ഗർഭിണികളായ അമ്മമാരിൽനിന്നും നിന്നും ഗർഭസ്ഥ ശിശുവിലേക്ക് മൈക്രോ പ്ലാസ്റ്റിക് കടക്കാം എന്ന് പഠനം. കുഞ്ഞുങ്ങളുടെ ശ്വാസകോശം, ഹൃദയം, കരൾ, വൃക്ക, തലച്ചോറിലെ കോശങ്ങൾ എന്നിവിടങ്ങളിലെല്ലാം ചെറിയ പ്ലാസ്റ്റിക് കണികകളായ പോളിമൈഡ്-12 അല്ലെങ്കിൽ പിഎ-12 അടിഞ്ഞുകൂടാൻ ഇടയുണ്ട് എന്നാണ് പഠനം പറയുന്നത്. റുട്ഗേഴ്സ് സർവകലാശാലയിലെ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ ആണ് ഇക്കാര്യം പറയുന്നത്. പ്ലാസന്റ വഴിയാണ് ഭ്രൂണാവസ്ഥയിലുള്ള ശിശുവിലേക്ക് ഗർഭകാലത്ത് മൈക്രോപ്ലാസ്റ്റിക് എത്തുന്നത്.( Studies Found Microplastic In Newborns) ഇത്തരം കുട്ടികളിൽ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം.
എന്നാൽ ജീവൻ നിലനിർത്തുന്ന അവയവങ്ങളിൽ പോലും പ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തുന്നത് ഗുരുതര സാഹചര്യമായാണ് വിലയിരുത്തുന്നത്. സയൻസ് ഓഫ് ദ് ടോട്ടൽ എൻവയോൺമെൻ്റ് ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അഞ്ച് മില്ലീഗ്രാമിൽ താഴെയുള്ള പ്ലാസ്റ്റിക് കണങ്ങളാണ് മൈക്രോ പ്ലാസ്റ്റിക്ക്. നമ്മൾ ഉപയോഗിക്കുന്ന ഒട്ടേറെ വസ്തുക്കളിൽ മൈക്രോ പ്ലാസ്റ്റിക്കുകൾ അടങ്ങിയിട്ടുണ്ട്. എവറസ്റ്റ് പർവതം മുതൽ പസഫിക് സമുദ്രത്തിൽ വരെ മൈക്രോ പ്ലാസ്റ്റികിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അത്രമേൽ പ്ലാസ്റ്റിക് മലിനീകരണം ഉണ്ടെന്നാണ് പറയുന്നത്. നമ്മുടെ ചുറ്റും വ്യാപിച്ചു കിടക്കുന്ന മൈക്രോ, നാനോപ്ലാസ്റ്റിക് കണങ്ങൾ എളുപ്പത്തിൽ മനുഷ്യശരീരത്തിൽ എത്തും.
മനുഷ്യ ശരീരത്തിലെ കരൾ, ശ്വാസകോശം, പ്ലാസൻ്റ തുടങ്ങി രക്തത്തിലടക്കം മൈക്രോ പ്ലാസ്റ്റിക്കുകൾ കണ്ടെത്തിയിരുന്നു. ശ്വസനത്തിലൂടെയും, ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ എത്തുന്ന മൈക്രോപ്ലാസ്റ്റിക് പ്ലാസൻ്റ വഴി ഭ്രൂണങ്ങളിൽ വരെ നിക്ഷേപിക്കുപ്പെടുന്നു എന്നാണ് പുതിയപഠനം പറയുന്നത്. നേരത്തെ പുരുഷൻമാരുടെ മൂത്ര- ബീജ സാംപിളുകളിൽ പരിശോധിച്ചതിൽ വൻതോതിൽ മൈക്രോ പ്ലാസ്റ്റിക്കിൻ്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എലികളിലാണ് പഠനത്തിന്റെ പ്രാഥമിക പരീക്ഷണങ്ങൾ നടന്നത്. പ്രസവ സമയത്ത് അമ്മയുടെയും കുഞ്ഞിന്റെയും രക്തം നേരിട്ട് ബന്ധപ്പെടാതിരിക്കാനായുള്ള ഹീമോകോറിയൽ പ്ലാസന്റയാണ് മനുഷ്യരിലും എലികളിലും ഉള്ളത്.
ഗർഭിണികളായ ആറ് എലികളെയാണ് ഇതിനായി ഉപയോഗിച്ചത്. ഇവയെ 10 ദിവസത്തേക്ക് സൂക്ഷമ കണികളാക്കി മാറ്റിയ ഫുഡ് ഗ്രേഡ് പ്ലാസ്റ്റിക് എക്സ്പോഷറിന് വിധേയമാക്കുകയായിരുന്നു. പിന്നാലെ ജനിച്ച് രണ്ടാഴ്ച്ച കഴിഞ്ഞ എലിക്കുഞ്ഞുങ്ങളെ പരിശോധിച്ചു. ഗർഭകാലത്ത് എലികൾ ശ്വസിച്ച അതേ തരം പ്ലാസ്റ്റിക് എലിക്കുഞ്ഞുങ്ങളുടെ ശ്വാസകോശം, കരൾ, വൃക്ക, ഹൃദയം, മസ്തിഷ്ക കോശങ്ങൾ
എന്നിവയിലും കണ്ടെത്തി. മൈക്രോ, നാനോപ്ലാസ്റ്റിക് എന്നിവ ഉയർത്തുന്ന അപകടസാധ്യതയാണ് ഈ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
Read Also : ഗുരുവായൂർ ദേവസ്വത്തിൽ സെക്യൂരിറ്റി ഗാർഡ് ഒഴിവുകളിലേക് ഇപ്പോൾ അപേക്ഷിക്കാം.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.