Special Mutton Curry: വളരെ എളുപ്പത്തിൽ കുക്കറിൽ നല്ല ടേസ്റ്റി ആയ മട്ടൻ കറി ഉണ്ടാക്കുന്നതെങ്ങനയാണെന് നോക്കാം. ഇത് നമുക്ക് ബ്രെഡിന്റെ കൂടെയോ ബ്രേക്ക്ഫാസ്റ്റ് കൂടിയോ ഒക്കെ കഴിക്കാൻ വളരെ നല്ലതായിരിക്കും
ചേരുവകൾ
- മട്ടൻ – 1/2 കിലോ
- വെളിച്ചെണ്ണ – 5 ടേബിൾ സ്പൂൺ
- ചെറിയ ജീരകം – 1/2 ടീ സ്പൂൺ
- സവാള – 2 എണ്ണം
- ഇഞ്ചി ചതച്ചത് – 1 ടേബിൾ സ്പൂൺ
- വെളുത്തുള്ളി ചതച്ചത് – 1 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 യെസ് സ്പൂൺ
- മുളക് പൊടി – 1 ടേബിൾ സ്പൂൺ
- മല്ലി പൊടി – 1. 1/2 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തക്കാളി – 2 എണ്ണം
- ഗരം മസാല – 3/4 ടീ സ്പൂൺ
- കസൂരി മെത്തി – 1/2 ടേബിൾ സ്പൂൺ
- പച്ച മുളക്
- മല്ലിയില
Special Mutton Curry
അടുപ്പിൽ ഒരു കുക്കർ വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ജീരകം ഇട്ട് പൊട്ടിക്കുക. ചെറുതായി അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റുക. കൂടെ തന്നെ കഴുകി വൃത്തിയാക്കിയ മട്ടൻ വെള്ളം ഊറ്റി കളഞ്ഞ ശേഷം ഇട്ടുകൊടുക്കുക. മട്ടനും സവാളയും കൂടി ഹൈ ഫ്ലെയിമിൽ വെച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. സവാള നന്നായി വാടി വരുമ്പോൾ ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത് ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുത്ത് വഴറ്റുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി മല്ലിപ്പൊടിയും മുളകുപൊടി എന്നിവ ഇട്ട് കൊടുത്ത് പൊടിയുടെ പച്ചമണം മാറുന്ന വരെ ഇളക്കുക.
പൊടികളുടെ പച്ചമണം മാറുമ്പോൾ ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് നന്നായി മിക്സ് ചെയ്ത് അടച്ചുവെച്ച് 2 മിനിറ്റോളം വേവിക്കുക. തക്കാളി എല്ലാം നന്നായി വെന്തുടഞ്ഞു വരുമ്പോൾ ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് അടച്ചുവെച്ച് അഞ്ച് വിസിലോളം വേവിക്കുക. എയർ പോയ ശേഷം കുക്കർ തുറന്ന് ഇതിലേക്ക് മല്ലിയിലയും പച്ചമുളകും വട്ടത്തിൽ അരിഞ്ഞതും ഗരം മസാലയും കസൂരി മെത്തി ചൂടാക്കി കൈ വെള്ളയിൽ ഇട്ട് പൊടിച്ചതും ഇട്ടുകൊടുക്കുക. മട്ടൻ കറി റെഡി
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.