Things To Know About Food At Night

രാത്രിയിൽ നിങ്ങൾ ഏതു തരം ഭക്ഷണമാണ് കഴിക്കാറുള്ളത്? രാത്രിയിലെ ഭക്ഷണങ്ങളിൽ ശ്രദ്ധിക്കേണ്ടവ എന്തൊക്കെയാണ്..?

Things To Know About Food At Night: രാത്രിയിലെ ആഹാര ശീലം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. രാത്രിയിൽ അമിത ആഹാരം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അതുവഴി അമിതവണ്ണവും നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. എന്നാൽ ചില ആളുകൾ ആവട്ടെ അമിതഭാരം കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാൽ ഇതും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രിയിലെ ആഹാരം കൃത്യമായ സമയത്ത് തന്നെ കഴിച്ചിരിക്കേണ്ട ഒന്നാണ്. രാത്രി കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കേണ്ടതുണ്ട്. […]

Things To Know About Food At Night: രാത്രിയിലെ ആഹാര ശീലം പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട ഒന്നാണ്. രാത്രിയിൽ അമിത ആഹാരം കഴിക്കുന്നത് ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും അതുവഴി അമിതവണ്ണവും നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുവാൻ കാരണമാകുന്നു. എന്നാൽ ചില ആളുകൾ ആവട്ടെ അമിതഭാരം കുറയ്ക്കാനായി രാത്രി ഭക്ഷണം ഒഴിവാക്കുന്നവരും ഉണ്ട്. എന്നാൽ ഇതും ആരോഗ്യത്തെ ബാധിക്കുന്നു. രാത്രിയിലെ ആഹാരം കൃത്യമായ സമയത്ത് തന്നെ കഴിച്ചിരിക്കേണ്ട ഒന്നാണ്. രാത്രി കഴിക്കുന്ന ഭക്ഷണങ്ങളിൽ ചിലത് ഒഴിവാക്കേണ്ടതുണ്ട്.

രാത്രി ഭക്ഷണത്തിൽ ഒഴിവാക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്ന് ചോറാണ്. ചോറിൽ കാർബോഹൈഡ്രേറ്റ് ആണ് കൂടുതലായും അടങ്ങിയിരിക്കുന്നത്. ഇത് ശരീരത്തിൽ എത്തുമ്പോൾ കൊഴുപ്പായി മാറുന്നു. ചോറിന് പകരമായി രാത്രി ചപ്പാത്തിയോ ഗോതമ്പ് ദോശയോ കഴിക്കാം. പക്ഷേ ഇവയുടെ അളവ് കൂടുതലാകാതിരിക്കാനും ശ്രദ്ധിക്കണം. നാരുകൾ അടങ്ങിയ പച്ചക്കറികളും ഇതിന്റെ കൂടെ കറികളായി ഉപയോഗിക്കാവുന്നതാണ്.മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് പൊറോട്ട. രാത്രികാലങ്ങളിൽ കൂടുതൽ ആളുകളും പൊറോട്ട കഴിക്കുന്നതായി കണ്ടു വരാറുണ്ട്. ഒരു പൊറോട്ട മൂന്ന് ചപ്പാത്തിക്ക് പകരമാണ്.

whatsapp icon
Kerala Prime News അംഗമാവാൻ

Things To Know About Food At Night

എന്നാൽ മൂന്നും നാലും പൊറാട്ടകൾ വരെ കഴിക്കുന്നവരാണ് അധികവും. പൊറോട്ടയിൽ ധാരാളം മൈദ അടങ്ങിയിട്ടുണ്ട് മാത്രമല്ല ഇതിൽ നാരിന്റെ അംശം തീരെ ഇല്ല. ഇത് ദഹിക്കാതിരിക്കുകയും ഉറക്കം പോലുള്ള ആരോഗ്യ പ്രശ്നങ്ങളെ ബാധിക്കുകയും ചെയ്യുന്നു.രാത്രികളിൽ കഴിക്കാൻ പാടില്ലാത്ത പഴങ്ങളും ഉണ്ട്. ആസിഡ് അടങ്ങിയ പഴങ്ങളാണ് ഒഴിവാക്കേണ്ടത്. ഇത് ഉറക്കത്തെ തടസ്സപ്പെടുത്തുന്നു. ഓറഞ്ച് നാരങ്ങ മുസംബി തുടങ്ങിയവ ഇതിൽ പെടും. ആപ്പിൾ പേരക്ക തുടങ്ങിയ കഴിക്കുന്നത് കൊണ്ട് പ്രശ്നമില്ല. പാലും പാലുൽപന്നങ്ങളും രാത്രിയിൽ കഴിക്കുന്നത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നു. ഗ്യാസ്ട്രിക്സ് റിഫ്ലക്സ് പെട്ടെന്ന് ട്രിഗർ ചെയ്യുന്ന ആഹാരപദാർത്ഥങ്ങളാണ് പാലും പാൽ ഉൽപ്പന്നങ്ങളും.

അതിനാൽ തന്നെ അവ രാത്രി കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. എന്നാൽ ഇളം ചൂടുള്ള പാലിലെ ട്രിപ്റ്റഫൈൻ തലച്ചോറിൽ സെറാട്ടോണിൻ എന്ന രാസപദാർത്ഥത്തെ ഉത്പാദിപ്പിക്കും ഇത് സുഖനിദ്രയ്ക്ക് സഹായിക്കും. അമിത മധുരമുള്ള ഭക്ഷണപദാർത്ഥങ്ങളും രാത്രിയിൽ ഒഴിവാക്കേണ്ട പ്രധാനപ്പെട്ട ഒന്നാണ്. ബിരിയാണി നെയ്ച്ചോർ തുടങ്ങിയ ഭക്ഷണങ്ങളും രാത്രികാലങ്ങളിൽ ഉപേക്ഷിക്കേണ്ടതാണ്.ഇതു ഉറക്കത്തെ ബാധിക്കും അതുകൊണ്ട് തന്നെ കുട്ടികൾക്ക് പ്രത്യേകിച്ചും ഇത് കൊടുക്കാതിരിക്കുക. മിക്ക ആളുകളും രാത്രികാലങ്ങളിൽ ചെയ്യുന്നതായി കണ്ടുവരുന്ന ഒന്നാണ് കാപ്പിയോ ചായയോ പോലെയുള്ള പാനീയങ്ങൾ കുടിക്കുന്നത് തീർച്ചയായും ഇത് ഒഴിവാക്കേണ്ട ഒന്നാണ്. കോഫിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ഉറക്കത്തെ തടസ്സപ്പെടുത്തുന്ന ഒന്നാണ്. ചായയിലും ചെറിയ തോതിൽ കഫീൻ അടങ്ങിയിട്ടുണ്ട്. എന്നാൽ ഗ്രീൻ ടീ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നിരുന്നാലും ആറുമണിക്ക് മുന്നേ തന്നെ ഗ്രീൻ ടീ കുടിക്കണം.

ഫാസ്റ്റ് ഫുഡുകൾ രാത്രി കഴിക്കുന്നത് പൂർണമായും ഒഴിവാക്കേണ്ടതാണ്. പിസ്സ ബർഗർ പോലെയുള്ള ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കേണ്ടതാണ്. ഇത് ശരീരം ഭാരം വലിയതോതിൽ വർധിക്കാൻ കാരണമാകുന്നു. ഇത്തരത്തിൽ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സമയം. മിനിമം ഒരു എട്ടുമണിക്ക് മുന്നേ എങ്കിലും രാത്രി ഭക്ഷണം കഴിച്ചിരിക്കേണ്ടതാണ്. കൃത്യമായ സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നു. രാത്രിയിലെ വൈകിയുള്ള ഭക്ഷണം കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെയും തകരാറിലാക്കുന്നു. മാത്രമല്ല ഇൻസുലിൻ കൊളസ്ട്രോൾ എന്നിവയും കൂട്ടുന്നു. ഹൃദ്രോഗങ്ങൾ വരാൻ കാരണമാവുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ രാത്രികാലങ്ങളിൽ ഭക്ഷണം കഴിക്കാൻ തിരഞ്ഞെടുക്കുന്ന സമയവും പ്രത്യേകം ശ്രദ്ധിക്കുമല്ലോ.

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *