Vijay’s Party Flag Out Now: നടൻ വിജയുടെ തമിഴക വെട്രി കഴകത്തിന്റ പാർട്ടി പതാക പുറത്തിറക്കി. സിനിമ ജീവിതത്തിന് ശേഷം രാഷ്ട്രീയത്തിലേക്ക് കാൽ എടുത്തുവക്കുകയാണ് താരം. ഇന്ന് 9.30 ഓടെയാണ് വിജയ് തന്റെ പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ചുവപ്പ് മഞ്ഞ നിറങ്ങളും രണ്ട് ആനകളുടെ ചിത്രവും അടങ്ങുന്നതാണ് ഈ പതാക. പാതകയുടെ നിറം മഞ്ഞയായിരിക്കുമെന്ന സൂചനകൾ നേരത്തെ പുറത്തു വിട്ടിരുന്നു.
പാതകയോടൊപ്പം പാർട്ടി ഗാനവും പുറത്തിറങ്ങിയിട്ടുണ്ട്. വി വിവേകിന്റെ വരികൾക്ക് സംഗീതജ്ഞൻ എസ് തമൻ ആണ് ഈണം നൽകിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനും പതാക ഉയർത്താനും പ്രവർത്തകർക്ക് നിർദേശം നൽകിയിരുന്നു. ചെന്നൈയിൽ വച്ചാണ് വിജയ് പതാക ഉയർത്തിയത്. ശേഷം ചെന്നൈയിലെ പാർട്ടി ഓഫീസിൽ വച്ച് നേതാക്കൾക്കും പ്രവർത്തകർക്കുമൊപ്പം വിജയ് പ്രതിജ്ഞയും ചൊല്ലി.
Vijay’s Party Flag Out Now
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുകയും, ജാതി, മതം, ലിംഗം, ജനിച്ച സ്ഥലം എന്നിവയുടെ പേരിലുള്ള വിവേചനം ഇല്ലാതാക്കുംമെന്നും ജനങ്ങൾക്കിടയിൽ അവബോധം നൽകുകയും എല്ലാവർക്കും തുല്യ അവസരങ്ങൾക്കും തുല്യ അവകാശങ്ങൾക്കും വേണ്ടി പരിശ്രമിക്കുമെന്ന് വിജയ് പ്രതിജ്ഞ ചെയ്തു . 2026 ലെ നിയമസഭാ തിരഞ്ഞെടുപാണ് വിജയുടെ ഇപ്പോഴത്തെ ലക്ഷ്യം. തമിഴ്‌നാട്, കേരളം, പുതുച്ചേരി, കർണാടക എന്നിവിടങ്ങളിലുള്ള പ്രതിനിധികളും ചെന്നൈ പനയൂരിലുള്ള പാര്‍ട്ടി ആസ്ഥാനത്ത് നടന്ന പരിപാടിയിൽ പങ്കെടുത്തു.
സമത്വത്തിന്റെ അടയാളമായ മഞ്ഞനിറമാണ് പതാകയിൽ ചേർത്തിരിക്കുന്നത് . പുതിയ ചിത്രമായ ഗോട്ട് റിലീസ് ചെയ്ത ശേഷമാണ് വിജയ് രാഷ്ട്രീയത്തിൽ സജീവമാകുക. സിനിമയുടെ റിലീസ് ദിവസം തീയറ്ററുകളിലും പതാക ഉയര്‍ത്തുമെന്നാണ് ഇപ്പോൾ സൂചന നൽകുന്നത് . പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം സെപ്റ്റംബർ 22 ന് വിക്രവാണ്ടിയിൽ നടത്തുമെന്ന സൂചനയുമുണ്ട് .
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.