ലോകത്തിലെ ഏറ്റവും പ്രായമായ മുത്തശ്ശി ഇനി ഓർമ്മ; മരിയ ബ്രന്യാസ് വിട പറഞ്ഞത് 117- ാം വയസിൽ.!
Maria Branyas Passed Away At The Age Of 117: ലോകത്തെ ഏറ്റവും പ്രായമേറിയ വ്യക്തി എന്ന പദം അലങ്കരിച്ചിരുന്ന മരിയ ബ്രന്യാസ് മൊറേറ വിടപറഞ്ഞു. 117 ആയിരുന്നു വയസ് . ഗിന്നസ് ലോക റെക്കോഡിൽ ഇടംപിടിചാണ് മരിയ അറിയപ്പെട്ടിരുന്നത്. സ്പെയിനിലെ കറ്റാലൻ പട്ടണമായ ഒലോട്ടിലെ ഒരു നഴ്സിങ് ഹോമിലാണ് മരിയ കഴിഞ്ഞത് . ലോക മഹായുദ്ധങ്ങൾ, സ്പാനിഷ് ആഭ്യന്തരയുദ്ധം, മഹാമാരികളായ സ്പാനിഷ് പകർച്ചപ്പനി കോവിഡ് എന്നിങ്ങനെയുള്ളവ അതിജീവിച്ചാണ് അവർ തന്റെ നീണ്ട ജീവിതകാലം തുടർന്നത്. […]