Tasty Thakkali Curry Recipe: എന്തിന്റെ കൂടെയും കഴിക്കാൻ പറ്റുന്ന ഒരു അടിപൊളി തക്കാളി കറിയാണിത്. ഉച്ചക്ക് ചോറിന് ഇത് മാത്രം മതിയാകും അത്രയും ടേസ്റ്റ് ഉള്ള ഒരു തക്കാളി കറിയാണിത്. ഈ കറി ഉണ്ടാകാൻ ആണെങ്കിലോ വളരെ എളുപ്പവുമാണ്.വളരെ കുറഞ്ഞ ചേരുവകളും കുറഞ്ഞ സമയും മതിയാവും.
ചേരുവകൾ
- വെളിച്ചെണ്ണ – 3 ടേബിൾ സ്പൂൺ
- കടുക് – 1 ടീ സ്പൂൺ
- വേപ്പില – ആവശ്യത്തിന്
- സവാള – 1 എണ്ണം
- പച്ച മുളക് – 4 എണ്ണം
- തക്കാളി -2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- മുളക് പൊടി 1 ടീ സ്പൂൺ
- മല്ലിപൊടി – 1 ടീ സ്പൂൺ
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺ
- തേങ്ങ പാൽ – 1 കപ്പ്
- മല്ലിയില – ആവശ്യത്തിന്
Tasty Thakkali Curry Recipe
ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകിട്ട് കൊടുത്തു പൊട്ടിക്കുക. ഇതിലേക്ക് കുറച്ച് വേപ്പിലയും കൂടെ തന്നെ നീളത്തിൽ ആയിരുന്നു സവാളയും പച്ചമുളകും കൂടിയിട്ട് നന്നായി വഴറ്റിയെടുക്കുക. സവാള നന്നായി വയറ്റിയ ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി ഇട്ടുകൊടുത്ത് നന്നായി ഉടച്ചെടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും കൂടെ തന്നെ മുളകു പൊടി മല്ലിപൊടിയും മഞ്ഞൾ പൊടിയും ചേർക്കുക.
പൊടികളുടെ പച്ച മണം മാറുന്ന വരെ വയറ്റുക. ശേഷം ഇതിലേക്ക് ഒരു കപ്പ് തേങ്ങ പാൽ കൂടി ഒഴിച്ച് ഒന്ന് തിളപ്പിക്കുക. തേങ്ങ പാൽ ഒഴിച്ച ശേഷം അതികം തിളപ്പിക്കരുത്. ഒന്ന് തിളച്ച് വരുമ്പോൾ തന്നെ നമുക്ക് തീ ഓഫ് ആകാം. നന്നായി ഇളക്കിയ ശേഷം കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുത്താൽ കറി റെഡി. കറി കുറച്ച് ചൂട് ആറുമ്പോൾ കുറുകി വരും.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.