1989-ൽ പുറത്തിറങ്ങിയ സിദ്ധിഖ് ലാൽ കൂട്ടുക്കെട്ടിൽ ഒരുങ്ങിയ ‘റാംജി റാവു സ്പീക്കിംഗ്’ എന്ന സിനിമയിലൂടെ മലയാള സിനിമഭിനയ രംഗത്തേക്ക് കടന്നു വന്ന് തന്റെ അഭിനയ കഴിവ് കൊണ്ട് മലയാള സിനിമ ഇൻഡസ്ട്രിയിൽ ചരിത്രമിട്ട പ്രതിഭാസമാണ് സായി കുമാർ. നായകനായും സ്വഭാവ നടനായും താരം ശ്രദേയനായി . ( Saikumar About Why He Rejected The Role In Kunjikoonan In Other Languages)
1996-ലെ ഹിറ്റ്ലർ എന്ന സിനിമയിൽ വില്ലനായി അഭിനയിച്ചതോടെയാണ് സായ്കുമാർ വില്ലൻ വേഷങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് നിരവധി സിനിമകളിൽ വില്ലൻ വേഷം ചെയ്ത സായ്കുമാറിൻ്റെ ശ്രദ്ധിക്കപ്പെട്ട വില്ലൻ വേഷം 2002-ൽ റിലീസ് ചെയ്ത കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ ക്രൂരനായ ഗുണ്ടയുടേതാണ്. ‘നീ ആൾ കൊള്ളാലോ ടി പെണ്ണെ’ എന്ന ഡയലോഗ് മലയാളികൾ ഒരിക്കലും മറക്കില്ല. ഗരുഡൻ വാസുഅണ്ണൻ എന്ന കഥാപാത്രം അടിച്ചു കേറിയപ്പോൾ മറ്റു ഭാഷകളിലും സിനിമയ്ക്ക് വൻ സ്വീകാര്യത ലഭിച്ചു.
Saikumar About Why He Rejected The Role In Kunjikoonan In Other Languages
ഒപ്പം വാസുഅണ്ണൻ എന്ന കഥാപാത്രമായി അഭിനയിക്കാൻ സായി കുമാറിന് അവസരം ലഭിച്ചെങ്കിലും അദ്ദേഹം അതെല്ലാം നിരസിച്ചു. ഇപ്പോൾ ഇതാ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അവസരങ്ങൾ നിരസിച്ചതിനു പിന്നിലെ കാരണങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ‘കുഞ്ഞിക്കൂനൻ ചെയ്തതിന് ശേഷം അതിന്റെ തമിഴ്, തെലുങ്ക്, കന്നഡ റീമേക്കിലൊക്കെ എന്നെ വിളിച്ചിരുന്നു. പക്ഷേ, ഞാൻ പോയില്ല. കാരണം, അവർക്ക് അതേ സംഗതി തന്നെ ഭാഷയിലും വേണം.
ആ സീനിന്റെ ഡിറ്റോ തന്നെയാണ് അവരുടെ ആവശ്യം. എന്നെക്കൊണ്ട് അത് വീണ്ടും ചെയ്യാൻ പറ്റില്ല. ഒരു സീൻ രണ്ടാമത്തെ ടേക്ക് പോകുമ്പോൾ ആദ്യം ചെയ്തതുപോലെ ചെയ്യാൻ കാരണവന്മാരുടെ അനുഗ്രഹവും ദൈവത്തിൻ്റെ ഭാഗ്യവും എല്ലാം കാരണമാണ് ഓരോ തവണയും സീൻ ശരിയാകുന്നത്. എപ്പോഴും അതുപോലെ ആകണമെന്നില്ല . പിന്നെ പ്രതിഫലത്തിൻ്റെ കാര്യം നോക്കുമ്പോൾ മറ്റ്ഭാ ഷയിൽ കൂടുതൽ ലഭിക്കുമെന്ന് കരുതി പലരും പോകാറുണ്ട്. പക്ഷേ എനിക്ക് അങ്ങനെ പോകാൻ തോന്നാറില്ല,എന്നും സായ് കുമാർ പറഞ്ഞു.
Read Also : വൈകുന്നേരങ്ങളിൽ കുട്ടികൾക്കൊക്കെ ഉണ്ടാക്കി കൊടുക്കാൻ പറ്റിയ ഒരു അടിപൊളി സ്നാക്ക് റെസിപ്പി ഇതാ
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.