Temporary Kerala Government Jobs

പി എസ് സി പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാം ; സർക്കാർ ഓഫീസുകളിൽ താത്കാലിക ജോലി ഒഴിവുകൾ!

Temporary Kerala Government Jobs: കേരള സര്‍ക്കാരിന്റെ കീഴില്‍ പി എസ് സി പരീക്ഷ എഴുതാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലിയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താഴെ കൊടുത്ത ഇന്റർവ്യൂകളിൽ ഓരോ ജോലികളിലും യോഗ്യത ഉള്ളവർ പങ്കെടുക്കുക. മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് (സഖി വൺ സ്റ്റോപ്പ് സെന്റർ) Kerala Prime News അംഗമാവാൻ Join പെരിന്തല്‍മണ്ണയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി […]

Temporary Kerala Government Jobs: കേരള സര്‍ക്കാരിന്റെ കീഴില്‍ പി എസ് സി പരീക്ഷ എഴുതാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലിയ്ക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. താഴെ കൊടുത്ത ഇന്റർവ്യൂകളിൽ ഓരോ ജോലികളിലും യോഗ്യത ഉള്ളവർ പങ്കെടുക്കുക.

മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് (സഖി വൺ സ്റ്റോപ്പ് സെന്റർ)

whatsapp icon
Kerala Prime News അംഗമാവാൻ

പെരിന്തല്‍മണ്ണയില്‍ വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. എഴുത്തും വായനയും അറിയാവുന്ന സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഹൈസ്കൂള്‍ വിദ്യാഭ്യാസമാണ് അടിസ്ഥാന യോഗ്യത. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്കായിരിക്കും സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന നൽകുക.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കറുടെ പ്രായം 30 നും 45 നും ഇടയിലാവണം. സെക്യൂരിറ്റി സ്റ്റാഫ്- 30 നും 50 നും ഇടയിലാവണം. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും സഹിതം വനിത സംരക്ഷണ ഓഫീസ്,സിവില്‍ സ്റ്റേഷന്‍,ബി2 ബ്ലോക്ക്, മലപ്പുറം -676505 എന്ന വിലാസത്തിൽ എത്തിക്കുക. അപേക്ഷ നല്‍കിയവർക്കായി ജൂലൈ 24 ബുധനാഴ്ച രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും. വിവരങ്ങൾക്ക്: 8281999059, 8714291005.

Temporary Kerala Government Jobs
Temporary Kerala Government Jobs

“സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന “സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂവിലൂടെ നിയമനം നടത്തുന്നു. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരാവണം. പ്രായം 25നും 45നും ഇടയിൽ ആയിരിക്കണം. എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും ഉള്ളവർക്ക് പങ്കെടുക്കാം.

സ്ത്രീ ശാക്തീകരണ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 19 വെള്ളിയാഴ്ച രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ താല്പര്യമുള്ളവർക്ക് പങ്കെടുക്കാം. വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *