Viral dance video: ബിഗ് ബോസ് മലയാളം സീസൺ ആറിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട കോമ്പോകളിൽ ഒന്നായിരുന്നു ജാസ്മിൻ ജാഫർ- ഗബ്രി ജോഡി. ഒരുപക്ഷെ കോമ്പോയായി കളിച്ചതിന് ഇത്രയേറെ വിമർശിക്കപ്പെട്ട മത്സരാർത്ഥികൾ മലയാളം ബിഗ് ബോസിൽ ഇത് വരെ ഉണ്ടായിട്ടില്ല. പ്രണയം നടിച്ചു പ്രേക്ഷകരെ വിഡ്ഢികളാക്കാനാണ് ഇരുവരും ശ്രമിചു എന്നായിരുന്നു വിമർശനങ്ങൾ ഏറെയും. ഹൗസിൽ നിന്ന് പുറത്തിറങ്ങിയാൽ ഈ കൂട്ടുകെട്ട് അവസാനിക്കുമെന്നൊക്കെ വിമർശനങ്ങൾ ഉണ്ടായി. എന്നാൽ വിമർശകരുടെയെല്ലാം വായടിപ്പിച്ച് ബിഗ് ബോസിന് ശേഷവും നല്ല സൗഹൃദമാണ് ഇരുവരും പുലർത്തുന്നത്.
ബിഗ് ബോസ് അവസാനിച്ച്, ആഴ്ചകൾക്കു ശേഷം ഇരുവകും ഒന്നിച്ചെത്തിയ ആദ്യത്തെ ഉദ്ഘാടന വേദിയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. നിലവിൽ ഓടി നടന്ന് ഉദ്ഘാടനങ്ങൾ ചെയ്യുന്ന തിരക്കിലാണ് ജാസ്മിനും ഗബ്രിയും. കഴിഞ്ഞ ദിവസം ഇരുവരും ജാസ്മിന്റെ നാടായ കൊല്ലത്ത് ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിലും ഒരുമിച്ചെത്തി. വലിയ സ്വീകരണമാണ് ഇരുവർക്കും ആരാധകർ നൽകിയത്. അതിനൊപ്പം ഇരുവരും വേദിയിൽ ഒന്നിച്ചു ചുവടുവയ്ക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ആകെ ഇപ്പോൾ വൈറലാവുകയാണ്. അതേസമയം തന്നെ ഇരുവരും തങ്ങൾക്കെതിരെ ഉയർന്ന വിമർശനങ്ങൾക്കെല്ലാം മറുപടി നൽകുകയും ചെയ്തു.
‘ഇറങ്ങിയപ്പോൾ വലിയ നെഗറ്റീവ് ആയിരുന്നു. എന്നാൽ ആളുകൾ ഇങ്ങനെ അംഗീകരിക്കുമെന്നോ ജനങ്ങളുടെ സ്നേഹം കിട്ടുമോയെന്നൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോൾ കിട്ടുന്ന അംഗീകാരം വലിയ കാര്യമാണ്’, ഇരുവരും വ്യക്തമാക്കി
ഞങ്ങൾ ഒരുമിച്ച് നിൽക്കുന്നത് ആർക്കെങ്കിലും എതിരായിട്ടുള്ള മറുപടി എന്ന രീതിയിൽ അല്ല. ഞങ്ങൾക്ക് ഹൗസിൽ തുടരുമ്പോൾ ഉണ്ടായിരുന്ന വികാരങ്ങളെല്ലാം ജെനുവിനാണ്, അത് അങ്ങനെ തന്നെ മുന്നോട്ട് പോകുന്നു. വേറെ പ്രശ്നങ്ങളൊന്നുമില്ല. ആരേയും കാണിക്കാൻ വേണ്ടിയോ കാണിച്ചത് തിരുത്താൻ വേണ്ടിയോ, പ്രത്യേകിച്ച് ആരുടെയെങ്കിലും അഭിപ്രായം മാറ്റാൻ വേണ്ടിയോ അല്ല. ഞങ്ങൾ ഹൗസിലും ഇങ്ങനെ തന്നെയായിരുന്നു. അതൊക്കെ എത്രത്തോളം പുറത്തുവന്നു എന്ന് അറിയില്ല. എപ്പിസോഡുകൾ ഒന്നും ഞാൻ കണ്ടിരുന്നില്ല. എപ്പിസോഡുകളിൽ നിന്ന് ഞങ്ങൾക്കെതിരെ വലിയ നെഗറ്റീവ് ആണ് ഉണ്ടായത്. ഞങ്ങൾ ഹൗസിനകത്ത് ഇങ്ങനെ തന്നെ ആയിരുന്നു. ഇണക്കങ്ങളും പിണക്കങ്ങളും അടക്കമുള്ള എല്ലാ ഇമോഷൻസും മനുഷ്യരിൽ സാധാരണമാണ്. ആർക്കെങ്കിലും മറുപടി കൊടുക്കാൻ ഞാൻ ആരാണ്’, ഗബ്രി പറഞ്ഞു.
Viral dance video
ഞങ്ങൾക്കുള്ള സ്നേഹം ജെനുവിനാണെന്നായിരുന്നു ജാസ്മിന്റെ മറുപടി. അത് എല്ലാകാലവും ഉണ്ടാകട്ടെയെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. ബാക്കിയൊക്കെ ദൈവം തീരുമാനിക്കട്ടെയെന്ന് ജാസ്മിൻ പറഞ്ഞു. നിനക്കും അങ്ങനെ തന്നെ അല്ലേയെന്ന് ജാസ്മിൻ ഗ്രബിയോട് ചോദിക്കുമ്പോൾ അതെയെന്ന് ഗബ്രിയും മറുപടി പറയുന്നുണ്ട്. ഇരുവരും തമ്മിലുള്ള സൗഹൃദം കണ്ട് ഒട്ടേറെ പേരാണ് നിലവിൽ അവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തുന്നത്. എന്നാൽ അതോടൊപ്പം തന്നെ സൈബർ ബുള്ളിയിങിനെയെല്ലാം അതിജീവിച്ച് തളരാതെ മുന്നോട്ടുപോവുന്ന ഇരുവർക്കും അഭിനന്ദനങ്ങൾ നേരുകയാണ് ആരാധകർ.
Read also: ഒരിക്കലും മറക്കാത്ത പിറന്നാള്‍; കുട്ടി ആരാധകന് സർപ്രൈസുമായി മമ്മൂട്ടി!!!
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.