന്നിവ മോയ്സ്ചറൈസിങ്ങിനായി ഉപയോഗിക്കാവുന്നതാണ്.
  • ദിവസവും രണ്ട് രണ്ടര ലിറ്റർ വെള്ളമെങ്കിലും ശീലമാക്കുക. ഇതോടൊപ്പം ധാരാളം ജ്യൂസുകളും കുടിക്കാവുന്നതാണ്.
  • ആൽക്കഹോൾ, ബിയർ,വൈൻ തുടങ്ങിയ ഡ്രിങ്കുകൾ ഒഴിവാക്കുക. കാപ്പിയും ചായയും ഇക്കൂട്ടത്തിൽ നിയന്ത്രിക്കേണ്ടതാണ്.
  • പ്രോട്ടീനുകൾ ധാരാളമായി അടങ്ങിയ മുട്ടയും പാലും വരണ്ട ചർമം ഉള്ളവർ പ്രധാനമായും കഴിക്കേണ്ട ഒന്നാണ്.
  • കുക്കുമ്പറിൽ ധാരാളം ജലാംശം അടങ്ങിയിരിക്കുന്നതിനാൽ ഇത് വരണ്ട ചർമം ഉള്ളവർക്ക് ഏറ്റവും നല്ലതാണ്. കുക്കുമ്പർ ഫെയ്സ് പാക്ക് ആയും ഇത്തരക്കാർക്ക് ഉപയോഗിക്കാവുന്നതാണ്.
  • അലോവേരയും വെള്ളരിക്കാ ജ്യൂസും ചേർത്ത് മുഖത്തിടുന്നതു ചർമത്തിന്റെ വരൾച്ച മാറാനും ജലാംശം വർധിപ്പിക്കാനും സഹായിക്കും.
  • വാൾനട്ട് പിസ്ത ബദാം എന്നിവ തലേദിവസം വെള്ളത്തിലിട്ട് കുതിർത്ത് ബ്രേക്ക് ഫാസ്റ്റിനോടൊപ്പം കഴിക്കാം. ബദാം പാലിൽ കലർത്തി മുഖത്ത് തേക്കുന്നതും ചർമ്മത്തിന്റെ തിളക്കം കൂട്ടാനും സഹായിക്കുന്നു.
  • ഉള്ളി,തക്കാളി, ബ്രോക്കോളി, തേൻ എന്നിവയും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
  • വരണ്ട ചർമക്കാർക്ക് ഏറ്റവും ഗുണം ചെയ്യുന്ന ഒന്നാണു തൈര്. തൈരും പയറു പൊടിയും തേനും ചേർത്താൽ നല്ലൊരു ഫേയ്സ്പാക്കായും ഉപയോഗിക്കാവുന്നതാണ്.

Niranjan K

Niranjan is a creative content writer with a flair for storytelling. With 2+ years of experience in writing website content and blog posts, He excels in crafting compelling narratives that captivate audiences. His writing style is conversational, relatable, and engaging, with a focus on brand voice and tone.

1 thought on “വരണ്ട ചർമ്മത്തെ ഓർത്ത് ഇനി ടെൻഷൻ അടിക്കേണ്ട. പരിഹാരമിതാ!!!”

  1. Pingback: വീട്ടിലിരുന്നു ചെയ്യാവുന്ന ചില പൊടികൈകൾ മതി മുഖത്തിന്റെ തിളക്കം കൂട്ടാൻ!!! skin cleansing tips - 1 super

Leave a Comment

Your email address will not be published. Required fields are marked *