Soft And Tasty Rumali Roti

രാവിലെയോ രാത്രിയോ ഇനി ഇത് മാത്രം മതിയാകും; റെസ്റ്റോറന്റ് സ്റ്റൈൽ റുമാലി റൊട്ടി ഇനി വീട്ടിൽ ഉണ്ടാകാം..!

Soft And Tasty Rumali Roti: സോഫ്റ്റ്‌ റുമാലി റൊട്ടി പെർഫെക്റ്റായി ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം. ബ്രേക്ഫസ്റ്റിനും ഡിന്നറിനും ഇത് ഒരു സൂപ്പർ ഓപ്ഷനാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ സമയവും ലാഭിക്കാം.. ചേരുവകൾ Soft And Tasty Rumali Roti റുമാലി റൊട്ടി ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് മൈദ പൊടിയും ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും ഓയിലും ആവശ്യത്തിന് പാലും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നല്ല സോഫ്റ്റ് ആക്കി എടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ […]

Soft And Tasty Rumali Roti: സോഫ്റ്റ്‌ റുമാലി റൊട്ടി പെർഫെക്റ്റായി ഉണ്ടാകുന്നത് എങ്ങനെയെന്നു നോക്കാം. ബ്രേക്ഫസ്റ്റിനും ഡിന്നറിനും ഇത് ഒരു സൂപ്പർ ഓപ്ഷനാണ്. ഇതുപോലെ ചെയ്യുകയാണെങ്കിൽ സമയവും ലാഭിക്കാം..

ചേരുവകൾ
  • മൈദ – 2 കപ്പ്
  • ഗോതമ്പ് പൊടി – 1/2 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • പഞ്ചസാര – 1 ടീ സ്പൂൺ
  • ഓയിൽ – 2 ടീ സ്പൂൺ
  • പാൽ – ആവശ്യത്തിന്
Soft And Tasty Rumali Roti

റുമാലി റൊട്ടി ഉണ്ടാക്കാനായി ഒരു ബൗളിലേക്ക് മൈദ പൊടിയും ഗോതമ്പ് പൊടിയും ഉപ്പും പഞ്ചസാരയും ഓയിലും ആവശ്യത്തിന് പാലും ഒഴിച്ച് നന്നായി കുഴച്ചെടുക്കുക. ചപ്പാത്തിക്ക് കുഴക്കുന്ന പോലെ നല്ല സോഫ്റ്റ് ആക്കി എടുക്കുക. കുഴച്ചെടുത്ത മാവ് ചെറിയ ഉരുളകളാക്കിയ ശേഷം ഒരു ഉരുളയെടുത്ത് പത്തിരിപലകയുടെ മുകളിൽ വെച്ച് പൊടിയിട്ടു കൊടുത്തു പരത്തിയെടുക്കുക. ശേഷം അടുത്ത ഉരുള ഇതുപോലെതന്നെ പരത്തിയെടുത്ത ശേഷം അതിനു മുകളിലായി ഓയിൽ തടവി വീണ്ടും കുറച്ചു പൊടി തൂകി കൊടുക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

ശേഷം നമ്മൾ ആദ്യം പരത്തി വച്ചിരിക്കുന്ന പത്തിരി എടുത്ത് രണ്ടാമതെ പത്തിരിയുടെ മുകളിലേക്ക് വെച്ച് കൊടുത്ത് വീണ്ടും വലുതായി പരത്തുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ പരത്തിയ പത്തിരി ഇട്ടു കൊടുത്ത് രണ്ട് സൈഡും നന്നായി വേവിക്കുക. കുറച്ച് ഓയിൽ തടവി കൊടുത്ത് രണ്ട് സൈഡും വേവിച്ചെടുത്ത ശേഷം നമുക്ക് രണ്ടു പത്തിരി വിടീപ്പിച്ച് എടുക്കാൻ പറ്റും. ഇതുപോലെതന്നെ ബാക്കിയുള്ള മാവ് കൂടി പരത്തിയെടുത്ത് ചുട്ടെടുക്കുക. Video Credit: Fathimas Curry World

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *