Star Liner Returning Soon Without Sunitha Williams: നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്മോറിനേയും വഹിച്ച ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈനര്‍ ഭൂമിയിലേക്ക് തിരിച്ചു വരുന്നതായി നാഷണൽ എറോണയുറ്റിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ അറിയിപ്പ് നൽകി. ജൂൺ അഞ്ചിന് തുടക്കമിട്ട ഈ ദ്യത്യം മനുഷ്യരെ വഹിച്ചുള്ള പേടകത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണമാണ്.
സെപ്റ്റംബര്‍ ആറിന് സ്റ്റാര്‍ലൈനര്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയം വിടുമെന്നാണ് നാസ ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ദൗത്യത്തിനിടയിൽ പല വെല്ലുവിളികളും പേടകത്തിന് നേരിടേണ്ടിവന്നു. ഹീലിയം ചോര്‍ച്ചയും ത്രസ്റ്ററുകളിലെ തകരാറും മൂലം ദൗത്യം നീളുകയായിരുന്നു. സാങ്കേതിക പ്രശ്നങ്ങളോ കാലാവസ്ഥയോ മൂലം പ്രയാസങ്ങൾ ഉണ്ടാകാനുള്ള സാഹചര്യമേറെ ആയതിനാൽ തകരാറുള്ള പേടകത്തില്‍ തിരികെ വരുന്നത് ഭീഷണിയാവുമെന്നതുകൊണ്ട് സുനിത വില്യംസും ബുച്ച് വില്‍മോറും ഇല്ലാതെയാണ് പേടകം തിരിച്ചിറക്കുന്നത്.
Star Liner Returning Soon Without Sunitha Williams
സെപ്റ്റംബര്‍ ആറിന് ഇന്ത്യന്‍ സമയം വൈകീട്ട് 3.30 ന് ആണ് പേടകം ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുക. ആറ് മണിക്കൂറിന് ശേഷം ന്യൂ മെക്സിക്കോയിലെ വൈറ്റ് സാന്റ്സ് സ്പേസ് ഹാര്‍ബറില്‍ പാരച്യൂട്ടുകളുടെ സഹായത്തോടെ പേടകം ഭൂമിയിലിറങ്ങും.അടുത്ത വർഷം ഫെബ്രുവരിയില്‍ ബഹിരാകാശ നിലയില്‍ നിന്ന് തിരികെ വരുന്ന എക്സ് ഡ്രഗണ്‍ ക്രൂ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.