Breaking News

Rescue Operation For Arjun In Ankola

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..!

Rescue Operation For Arjun In Ankola: കർണാടക ഷിരൂർ ദേശീയപാതയിൽ മണ്ണിടിഞ്ഞു വീണ് കാണാതായ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്തുന്നതിനായുള്ള തിരച്ചിൽ പുനരാരംഭിച്ചു. നേവി, എൻഡിആർഎഫ്, എസ്ഡിആർഎഫ്, പൊലീസ്, ഫയർഫോഴ്സ് എന്നിവർ ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ബംഗളൂരുവിൽ നിന്ന് റഡാർ എത്തിച്ച് ലോറി കിടക്കുന്ന സ്ഥലം കണ്ടെത്താൻ ശ്രമം. ഇന്നലെ മേഖലയിൽ മഴ പെയ്തതോടെ മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാൽ തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചതായിരുന്നു. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തിന് സമീപമുള്ള ഗംഗാവാലി പുഴയില്‍ ലോറി പതിച്ചിട്ടുണ്ടാകുമെന്ന സംശയത്തെ തുടർന്ന് നേവിയുടെ […]

അർജുനായുള്ള തിരച്ചിൽ പുനരാരംഭിച്ചു ; റഡാർ ഉപയോഗിച്ച് ലോറി കണ്ടെത്താൻ ശ്രമം..! Read More »

Breaking News, News
Microsoft Bluse Screen Due To Crowdstrike

മൈക്രോസോഫ്റ്റിന്റെ പ്രവർത്തനം ലോകവ്യാപകമായി സ്തംഭിച്ചു..!

Microsoft Bluse Screen Due To Crowdstrike: മൈക്രോസോഫ്റ്റ് വിൻഡോസിന്റെ പ്രവർത്തനം ലോകവ്യാപകമായി നിലച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളാണ് ബ്ലൂ സ്ക്രീൻ ഓഫ് ഡെത്ത് പ്രശ്നം നേരിടുന്നത്. സിസ്റ്റം പെട്ടെന്ന് ഷട്ട് ഡൗൺ ആവുകയും പുനരാരംഭിക്കുകയും ചെയ്യുന്ന പ്രശ്നമാണിത്. ഇന്ത്യ അടക്കമുള്ള നിരവധി വിമാന സർവീസുകളെ ഇത് ബാധിക്കുന്നു. എയർ ഇന്ത്യ ഇൻഡിഗോ തുടങ്ങിയ നിരവധി വിമാന കമ്പനികളുടെ സർവീസിനെ ഇത് ബാധിച്ചു. ക്രൗഡ് സ്ട്രോക്ക് നടത്തിയ ഒരു അപ്ഡേറ്റ് ആണ് ഇത്തരത്തിൽ ഒരു പ്രശ്നം ഉണ്ടാകാൻ കാരണം.

മൈക്രോസോഫ്റ്റിന്റെ പ്രവർത്തനം ലോകവ്യാപകമായി സ്തംഭിച്ചു..! Read More »

Breaking News, Technology
West Nile Fever Death Case Reported

വെസ്റ്റ് നൈൽ പനി; കോഴിക്കോട് സ്വദേശിയായ ഒരാൾ മരിച്ചു

West Nile Fever Death Case Reported: കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി വെസ്റ്റ് നൈല്‍ പനി ബാധിച്ച് മരിച്ചു. ഇന്നലെയാണ് മരണം സംഭവിച്ചത്. 52 വയസ്സുള്ള ഇദ്ദേഹം കുറച്ച് കാലമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിനെബാധിക്കുന്ന ഒരു വൈറൽ രോഗമാണ് വെസ്റ്റ്നൈൽ. ക്യൂലക്‌സ് കൊതുകുകളാണ് ഈ രോഗം പരത്തുന്നത്. തലവേദന, അപസ്മാരം, കൈകാലുകൾക്ക് തളര്‍ച്ച, ബോധക്ഷയം എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്. മുകളിൽ പറഞ്ഞ തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത് 10 മുതൽ 20 ശതമാനം ആളുകൾക്കാണ്.

വെസ്റ്റ് നൈൽ പനി; കോഴിക്കോട് സ്വദേശിയായ ഒരാൾ മരിച്ചു Read More »

Breaking News