Simple Moru Rasam Recipe: ഉണ്ടാകാൻ വെറും 5 മിനിറ്റ് നേരം മാത്രമേ ആവശ്യമുള്ളൂ. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് ഒരു സൂപ്പർ ടേസ്റ്റി മോര് രസം റെസിപി നോക്കിയാലോ
ചേരുവകൾ
- കടുക് – 1/2 ടീ സ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- ഉലുവ – 1 നുള്ള്
- ഉണക്ക മുളക് – 3 എണ്ണം
- വേപ്പില
- പച്ച മുളക് – 2 എണ്ണം
- വെളുത്തുള്ളി – 2 – 3 എണ്ണം
- ഇഞ്ചി – 1 കഷ്ണം
- കുരുമുളക് – 1/2 ടീ സ്പൂൺ
- ചെറിയ ജീരകം – 1/2 ടീ സ്പൂൺ
- കായ പൊടി – 1 നുള്ള്
- മോര് – 1/2 ലിറ്റർ
- ഉപ്പ് – ആവശ്യത്തിന്
Simple Moru Rasam Recipe
ഒരു ചട്ടി അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക് ഇട്ട് കൊടുത്ത് പൊട്ടിക്കുക. ഇതിലേക്ക് ഉലുവ ഉണക്ക മുളക് വേപ്പില എന്നിവ ഇട്ട ശേഷം പച്ചമുളക് ഇഞ്ചി വെളുത്തുള്ളി കുരുമുളക് ചെറിയ ജീരകം എന്നിവ ചതച്ചത് ഇട്ടുകൊടുത്ത് നന്നായി വയറ്റി എടുക്കുക. ശേഷം കായ പൊടി കൂടി ചേർത്ത് കൊടുകണം. ഇതിലേക്ക് അര ലിറ്റർ മോര് ഒഴിച് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് നന്നായി ഇളക്കുക.
നിങ്ങളുടെ കയ്യിൽ തൈരാണ് ഉള്ളത് എങ്കിൽ അത് മിക്സിയുടെ ജാറിലേക്ക് ഒഴിച് കുറച്ചു വെള്ളവും കൂടി ഒഴിച്ച് നന്നായി അരച്ചെടുത്തു ഒഴിച്ചാൽ മതിയാകും. ശേഷം എല്ലാം കൂടി ഇളക്കി കഴിയുമ്പോൾ ആവി മുകളിലേക്ക് വരുന്ന പാകമാവുമ്പോൾ തീ ഓഫാക്കാം. മോര് ചേർത്ത ശേഷം കറി തിളപ്പിക്കരുത് മോര് പിരിഞ്ഞു പോകാൻ സാധ്യത കൂടുതലാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.