World Producer Countries Ranking List Out

ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ താഴേക്ക് ; ഇന്ത്യ അഞ്ചാം സ്ഥാനത്..!

World Producer Countries Ranking List Out: ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ആധിപത്യം പുലർത്തിയിരുന്ന രാജ്യമാണ് ബ്രിട്ടൻ . ഇപ്പോഴിതാ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും ബ്രിട്ടന്‍ പുറത്തായിരിക്കുകയാണ് . വ്യവസായിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന്‍ പുറത്താവുന്നത്. ബ്രിട്ടൻ ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ് .259 ബില്യന്‍ ഡോളറിന്റെ ഉല്‍പാദനവുമായാണ് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ള പെട്ടിരിക്കുന്നത് . ലോബിയിംഗ് ഗ്രൂപ്പായ മെയ്ക്ക് യു കെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം റഷ്യയ്ക്കും തായ്വാനും […]

World Producer Countries Ranking List Out: ലോക ഉത്പാദക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ആധിപത്യം പുലർത്തിയിരുന്ന രാജ്യമാണ് ബ്രിട്ടൻ . ഇപ്പോഴിതാ പട്ടികയില്‍ ആദ്യ പത്തില്‍ നിന്നും ബ്രിട്ടന്‍ പുറത്തായിരിക്കുകയാണ് . വ്യവസായിക വിപ്ലവത്തിന് ശേഷം ഇതാദ്യമായാണ് ബ്രിട്ടന്‍ പുറത്താവുന്നത്. ബ്രിട്ടൻ ഇപ്പോൾ പന്ത്രണ്ടാം സ്ഥാനത്താണ് .259 ബില്യന്‍ ഡോളറിന്റെ ഉല്‍പാദനവുമായാണ് പന്ത്രണ്ടാം സ്ഥാനത്തേക്ക് പിന്തള്ള പെട്ടിരിക്കുന്നത് .

ലോബിയിംഗ് ഗ്രൂപ്പായ മെയ്ക്ക് യു കെ പുറത്തു വിട്ട കണക്കുകള്‍ പ്രകാരം റഷ്യയ്ക്കും തായ്വാനും പിന്നിലാണ് ബ്രിട്ടന്റെ ഇപ്പോഴത്തെ സ്ഥാനം. ചിപ് ഉല്‍പാദനത്തിന്റെ ബലത്തിലാണ് തായ്വാനും ബ്രിട്ടന്റെ മുന്നിലെത്തിയത്. 5.06 ട്രില്യന്‍ ഡോളറിന്റെ ഉല്‍പാദനവുമായി ചൈന തന്നെ ഒന്നാം സ്ഥാനത്ത് തുടരുകയാണ് . 2.7 ട്രില്യന്‍ ഡോളറിന്റെ ഉല്‍പാദനവുമായി അമേരിക്ക ചൈനക്ക് പുറകെ രണ്ടാം സ്ഥാനത്തുണ്ട് .

whatsapp icon
Kerala Prime News അംഗമാവാൻ

World Producer Countries Ranking List Out

ലോക ഉല്‍പാദക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്താണ് . 2000- ല്‍ ഈ പട്ടികയില്‍ അഞ്ചാം സ്ഥാനതായിരുന്നു ബ്രിട്ടൻ. ഏഴാം സ്ഥാനത്തേക്ക് കുതിച്ചു കയറ്റം നടത്തിയ മെക്സിക്കോയുടെയും, ഇറ്റലിയുടെയും റഷ്യയുടെയും ഫ്രാന്‍സിന്റെയും പുറകിലാണ് ബ്രിട്ടന്‍ . മെക്സിക്കോ യുടെ ഉല്‍പാദനം 316 ബില്യന്‍ ഡോളറാണ് . ഇറ്റലിയുടേത് 283 ബില്യൻ . 287 ബില്യനാണ് റഷ്യയുടേത്.

ഫ്രാന്‍സിന്റെത് 265 ബില്യന്‍ ഡോളറാണ്. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ശേഖരിച്ചാണ് ഈ പട്ടിക തയ്യാറാക്കുന്നത്. അതുകൊണ്ടു തന്നെ, പ്രധാനമന്ത്രി സര്‍ കീര്‍ സ്റ്റാര്‍മറിന് കടുത്ത വെല്ലുവിളിയായിരിക്കും ഈ സാഹചര്യം എന്നാണ് രാഷ്ട്രീയ നിരീക്ഷകാരുടെ വിലയിരുത്തൽ .

Harsha C. Rajan

Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.

Leave a Comment

Your email address will not be published. Required fields are marked *