vijay in goat

പ്രതിഫലം വാങ്ങിയില്ല പകരം ശിവകർത്തികേയന് ഇളയ ദളപതിയുടെ വക സമ്മാനം!

vijay gifts watch to siva karthikeya

വിജയുടെ അടുത്തിറങ്ങിയ ചിത്രമായിരുന്നു ഗോട്ട്. മികച്ച അഭിപ്രായമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിൽ അതിഥിവേഷത്തിലെത്തൽ നടൻ ശിവ കാർത്തികേയൻ എത്തിയിരുന്നു. ആരാധകരുടെ കയ്യടി നേടിയ ശിവകാർത്തികേയന് ആഡംബര വാച്ച് സമ്മാനമായി നൽകിയിരിക്കുകയാണ് വിജയ്. ശിവകാർത്തികേയൻ സിനിമയിൽ പ്രതിഫലം വാങ്ങിയിരുന്നില്ല. ഇതിനുള്ള അഭിനന്ദനമായിരുന്നു വിജയുടേത്. ടീമിന്റെ സ്നേഹസമ്മാനമായി ആഡംബര വാച്ച് സമ്മാനിക്കുകയായിരുന്നു.(vijay gifts watch to siva karthikeya)

വിജയ് ശിവയുടെ കയ്യിൽ വാച്ച് കെട്ടികൊടുക്കുന്ന വിഡിയോ അണിയറപ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. ഗോട്ട് സിനിമയുടെ ക്ലൈമാക്സ് ഭാഗത്തിലാണ് ശിവകാർത്തികേയൻ പ്രത്യക്ഷപ്പെടുന്നത്. വിജയ് ശിവകാർത്തികേയന് തോക്ക് കൈമാറുന്ന സീൻ ഏറെ ചർച്ചയായിരുന്നു. ഇത് വിജയ് തന്റെ സ്ഥാനം ശിവകാർത്തികേയന് കൈമാറിയതാണെന്നും അടുത്ത ദളപതി ശിവകാർത്തികേയൻ ആണ് എന്നായിരുന്നു സോഷ്യൽ മീഡിയയിലെ ചർച്ചകൾ.

whatsapp icon
Kerala Prime News അംഗമാവാൻ

അതിനോടുള്ള പ്രതികരണവും ശിവകാർത്തികേയൻ നൽകിയിരുന്നു. ഇവരുടെയെല്ലാം സിനിമകൾ കണ്ടിട്ടാണ് താൻ സിനിമയിലേക്ക് എത്തുന്നത്. അവരെ പോലെ നല്ല സിനിമകൾ ചെയ്ത് ഹിറ്റാക്കണം എന്ന് മാത്രമാണ് തനിക്ക് ആഗ്രഹം. അവരായി മാറാൻ തനിക്ക് ഉദ്ദേശമില്ലെന്നായിരുന്നു ശിവകാർത്തികേയന്റെ പ്രതികരണം .

ചെറിയ കാലം കൊണ്ട് തന്നെ തമിഴ് സിനിമ മേഘലയിൽ തന്റേതായ ഒരു ആധിപത്യം ഉണ്ടാക്കിയ താരമാണ് ശിവകാർത്തികേയൻ. മറീന എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. ശിവകാർത്തികേയന്റെ അടുത്തിറങ്ങാൻ പോകുന്ന ചിത്രമാണ് അമരൻ. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതത്തെ പ്രമേയമാക്കിക്കൊണ്ടാണ് ചിത്രം വരുന്നത്.

vijay gifts watch to siva karthikeya

സായി പല്ലവിയാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രാജ്‍കുമാര്‍ പെരിയസ്വാമി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Read also: സന്തോഷവാർത്ത പങ്കുവെച്ച് ദിയ കൃഷ്ണ! ആശംസയുമായി ആരാധകർ

Athira K

Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.

Leave a Comment

Your email address will not be published. Required fields are marked *