robots to clean drainage: ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യ കൂമ്പാരമാണ് ജോയി എന്ന ശുചീകരണ തൊഴിലാളിയുടെ മരണത്തിനിടയാക്കിയത്. നിരവധി കനാലുകളും തോടുകളും മാലിന്യം നിറഞ്ഞുകൊണ്ട് കിടക്കുന്നുണ്ട് . തൊഴിലാളികൾക്ക് ഇറങ്ങി ചെന്ന് ശുചീകരിക്കാൻ പോലും ബുദ്ധിമുട്ടാണ് ഇത്തരം മാലിന്യ കൂമ്പാരങ്ങൾ . ഇത്തരം മാലിന്യം നിറഞ്ഞുകിടക്കുന്ന കനാലുകളും തോടുകളും ശുചീകരിക്കുന്നതിനായി ഉപയോഗിക്കാവുന്ന ഒരു റോബോട്ടിനെ അവതരിപ്പിച്ചിരിക്കുകയാണ് ജെന്‍ റോബോട്ടിക്‌സ് എന്ന റോബോട്ടിക് സ്റ്റാര്‍ട്ടപ്പ് കമ്പനി .
അപകടകരമായ നിലയിൽ കഴിയുന്ന തോടുകളും കനാലുകളും വൃത്തിയാക്കുന്നതിനായി വില്‍ബോര്‍ എന്ന് പേരിട്ടിരിക്കുന്ന റോബോർട്ടിനെ കൊണ്ട് സാധിക്കും . സംസ്ഥാന വാട്ടര്‍ അതോറിറ്റിക്കുവേണ്ടി തിരുവനന്തപുരത്ത് പരീക്ഷണാടിസ്ഥാനത്തിൽ ഇത് ഉപയോഗിക്കുന്നുണ്ടെന്ന് ജെന്‍ റോബോട്ടിക്‌സ് സി.ഇ.ഒ. എം.കെ. വിമല്‍ ഗോവിന്ദ് പറഞ്ഞു . മാന്‍ഹോളുകള്‍ വൃത്തിയാക്കുന്നതിനുള്ള ബന്‍ഡികൂട്ട് റോബോട്ടിലൂടെ ഏറെ ശ്രദ്ധ നേടിയതാണ് ജെന്‍ റോബോട്ടിക്‌സ് .
റോവര്‍ ടൈപ്പ് വരുന്ന വില്‍ബോര്‍ റിമോർട്ടുകൊണ്ട് നിയന്ത്രിക്കാൻ കഴിയും . ഔദ്യോഗികമായി ഈ റോബോട്ടിനെ അവതരിപ്പിച്ചിട്ടില്ല . എങ്കിലും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്നുള്‍പ്പെടെയുള്ള ഓര്‍ഡറുകള്‍ ഇതിന് ലഭിച്ചിട്ടുണ്ട് . പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമായി .
മലേഷ്യയില്‍നിന്നും വില്‍ബോറിന് ഓര്‍ഡര്‍ ലഭിച്ചു . കനാലുകളിലും തോടുകളിലുമുള്ള മാലിന്യം വലിച്ചെടുത്ത് അവ ചെറുരൂപത്തിലേക്ക് മാറ്റാന്‍ ഈ റോബോട്ടിന് കഴിയും എന്നതും ഇതിന്റെ ഒരു പ്രത്യേകതയാണ് . ആമയിഴഞ്ചാൻ കനാൽ പോലെയുള്ളവ വൃത്തിയാക്കുന്നതിന് ഇത് ഉപകാരപ്പെടും .
Read also: ഉദ്യോഗാർത്ഥികളെ ഇതിലെ, നേവിയിൽ വൻ അവസരങ്ങൾ ഇപ്പോൾ തന്നെ അപേക്ഷിക്കാം!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.