കേരള ബ്ലാസ്റ്റേഴ്സ് (kerala blasters football club) ഇത്തവണയും മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്ന് വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് നേടാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച അഞ്ചു മത്സരങ്ങളിൽ നാലു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത്തവണയും പ്രതീക്ഷ വെക്കുന്നതിൽ അർത്ഥമില്ല എന്നാണ് ആരാധകർ ഇപ്പോൾ വിശ്വസിക്കുന്നത്.
കഴിഞ്ഞ ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത് നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്. അന്ന് ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.കാരണം ഇന്ത്യൻ സൂപ്പർ ലീഗിൽ കളിക്കുന്ന ക്ലബ്ബുകളിൽ ഒരു മേജർ ട്രോഫി പോലും ഇല്ലാത്ത ഏക ക്ലബ്ബ് കേരള ബ്ലാസ്റ്റേഴ്സ് (kerala blasters football club) മാത്രമാണ്. ബാക്കിയുള്ള എല്ലാ ടീമുകളും ഒരു കിരീടമെങ്കിലും സ്വന്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിലായിരുന്നു വലിയ വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നത്.
Abhik Chatterjee 🗣️“There are two things that every club wants. The first is to be successful on the pitch. I know that people talk about Kerala Blasters being possibly the only Indian Super League (ISL) club that's not picked up a trophy yet,but it's been in three finals.” (1/3)
— KBFC XTRA (@kbfcxtra) November 29, 2024
എന്നാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട വരൾച്ചയെ കുറിച്ച് പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ (kerala blasters CEO) അഭിക് ചാറ്റർജി സംസാരിച്ചിട്ടുണ്ട്. മൂന്ന് ഫൈനലുകളിൽ പരാജയപ്പെട്ടവരാണ് ബ്ലാസ്റ്റേഴ്സെന്നും ശരിയായ കാര്യങ്ങൾ ചെയ്തതുകൊണ്ടാണ് ഫൈനലുകളിൽ എത്തിയത് എന്നതാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ഇന്ന് നമ്മൾ ഒരുപക്ഷേ മൂന്ന് ട്രോഫിയെ കുറിച്ച് സംസാരിക്കേണ്ടവരാണെന്നും ആരാധകർക്ക് ഇതൊന്നും മതിയാകുന്നില്ല എന്നും അഭിക് പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” ഓരോ ക്ലബ്ബും ആഗ്രഹിക്കുന്ന രണ്ട് കാര്യങ്ങളുണ്ട്. കളിക്കളത്തിൽ വിജയങ്ങൾ കൈവരിക്കുക എന്നതാണ് ആദ്യത്തേത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഒരു കിരീടം പോലുമില്ലാത്ത ക്ലബ്ബ് ബ്ലാസ്റ്റേഴ്സാണ് എന്നത് ആളുകൾ സംസാരിക്കുന്നത് എനിക്കറിയാം. പക്ഷേ ഞങ്ങൾ മൂന്നു ഫൈനലുകളിൽ എത്തിയിട്ടുണ്ട് എന്ന കാര്യം മറക്കാൻ പാടില്ല.പല ആരാധകർക്കും ഇതൊന്നും മതിയാകുന്നില്ല.
kerala blasters football club
നമ്മൾ മികച്ചവരല്ല എന്നാണ് പലരും പറയുന്നത്. പക്ഷേ ശരിയായ കാര്യങ്ങൾ ചെയ്തതുകൊണ്ട് തന്നെയാണ് നമ്മൾ മൂന്നു തവണ ഫൈനലിൽ എത്തിയിട്ടുള്ളത്. ഒരുപക്ഷേ ഒരു കിരീടത്തെ കുറിച്ചോ മൂന്ന് കിരീടത്തെ കുറിച്ചോ നമ്മൾ സംസാരിക്കേണ്ട ഒരു സമയമാണിത്.ഇനി നമ്മൾ ചെയ്യേണ്ട കാര്യം പരമാവധി പുഷ് ചെയ്യുക എന്നുള്ളതാണ്. രണ്ടാമത്തെ കാര്യം കളിക്കളത്തിന് പുറത്തും നേട്ടങ്ങൾ കൈവരിക്കുക എന്നതാണ് “ഇതാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ചീഫ് എക്സിക്യൂട്ടീവ് (kerala blasters CEO) ഓഫീസർ പറഞ്ഞിട്ടുള്ളത്.
അതായത് നിർഭാഗ്യം കൊണ്ടാണ് കേരള ബ്ലാസ്റ്റേഴ്സ് (kerala blasters football club) മൂന്ന് ഫൈനലുകളിൽ പരാജയപ്പെട്ടതെന്നും അല്ലെങ്കിൽ ഈ ട്രോഫി ഇല്ലായ്മയെ കുറിച്ച് നമുക്ക് സംസാരിക്കേണ്ടി വരുമായിരുന്നില്ല എന്നുമാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്. ബ്ലാസ്റ്റേഴ്സ് ഒരിക്കലും മോശമല്ലെന്നും അങ്ങനെയായിരുന്നുവെങ്കിൽ മൂന്ന് ഫൈനലുകളിൽ എത്താൻ സാധിക്കുമായിരുന്നില്ല എന്നും ഇദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.
Read also: ആരാധകരുടെ ശക്തമായ പിന്തുണയിൽ പോലും ജയിക്കാനാവുന്നില്ല, കൊച്ചിയിൽ മോശം ഫോമിൽ കേരള ബ്ലാസ്റ്റേഴ്‌സ്
Athira is a seasoned content writer with 3+ years of experience crafting engaging articles, blog posts, and website content. With a background in journalism and a passion for storytelling, Her writing style is informative, conversational, and entertaining. When not writing, she enjoys hiking and exploring new ideas.




