featured 21

കേന്ദ്ര ബജറ്റ് 2024-25; സുപ്രധാന പ്രഖ്യാപനങ്ങൾ, തൊഴിൽ വിദ്യാഭ്യാസ കാർഷികമേഖലകൾക്ക് ഊന്നൽ, മുദ്ര വായ്‌പയുടെ പരിധി ഉയർത്തി!!

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. […]

union budget 2024 major announcements: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കുന്നു‌. മോദി സർക്കാരിന് മൂന്നാം ഊഴം നൽകിയതിന് നന്ദി അറിയിച്ചുകൊണ്ടാണ് മന്ത്രി ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റിലെ സുപ്രധാന പ്രഖ്യാപനങ്ങൾ എന്തൊക്കെയെന്ന് നോക്കാം..
ഉൽപ്പാദനക്ഷമത, ജോലി, സാമൂഹികനീതി, നഗരവികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ, പരിഷ്‌കാരങ്ങൾ എന്നിവയ്ക്കാണ് ബജറ്റിൽ ഊന്നൽ നൽകിയിരിക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു.ഇടക്കാല ബജറ്റിൽ സ്ത്രീകൾ, കർഷകർ, പാവപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾക്ക് പ്രാധാന്യം നൽകി. തൊഴിൽ, മധ്യവർഗ, ചെറുകിട, ഇടത്തരം മേഖലകൾക്ക് ഈ ബജറ്റിൽ പ്രാധാന്യം. .വിദ്യാഭ്യാസ, നൈപുണ്യ മേഖലകൾക്ക് 1. 48 ലക്ഷം കോടി. ഒമ്പത് മേഖലകൾക്ക് ഊന്നൽ നൽകി പ്രഖ്യാപനം.

inside 30 1
  • കർഷകർക്കുള്ള ധനസഹായം 6,000 രൂപയായി തുടരും.
  • കാൻസർ രോഗത്തിനുള്ള മൂന്ന് മരുന്നുകൾക്ക് കൂടി കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി.
  • നളന്ദ സർവകലാശാലയുടെ വികസനത്തിന് മുൻഗണന.
  • ഗയ, ബോധ്‌ഗയ ക്ഷേത്രങ്ങൾ നവീകരിക്കും
  • പ്രളയം നേരിടാൻ ബിഹാറിന് 11,500 കോടി
  • എൻപിഎസ് വാത്സല്യ – പ്രായപൂർത്തി ആകാത്ത മക്കൾക്കായി രക്ഷിതാക്കളുടെ നിക്ഷേപ പദ്ധതി
  • ബിഹാറിൽ രണ്ട് ക്ഷേത്ര ഇടനാഴികൾക്ക് സഹായം
  • നഗരപ്രദേശങ്ങളിലെ ഭൂരേഖകൾ ഡിജിറ്റിലൈസ് ചെയ്യും
  • പ്രളയം നേരിടാൻ ബിഹാർ, അസം, ഹിമാചൽ, ഉത്തരാഖണ്ഡ്, സിക്കിം സംസ്ഥാനങ്ങൾക്ക് സഹായം
  • കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പ്. 500 കമ്പനികളിൽ ഒരു കോടി യുവാക്കൾക്ക് ഇന്റേൺഷിപ്പ്
  • പട്ടിണി അകറ്റാൻ തിരഞ്ഞെടുത്ത ന ഗരങ്ങളിൽ 100 സ്ട്രീറ്റ് ഫുഡ് ഹബ്ബുകൾ
  • പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ്-4- എല്ലാ കാലാവസ്ഥയിലും ഉപയോഗിക്കാനാകുന്ന റോഡുകൾ യാഥാർത്ഥ്യമാക്കും. 25,000 ഗ്രാമീണ മേഖലകളിൽ റോഡുകൾ.
  • കാർഷിക ഗവേഷണത്തിന് പ്രത്യേക പദ്ധതി. ഒരു കോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കും.
  • തദ്ദേശീയ താപവൈദ്യുതി നിലയങ്ങൾ യാഥാർത്ഥ്യമാക്കും. ഒരു കോടി വീടുകൾക്ക് കൂടി സോളാർ പദ്ധതി സ്ഥാപിക്കാൻ സഹായം.
  • പിഎം ആവാസ് യോജന പദ്ധതി പ്രകാരം മൂന്ന് കോടി വീടുകൾ കൂടി. നഗരങ്ങളിൽ ഒരു കോടി ഭവനങ്ങൾ നിർമ്മിക്കും. പാർപ്പിട പദ്ധതിക്കായി 10 ലക്ഷം കോടി നീക്കിവച്ചു.
  • ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ പോളവാരം പദ്ധതി.
  • വനിതാ ശാക്തീകരണ പദ്ധതികൾക്ക് 3 ലക്ഷം കോടി.
  • മുദ്ര വായ്‌പയുടെ പരിധി ഉയർത്തി. പത്ത് ലക്ഷത്തിൽ നിന്ന് 20 ലക്ഷമാക്കിയാണ് ഉയർത്തിയത്.
  • വനവാസി വിഭാഗങ്ങളുടെ സാമൂഹിക സാമ്പത്തിക ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ. 5 ലക്ഷം വനവാസികൾക്ക് പ്രയോജനം.
  • ബിഹാറിന് പ്രത്യേക പദ്ധതി-പൂർവോദയ എന്ന പേരിലാണ് പദ്ധതി. ബിഹാറിൽ പുതിയ വിമാനത്താവളം. ഹൈവേ വികസനത്തിന് 26,000 കോടി.
  • മെഡിക്കൽ കോളേജ് യഥാർഥ്യമാക്കും.
  • സ്ത്രീ ശാക്തീകരണത്തിന് രണ്ട് ലക്ഷം കോടി.
  • എംഎസ്എംഇകൾക്ക് ഈടില്ലാതെ വായ്‌, ക്രെഡിറ്റ് ഗ്യാരന്റി സ്കീം- എംഎസ്എംഇകളുടെ വായ്‌പ ബുദ്ധിമുട്ട് പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. ആയിരം കോടി വകയിരുത്തും
    ചെറുകിട ഇടത്തരം മേഖലക്ക് 100 കോടി രൂപയുടെ ധനസഹായം.
  • ജൈവ കൃഷിക്ക് പ്രോത്സാഹനം. കിസാൻ ക്രഡിറ്റ് കാർഡ് അഞ്ച് സംസ്ഥാനങ്ങൾക്ക് കൂടി
    ഗരീബ് കല്യാൺ യോജനയുടെ പ്രയോജനം 80 കോടി പേർക്ക്.
  • 10,000 വ്യവസായ പരിശീലന കേന്ദ്രങ്ങൾ.
  • ആന്ധ്രപ്രദേശിന് പ്രത്യേക സഹായം. വിവിധ വകുപ്പുകൾ വഴി 15,000 കോടിയുടെ സഹായം.
  • ആദ്യമായി ജോലി നേടുന്ന യുവാക്കളുടെ ഒരു മാസത്തെ പിഎഫ് വിഹിതം കേന്ദ്രം.
  • ഭൂമി രജിസ്ട്രി തയ്യാറാക്കും. ഭൂമി രജിസ്ട്രിക്ക് കീഴിൽ ആറ് കോടി കർഷകർ.
  • 10,000 ബയോ ഇൻപുട്ട് റിസോഴ്‌സ് സെൻ്ററുകൾ.
  • കാർഷിക അനുബന്ധ മേഖലകൾക്ക് 1.52 ലക്ഷം കോടി.
  • പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകൾ.
  • വിദ്യാഭ്യാസം, നൈപുണ്യ വികസനം, തൊഴിൽ എന്നിവയ്ക്ക് 1.48 ലക്ഷം കോടി.
  • ആയിരം വ്യവസായ പരിശീലന കേന്ദ്രങ്ങൾ. പത്ത് ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്‌പാ സഹായം
    നാല് കോടി യുവാക്കളെ ലക്ഷ്യമിട്ട് നൈപുണ്യ നയം.
  • അഞ്ച് വർഷത്തിനുള്ളിൽ 4.1 കോടി യുവതയ്ക്ക് തൊഴിൽ, നൈപുണ്യ വികസനം.
  • പട്‌ന-പൂനെ എക്‌സ്പ്രസ് വേ, ബുക്‌സാർ-ഭ ഗൽപൂർ ഹൈവേ, ബോധ്‌ഗയ-രാജ്ഗിർ- വൈശാലി – ദർഭംഗ റോഡ്, ബുക്‌സറിൽ ഗം ഗാനദിക്ക് മുകളിലൂടെ ഇരട്ട ലൈൻ പാലം എന്നിവയ്ക്ക് 26,000 കോടി
    രാജ്യത്തിനകത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപ വരെയുള്ള വായ്‌പകൾക്ക് സർക്കാർ പിന്തുണ.
  • മൂന്ന് വർഷത്തിനകം 400 ജില്ലകളിൽ ഡിജിറ്റൽ വിള സർവേ.

Read also: ബജറ്റ് 2024, കേരളത്തിന്റെ പ്രതീക്ഷകൾ പൂവണിയുമോ? കിട്ടുമോ പ്രത്യേക പാക്കേജും എയിംസും ?

whatsapp icon
Kerala Prime News അംഗമാവാൻ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *