അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് 2013 ൽ പുറത്തിറക്കിയ ‘നേരം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നു വന്ന നടനാണ് ഷറഫുദീൻ.ജൂഡ് ആന്തണി സംവിധാനം ചെയ്ത ഓം ശാന്തി ഓശാന എന്ന ചിത്രത്തിലും ഷറഫുദ്ദീൻ വേഷമിട്ടിട്ടുണ്ടെങ്കിലും 2015 ൽ അൽഫോൺസ് പത്താരൻ സംവിധാനത്തിൽ പുറത്തിറങ്ങിയ നിവിൻപോളി നായകനായി യൂത്തിനിടയിൽ തരംഗം സൃഷ്ടിച്ച ‘പ്രേമം ‘എന്ന ചിത്രത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്.(Sharafudheen About The One Who Helped Him In His Career)
ഗിരിരാജൻ കോഴി എന്ന കോമഡി വേഷം താരത്തിന്റെ കരിയറിലെ ആദ്യ ചുവടുവെപ്പാണെങ്കിലും ഷറഫുദ്ദീൻ്റെ സ്ഥിരം കഥാപാത്രങ്ങളിൽ നിന്നുള്ള ഒരു കൂടുമാറ്റമായിരുന്നു അമൽ നീരദ് ഒരുക്കിയ വരത്തനിലെ ജോസി എന്ന വേഷം. അന്ന് വരെ പ്രേക്ഷകർ കണ്ടതിൽ നിന്ന് പൂർണമായി വ്യത്യസ്തമായി ഒരു മുഴുനീള നെഗറ്റീവ് വേഷത്തിൽ ആയിരുന്നു ഷറഫുദ്ദീൻ ആ ചിത്രത്തിൽ എത്തിയത്. ഇപ്പോൾ ഇതാ തന്റെ ചിന്താഗതിയിൽ മാറ്റം വരാൻ കാരണം വിനായകനും ഫഹദ് ഫാസിലിനും ഒപ്പം അഭിനയിച്ചപ്പോഴാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.
Sharafudheen About The One Who Helped Him In His Career
സ്റ്റാർ ആൻഡ് സ്റ്റൈൽ മാഗസിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞതിങ്ങനെ, “പ്രേമത്തിലെ ഗിരിരാജൻ കോഴി എന്ന കഥാപാത്രമാണ് എനിക്ക് പ്രേക്ഷകരുടെ മനസിലേക്കുള്ള വാതിൽ തുറന്നു തന്നത്. അതിലെ ഡയലോഗ്, ട്രോളൻമാരൊക്കെ ഇപ്പോഴും ഉപയോഗിക്കുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. പക്ഷേ, ഗിരിരാജൻ കോഴി ഹിറ്റായതോടെ അത്തരം കഥാപാത്രങ്ങളിൽ ഞാൻ എന്നും തളച്ചിടപ്പെടുമോയെന്ന പേടിയുണ്ടായിരുന്നു. എന്നാൽ ഫഹദ് ഫാസിൽ, വിനായകൻ തുടങ്ങിയ നടന്മാർക്കൊപ്പം പിന്നീട് ചില സിനിമകൾ ചെയ്യാൻ കഴിഞ്ഞതോടെ എന്റെ ചിന്താഗതികളിൽ വലിയ മാറ്റമുണ്ടായി.
അവരൊക്കെ കഥാപാത്രങ്ങളെ സമീപിക്കുന്ന രീതിയും അവതരിപ്പിക്കുന്ന ശൈലിയുമൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ പാഠപുസ്തകങ്ങളായിരുന്നു.സംവിധായകൻ അമൽ നീരദ് ‘വരത്തൻ’ എന്ന സിനിമയിലൂടെ എനിക്കു തന്ന കഥാപാത്രമായ ജോസി അത്തരം പഠനങ്ങളുടെ തുടക്കമായിരുന്നു. സത്യത്തിൽ എന്നെ ആളുകൾ ഷറഫുദ്ദീൻ എന്നു വിളിച്ചു തുടങ്ങിയത് വരത്തൻ എന്ന സിനിമയിലൂടെയാണ്. അതുവരെ ഗിരിരാജൻ കോഴി ആയിരുന്നു ഞാൻ എല്ലാവർക്കും,’ ഷറഫുദ്ദീൻ പറയുന്നു.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.