Special Breakfast Health Drink

വളരെയധികം ഹെൽത്തി ആയ ഒരു ബ്രേക്ക്ഫാസ്റ്റ് ഡ്രിങ്ക് ഉണ്ടാകുന്നത് നോക്കിയാലോ..

Special Breakfast Health Drink: ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം വെക്കാനും അതുപോലെ തന്നെ പലപല ആരോഗ്യങ്ങൾ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായ ഒരു ഡ്രിങ്കാണിത്. നമ്മൾ ഇതിൽ ഉപയോഗിക്കുന്ന ചേരുവകൾ തന്നെ വളരെ കാൽസ്യം വൈറ്റമിൻസ് എല്ലാം അടങ്ങിയതുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു റിസൾട്ട് കിട്ടുന്നത്. ചേരുവകൾ Special Breakfast Health Drink ഒരു ബൗളിലേക്ക് റാഗി പൊടിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. കട്ട ഒന്നുമില്ലാതെ നന്നായി മിക്സ് ആക്കിയ […]

Special Breakfast Health Drink: ക്ഷീണം മാറാനും ഷുഗർ കുറയാനും നിറം വെക്കാനും അതുപോലെ തന്നെ പലപല ആരോഗ്യങ്ങൾ പ്രശ്നങ്ങൾക്കും ഒരു പരിഹാരമായ ഒരു ഡ്രിങ്കാണിത്. നമ്മൾ ഇതിൽ ഉപയോഗിക്കുന്ന ചേരുവകൾ തന്നെ വളരെ കാൽസ്യം വൈറ്റമിൻസ് എല്ലാം അടങ്ങിയതുകൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരു റിസൾട്ട് കിട്ടുന്നത്.

ചേരുവകൾ
  • റാഗി പൊടി – 2 ടേബിൾ സ്പൂൺ
  • ഏലക്ക പൊടിച്ചത് – 1 നുള്ള്
  • ഈത്തപ്പഴം – 5-6 എണ്ണം
  • പൂവൻ പഴം – 1 എണ്ണം
  • ബീറ്റ്റൂട്ട് – 1/2 കഷ്ണം
  • പാൽ
Special Breakfast Health Drink

ഒരു ബൗളിലേക്ക് റാഗി പൊടിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്യുക. കട്ട ഒന്നുമില്ലാതെ നന്നായി മിക്സ് ആക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കും. തീ വളരെ കുറച്ചുവെച്ച ശേഷം നമുക്ക് ഈ റാഗിയെന്നു കുറുക്കിയെടുക്കാം. റാഗി കുറുകി കഴിയുമ്പോൾ നമുക്ക് തീ ഓഫ് ആക്കി ചൂടാറാൻ മാറ്റി വെക്കാം. ഒരു മിക്സിയുടെ ജാറിലേക്ക് തണുത്ത റാഗിയും ഏലക്ക പൊടിച്ചതും മധുരത്തിന് ആവശ്യമായ ഈത്തപ്പഴവും ഒരു പൂവമ്പഴവും ഇട്ടുകൊടുക്കുക.

whatsapp icon
Kerala Prime News അംഗമാവാൻ

ഇതിലേക്ക് ഒരു ചെറിയ കഷണം ബീറ്റ്റൂട്ട് വേവിച്ച് അരിഞ്ഞ് ഇട്ടു കൊടുക്കുക. വേവിക്കാത്ത ബീറ്റ് റൂട്ട് ആകുമ്പോൾ അതിന്റെ ഒരു രുചി വ്യത്യാസം വരാൻ സാധ്യതയുണ്ട്. വേവിക്കാത്ത പച്ച ബീറ്റ്റൂട്ട് ആണ് താൽപര്യമില്ലെങ്കിൽ അങ്ങനെ ചേർക്കാം ഇല്ലാത്തവർക്ക് വേവിച്ച ബീറ്റ്റൂട്ട് ചെറിയ കഷണങ്ങളായി ചേർത്തു കൊടുക്കാം. പിന്നീട് മിക്സിയുടെ ജാറിലേക്ക് പാല് ആവശ്യത്തിന് ഒഴിച്ചു കൊടുത്തിട്ട് ഇതൊന്നു നന്നായി അരച്ചെടുക്കാം. പാലു കൂടുതൽ വേണമെന്നുള്ളവർക്ക് കൂടുതലും കുറവ് മതി എന്നുള്ളവർക്ക് കുറവ് ഉപയോഗിച്ചാൽ മതിയാകും. വളരെ ഹെൽത്തിയായ ഒരു ബ്രേക്ക് ഫാസ്റ്റ് റെസിപ്പി എളുപ്പത്തിൽ റെഡി.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *