മുട്ടറോസ്റ്റിനെ കടത്തിവെട്ടുന്ന രുചിയിൽ ഉള്ളിറോസ്റ്റ്! വെറും 5 മിനിറ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം !! | Super Tasty Onion Roast Recipe

Super Tasty Onion Roast Recipe

Super Tasty Onion Roast Recipe : റോസ്റ്റ് നമുക്കെല്ലാവർക്കും ഇഷ്ടമുള്ളതായിരിക്കും. എന്നാൽ വെജിറ്റേറിയൻസിന് പറ്റിയ റോസ്റ്റ് നമുക്ക് ഉണ്ടാക്കാൻ പറ്റാറില്ല. ഇതാ വെജിറ്റേറിയൻസിനും കൂടി കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഉള്ളി റോസ്റ്റ്. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

ഉള്ളി – 2 എണ്ണം
ചെറിയ ഉള്ളി – 10 എണ്ണം
ഇഞ്ചിവെളുത്തുള്ളി ചതച്ചത് – 1/2 ടീസ്പൂൺ
പച്ചമുളക് – 1 എണ്ണം
കറിവേപ്പില – 1 തണ്ട്
ഉപ്പ് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – 1/4ടീസ്പൂൺ
മല്ലിപ്പൊടി – 1 ടീസ്പൂൺ
മുളക്പൊടി – 1/2 ടീസ്പൂൺ
കാശ്മീരി മുളക്പൊടി – 1/2 ടീസ്പൂൺ
ഖരംമസാല – 1/2ടീസ്പൂൺ
വെളിച്ചെണ്ണ – 2 ടീസ്പൂൺ
പഞ്ചസാര – ഒരു നുള്ള്
ചൂടുവെള്ളം – 1/2 കപ്പ്

 Super Tasty Onion Roast Recipe
Super Tasty Onion Roast Recipe

ഇനി നമുക്ക് തയ്യാറാക്കിയെടുക്കാം. ആദ്യം ഒരു കടായ് എടുത്ത് ഗ്യാസിൽ വച്ച് ചൂടായി വരുമ്പോൾ അതിൽ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായി വരുമ്പോൾ അതിൽ പച്ചമുളകിട്ട് കൊടുക്കുക. ഒന്ന് വഴറ്റിയ ശേഷം അതിലേക്ക് ഉള്ളിയും ചെറിയ ഉള്ളിയും നേരിയതായി അരിഞ്ഞ് ചേർത്ത് ഇളക്കുക. ഉള്ളിവേഗം വഴന്നു കിട്ടാൻ ഉപ്പിട്ടു കൊടുക്കുക. ഉള്ളി മുക്കാൽ ഭാഗം വഴന്നു വരുമ്പോൾ അതിൽ ഇഞ്ചി വെളുത്തുള്ളി ചതച്ചത് ചേർക്കുക. മിക്സാക്കി പച്ചമണം മാറുന്നതു വരെ വഴറ്റിയെടുക്കുക. പിന്നീട് ഉള്ളിയും ഇഞ്ചിയും നല്ല സോഫ്റ്റായി വരുമ്പോൾ അതിൽ മസാലകളായ മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളക്പൊടി, കാശ്മീരി മുളക്പൊടി എന്നിവ ചേർത്ത് വഴറ്റുക. മസാലകളുടെ പച്ചമണം മാറി വരുമ്പോൾ അതിലേക്ക് ഖരം മസാല ചേർത്ത് ഒന്ന് മിക്സാക്കുക.

ശേഷം ഒരു നുള്ള് പഞ്ചസാര ചേർത്തിളക്കുക. പിന്നീട് ചെറുചൂടുവെള്ളം ഒഴിച്ച് മിക്സാക്കുക. ശേഷം ഒരു രണ്ട് മിനുട്ട് മൂടിവച്ചതിനു ശേഷം നല്ല റോസ്റ്റ് പരുവമാവുമ്പോൾ കറിവേപ്പിലയിട്ട് ഇറക്കിവയ്ക്കുക. ഈ റോസ്റ്റ് ചപ്പാത്തിക്കും, പൂരിക്കും, ദോശയ്ക്കുമൊക്കെ കൂട്ടിക്കഴിക്കാൻ നല്ല ടേസ്റ്റായിരിക്കും. ചപ്പാത്തിയുടെ കൂടെ ഒരു തവണ തയ്യാറാക്കി നോക്കൂ. video credit : Jaya’s Recipes

 Super Tasty Onion Roast Recipe
Super Tasty Onion Roast Recipe
0/5 (0 Reviews)
---Advertisement---

Leave a Comment