Tasty Kalathappam Recipe: വൈകിട്ട് ചായയോടൊപ്പം അല്ലെങ്കിൽ വെറുതെ കറിയുടെ കൂടെയോ നമുക്ക് ഈ കല്ലത്തപ്പം കഴിക്കാം. വെറും 10 മിനിറ്റിനുള്ളിൽ നമുക്ക് ഉണ്ടാക്കിയെടുക്കാം കുറഞ്ഞ ചേരുവകൾ മാത്രമേ ഇതിന് ആവശ്യമായി വരുന്നത്തെ ഒള്ളു.
ചേരുവകൾ
- ചോർ – 1/2 കപ്പ്
- പച്ചരി – 2 കപ്പ്
- തേങ്ങ ചിരകിയത് – 1 കപ്പ്
- സവാള – 1/2 കഷ്ണം
- പെരുംജീരകം – 1. 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- സോഡ പൊടി – 1 പിഞ്ച്
- നെയ്യ് – 1 ടീ സ്പൂൺ
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
- ചെറിയുള്ളി – 5 / 6 എണ്ണം
Tasty Kalathappam Recipe
പച്ചരി കഴുകി വൃത്തിയാക്കി 3 മണിക്കൂർ കുതിരാൻ വെക്കുക. ശേഷം ഇതൊരു മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ചോറും 1/2 കപ്പ് തേങ്ങ ചിരകിയതും സവാളയും പെരുംജീരകവും വെള്ളവും ആവശ്യത്തിന് ഉപ്പും കൂടിയിട്ട് നന്നായി അരച്ചെടുക്കുക. അരച്ച മാവ് ഒരു ബൗളിലേക്ക് മാറ്റി അരക്കപ്പ് തേങ്ങ ചിരകിയത് ഒരു നുള്ള് സോഡാപ്പൊടിയും ഇട്ട് നന്നായി മിക്സ് ചെയ്യുക. ഒരു നോൺ സ്റ്റിക്ക് കടായി അടുപ്പിൽ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് നെയ്യും വെളിച്ചെണ്ണ ഒഴിച് കൊടുക്കുക.
ഇതിലേക്ക് ചെറുതായി മുറിച്ച ചെറിയ ഉള്ളി ഇട്ടുകൊടുത്തു നന്നായി മൊരിയിച്ച് എടുക്കുക. വറുത്ത ചെറിയുള്ളിയിൽ നിന്ന് കുറച്ചു ചെറിയുള്ളി കോരി മാറ്റിവെക്കുക. ബാക്കിയുള്ള ചെറിയ ഉള്ളിയിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ബാറ്റർ ഒഴിച്ചുകൊടുക്കുക. ബാറ്റർ മുഴുവനായി ഒഴിച്ച ശേഷം ഇതിന് മുകളിൽ ആയി മാറ്റിവച്ചിരിക്കുന്ന ചെറിയ ഉള്ളി പൊരിച്ചത് വിതറി കൊടുക്കുക. ശേഷം ഇത് ലോ ഫ്ലെയിമിൽ ഇട്ട് 20 മിനിറ്റ് അടച്ചുവെച്ച് വേവിക്കുക. വെന്തു കഴിയുമ്പോൾ ഇത് ഒന്ന് മറിച്ചിട്ട് കൊടുത്തു മുകൾ ഭാഗം കൂടി മോറിയിച്ച് എടുതാൽ കലത്തപ്പം റെഡി. Video Credit : Bismi Kitchen
Akhil is a skilled content writer and editor with a passion for technology and innovation. With 3+ years of experience in writing articles, blog posts, and technical documentation, Akhil’s writing style is informative, concise, and engaging. He specializes in sports, business and technology.