മൈക്കൽ സ്റ്റാറെയെന്ന പുതിയ പരിശീലകന് കീഴിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു കഴിഞ്ഞു. ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് ബ്ലാസ്റ്റേഴ്‌സ് നാല് മത്സരങ്ങൾ കളിച്ചതിൽ ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ കഴിഞ്ഞുള്ളൂവെങ്കിലും പുതിയ പരിശീലകന്റെ തന്ത്രങ്ങളിൽ ആരാധകർക്ക് സംതൃപ്‌തിയുണ്ട്. മികച്ച പ്രകടനം പ്രതീക്ഷിക്കാൻ കഴിയുമെന്ന് ഓരോ മത്സരങ്ങളിലും ടീം തെളിയിക്കുന്നുണ്ട്. ( Vibin Mohanan About The Main Change After The Arrival Of Michael Stahre)
മൂന്നു വർഷം പരിശീലകനായിരുന്ന ഇവാൻ വുകോമനോവിച്ചിന്റെയും സ്വീഡിഷ് പരിശീലകനായ മൈക്കൽ സ്റ്റാറെയുടെയും തന്ത്രങ്ങളിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. കഴിഞ്ഞ ദിവസം ഇതേക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് മധ്യനിരതാരമായ വിബിൻ മോഹനൻ സംസാരിച്ചിരുന്നു. മൈക്കൽ സ്റ്റാറെയുടെ തന്ത്രങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൂടുതൽ ആക്രമണം നടത്തുന്നത് എന്തുകൊണ്ടാണെന്ന് വിബിൻ മോഹനന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
“ഓരോ പരിശീലകനും വ്യത്യസ്തമായ തന്ത്രങ്ങളാണുള്ളത്. കഴിഞ്ഞ സീസണിൽ ഇവാൻ വുകോമനോവിച്ചിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്‌സ് നിരവധി മത്സരങ്ങൾ 4-4-2 എന്ന ഫോർമേഷനിലാണ് കളിച്ചിരുന്നത്. ആ സമയത്ത് രണ്ടു മുന്നേറ്റനിര താരങ്ങൾക്ക് മാത്രം പാസ് നൽകുകയെന്ന ചോയ്‌സാണ് എനിക്ക് മുന്നിൽ ഉണ്ടായിരുന്നത്. എന്നാലിപ്പോൾ ആ സിസ്റ്റത്തിൽ നിന്നും പൂർണമായും മാറിയിട്ടുണ്ട്.”
“മൈക്കൽ സ്റ്റാറെ പരിശീലകനായതിനു ശേഷം വൈഡായി കളിക്കുന്ന താരങ്ങൾ കട്ട് ഇൻസൈഡ് ചെയ്‌തു കയറി സ്‌ട്രൈക്കർക്കൊപ്പം കളിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എനിക്ക് പലപ്പോഴും പാസ് നൽകാൻ നാല് മുന്നേറ്റനിര താരങ്ങൾ വരെയുണ്ടാകും. വ്യത്യസ്‌തമായ വെല്ലുവിളികൾ വന്നാലും പരിശീലകൻ ആവശ്യപ്പെടുന്നത് നൽകുകയെന്നത് എന്റെ ഉത്തരവാദിത്വമാണ്.” വിബിൻ മോഹനൻ പറഞ്ഞു.
Vibin Mohanan About The Main Change After The Arrival Of Michael Stahre
Vibin 🗣 : Each coach has a different style. Last season (under Vukomanovic) I played a lot of games in a 4-4-2 formation. At that time I had a choice of two forwards. But now the system has changed. Here (under Stare) the wide players cut inside and join the striker. , I get… pic.twitter.com/qWCE6wBGdK
— Abdul Rahman Mashood (@abdulrahmanmash) October 14, 2024
പരിക്കേറ്റതിനാൽ പ്രീ സീസൺ മത്സരങ്ങളിൽ പങ്കെടുക്കാൻ വിബിൻ മോഹനന് കഴിഞ്ഞില്ലായിരുന്നു. എന്നാൽ ടീമിലേക്ക് എത്തിയതിനു ശേഷം ആദ്യ ഇലവനിൽ സ്ഥിരസാന്നിധ്യമാണ് മലയാളി താരം. സ്റ്റാറെ നിരവധി തവണ വിബിനെ പ്രശംസിക്കുകയും ചെയ്‌തിരുന്നു. സ്റ്റാറെയുടെ കീഴിൽ ഈ സീസണിൽ തന്റെ മുഴുവൻ കഴിവ് പുറത്തെടുക്കാൻ താരത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Read Also : യുക്രൈൻ ദേശീയടീമിലെ അരങ്ങേറ്റം ഗംഭീരമാക്കി ഇവാൻ കലിയുഷ്‌നി, മാൻ ഓഫ് ദി മാച്ചായി മുൻ ബ്ലാസ്റ്റേഴ്‌സ് താരം
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.