fetaured 10 min

ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി ഐശ്വര്യ റായി, രണ്ടാം സ്ഥാനത്തു ഉള്ള ആളെ അറിയുമോ? സൗത്ത് ഇന്ത്യയിൽ നിന്ന് ഈ നടി മാത്രം!!

richest actress in india: ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ പ്രകടനത്തിലൂടെ വലിയ പ്രശസ്‌തിയും ആരാധകവൃന്ദവും നേടിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങൾ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്‌തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. 650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 […]

richest actress in india: ഇന്ത്യൻ ചലച്ചിത്ര വ്യവസായത്തിൽ, നിരവധി നടിമാർ അവരുടെ അസാമാന്യമായ അഭിനയ പ്രകടനത്തിലൂടെ വലിയ പ്രശസ്‌തിയും ആരാധകവൃന്ദവും നേടിയിട്ടുണ്ട്. സമ്പത്തിന്റെ കാര്യവും അങ്ങനെത്തന്നെ. ഇപ്പോഴിതാ വിവിധ ദേശീയമാധ്യമങ്ങൾ ഇന്ത്യൻ സിനിമയിലെ ധനികരായ നടിമാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ്. ബോളിവുഡ് താരം ഐശ്വര്യ റായ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 25 വർഷത്തിലേറെയായി ചലച്ചിത്രരംഗത്തുള്ള ഐശ്വര്യയുടെ ആസ്‌തി ഏകദേശം 862 കോടി രൂപയാണെന്നാണ് റിപ്പോർട്ട്.

inside 38 1

650 കോടിയുടെ ആസ്തിയുള്ള പ്രിയങ്ക ചോപ്രയാണ് പട്ടികയിൽ രണ്ടാമത്. 550 കോടിയുമായി ആലിയ ഭട്ട്, 500 കോടിയുമായി ദീപിക പദുക്കോൺ, 485 കോടിയുമായി കരീന കപൂർ, 250 കോടി കോടി ആസ്തിയുള്ള കത്രീന കൈഫ് എന്നിവരാണ് പട്ടികയിൽ പിന്നാലെയുള്ളത്. നയൻതാരയാണ് ഈ പട്ടികയിൽ ഇടംപിടിച്ച ഒരേയൊരു ദക്ഷിണേന്ത്യൻ നടി. 200 കോടിയാണ് നയൻതാരയുടെ ആസ്‌തി. പെണ്ണിൻറെ നായകയായ ഐശ്വര്യറായി ഏഴ് കോടി മുതൽ 10 കോടി രൂപവരെയാണ് പ്രതിഫലം വാങ്ങുന്നതിനാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

whatsapp icon
Kerala Prime News അംഗമാവാൻ

ലോകമെമ്പാടും ആഡംബര വസ്‌തുവകകളും ഐശ്വര്യ സ്വന്തമാക്കിയിട്ടുണ്ട്. 15 കോടി മുടക്കി ദുബായിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റിൽ ഒരു വീട് ഐശ്വര്യ മുൻപ് സ്വന്തമാക്കിയിരുന്നു. നിലവിൽ ബാന്ദ്രയിലെ കുർള കോംപ്ലക്സിലുള്ള 5 ബെഡ്റൂം ബംഗ്ലാവിലാണ് ഐശ്വര്യ താമസിക്കുന്നത്. 21 കോടിയാണ് ഈ വീടിന്റെ മുടക്കുമുതൽ. 2015-ൽ ഐശ്വര്യ വാങ്ങിയ ഈ വീടിന് ഇപ്പോൾ 50 കോടിക്ക് മുകളിലാണ് മൂല്യമെന്നും റിപ്പോർട്ട് പറയുന്നു. ഇൻ-ഹൗസ് ജിം, സ്വിമ്മിങ് പൂൾ അടക്കം നിരവധി സൗകര്യങ്ങൾ ചിത്രത്തിനുണ്ട്. ആഡംബര വാഹനങ്ങൾ ഒന്നിലധികം ഉള്ള താരത്തിന്റെ പക്കൽ റോൾസ് റോയ്‌സ് ഗോസ്റ്റ്, ഓഡി എംഎൽ, മെഴ്സിഡസ് ബെൻസ് എസ്‌500, മെഴ്സിഡസ് ബെൻസ് എസ്350ഡി കൂപ്പ്, ലെക്സസ് എൽഎക്സ് 570 തുടങ്ങിയവയും ഉണ്ട്.

inside 39 min
richest actress in india

ലോറിയൽ, ആഡംബരവാച്ചായ സ്വിസ്, ലോഞ്ചിനസ്, ലക്‌സ്, കൊക്കക്കോള, പെപി, ടൈറ്റൻ വാച്ചുകൾ, ലാക്‌മി കോസ്മെറ്റിക്സ്, കാഷ്യോ പേജർ, ഫിലിപ്പ്സ്, പാമോലീവ്, കാഡ്ബെറി, ഫ്യൂജി ഫിലിംസ്, കല്യാൺ ജുവല്ലേഴ്സ്, ടിടികെ പ്രസ്റ്റീജ് ഗ്രൂപ്പ് മുതലായ കമ്പനികളുമായുള്ള പരസ്യകരാറും ഐശ്വര്യക്കുണ്ട്. ഭർത്താവും നടനുമായ അഭിഷേക് ബച്ചന്റെ ആസ്തിയുടെ മൂന്നിരട്ടിയോളം വരും ഐശ്വര്യയുടേത് എന്നതാണ് ശ്രദ്ധേയമായ കാര്യം. 280 കോടിയാണ് അഭിഷേകിൻ്റെ കയ്യിലുള്ളത്. രൺവീർ സിങ് (500 കോടി), രൺബീർ കപൂർ (345 കോടി), പ്രഭാസ് (200 കോടി) എന്നിവരാണ് സമ്പത്തിന്റെ കാര്യത്തിൽ ഐശ്വര്യ പിന്നിലാക്കിയ നടന്മാർ.

Read also: പബ്ലിക് സർവീസ് കമ്മീഷന്റെ ഒഴിവുകളും ജോലിസാധ്യത അവസരങ്ങളും..!

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

1 thought on “ഇന്ത്യയിലെ ഏറ്റവും ധനികയായ നടിയായി ഐശ്വര്യ റായി, രണ്ടാം സ്ഥാനത്തു ഉള്ള ആളെ അറിയുമോ? സൗത്ത് ഇന്ത്യയിൽ നിന്ന് ഈ നടി മാത്രം!!”

  1. Pingback: ആ വിവാഹമോചനം എനിക്ക് സന്തോഷം നൽകി; ഒട്ടും ഏകാന്തത അനുഭവിക്കുന്നില്ല എന്ന് കിരൺ റാവു!! kiran rao speaks about he

Leave a Comment

Your email address will not be published. Required fields are marked *