yuvraj as new coach in ipl team: ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ചതും ഏറ്റവും കൂടുതൽ ആരാധകരും ഉള്ള താരങ്ങളിൽ ഒരാളാണ് യുവരാജ് സിങ്. 2007 ലെ ടി20 ലോകകപ്പിലും 2011 ലെ ഏകദിന ലോകകപ്പിലും ഇന്ത്യയുടെ കിരീട നേട്ടങ്ങൾക്ക് പിന്നിൽ നിർണായക പങ്ക് വഹിച്ച യുവി ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച മാച്ച് വിന്നർമാരിൽ ഒരാളാണ്. നിലവിൽ വെറ്ററൻ ക്രിക്കറ്റിലും ലെജൻഡ്സ് ലീഗുകളിലും നിറസാന്നിധ്യമായ യുവി ഇപ്പോളിതാ ഐപിഎൽ ടീമിന്റെ പരിശീലക കുപ്പായം അണിയാൻ ഒരുങ്ങുകയാണ് യുവി.
ഗുജറാത്ത് ടൈറ്റൻസിന്റെ പരിശീലകനിരയിലേക്ക് യുവരാജ് എത്തുമെന്നാണ് സൂചന. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ ഗുജറാത്ത് ടീം മാനേജ്മെന്റും യുവരാജ് സിങും തമ്മിൽ നടത്തുന്നുണ്ടെന്നാണ് വിവരം. ഗുജറാത്തിന്റെ മുഖ്യപരിശീലകൻ ആശിഷ് നെഹ്റയും ടീം ഡയറക്ടർ വിക്രം സോളങ്കിയും 2025ഓടെ ടീം വിടുമെന്നാണ് റിപ്പോർട്ട്. 2022ലാണ് നെഹ്റയും സോളങ്കിയും ഗുജറാത്തിലെത്തിയത്. ഇരുവർക്കും കീഴിൽ ആദ്യ സീസണിൽ തന്നെ മികച്ച പ്രകടനം നടത്താൻ ടീമിന് സാധിച്ചിരുന്നു. അത് പോലെ തന്നെ തൊട്ടടുത്ത വർഷം ഗുജറാത്ത് റണ്ണേഴ്സ് അപ്പുമായെങ്കിലും ഈ സീസണിൽ പ്രകടനം ഏറെ മോശമായി.
തുടർന്നാണ് ഇരുവരും ടീം വിട്ടേക്കുമെന്ന അഭ്യൂഹം പരക്കുന്നത്. നെഹ്റ ടീം വിട്ടാൽ പകരം പരിശീലകനായി മുൻ ഇന്ത്യൻ താരവും നെഹ്റയുട സമകാലികനുമായ യുവരാജ് സിങ് എത്തിയേക്കുമെനാണ് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ അപ്പോഴും രാജ്യാന്തര ക്രിക്കറ്റിൽ പരിശീലകനായി അനുഭവ സമ്പത്തില്ലാത്ത വ്യക്തിയാണ് യുവരാജ് സിങ്ങെന്ന ആശങ്കയും നിലനിൽക്കുമ്പോൾ എന്താണ് സംഭവിക്കുക എന്നതിൽ വ്യക്തതയും വന്നിട്ടില്ല.
yuvraj as new coach in ipl team
അതേസമയം, ശുഭ്മൻ ഗില്ലിനെയും അഭിഷേക് ശർമയെയും പോലുള്ള താരങ്ങളുടെ മെൻ്ററെന്ന നിലയിൽ യുവരാജ് ശ്രദ്ധ നേടിയിട്ടുമുണ്ട്. അതേസമയം, ഗുജറാത്തിൽ മാത്രമല്ല ഐ.പി.എല്ലിലെ മറ്റ് ചില ടീമുകളിലും പരിശീലക സ്ഥാനങ്ങളിൽ മാറ്റമുണ്ടായേക്കും. ഗൗതം ഗംഭീർ, അഭിഷേക് നയ്യാർ, റയാൻ ടെൻ ഡോസ്ചേറ്റ് എന്നിവർ പടിയിറങ്ങുന്നതോടെ കൊൽക്കത്ത ടീമിന്റെ പരിശീലകരിൽ മാറ്റമുണ്ടാവുമെന്ന് ഉറപ്പാണ്. ഡൽഹിയുടെ പരിശീലക കുപ്പായമഴിച്ചുവെക്കുമെന്ന് റിക്കി പോണ്ടിങ്ങും അറിയിച്ചിട്ടുണ്ട്.
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.