താനൊരു കടുത്ത ഷാരൂഖാൻ ആരാധകനാണെന്ന് പക്ഷെ അദ്ദേഹത്തെ അപമാനിക്കരുത് എന്ന് ആരാധകരോട് പറഞ്ഞു ദുൽഖർ സൽമാൻ!!
dulqar says about SRK: ബോളിവുഡ് കിങ് ഷാരൂഖ് ഖാനോടുള്ള ആരാധനയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ദുൽഖർ സൽമാൻ. സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാരൂഖ് എന്നും എല്ലാവർക്കും അദ്ദേഹം ഒരു മാതൃകയാണെന്നും ദുൽഖർ പറഞ്ഞു. തന്നെ അദ്ദേഹവുമായി ഒരിക്കലും താരതമ്യം ചെയ്യരുതെന്നും കൂട്ടിച്ചേർത്തു. ‘സിനിമയിലും ജീവിതത്തിലും ഒരുപോലെ ആരാധിക്കുന്ന വ്യക്തിയാണ് ഷാറൂഖ്ഖാൻ. അദ്ദേഹത്തിന്റെറെ വലിയ ആരാധകനാണ് ഞാൻ.നമുക്കെല്ലാവർക്കും ഒരു വലിയ മാതൃകയാണ് അദ്ദേഹം.ഒരു നടൻ എന്നത് മാത്രമല്ല, മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റവും എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. […]