ഏതാനും വർഷങ്ങൾക്കിടയിലെ ഏറ്റവും മോശം ഫോമിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നിൽക്കുന്നത്. സീസണിലെ ആദ്യത്തെ മത്സരം തോറ്റു തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് അതിനു ശേഷമുള്ള മത്സരങ്ങളിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും അത് തുടരാനായില്ല. അസ്ഥിരമായ ഫോമും പിഴവുകളും ടീമിനെ പിന്നോട്ടടിച്ചപ്പോൾ നിലവിൽ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ് നിൽക്കുന്നത്. 9Kerala Blasters football fc)
ബ്ലാസ്‌റ്റേഴ്‌സിനെ മോശം ഫോമിന് പ്രധാനമായ കാരണമായത് ടീമിലെ താരങ്ങൾ വരുത്തിയ പിഴവുകൾ തന്നെയാണ്. ഏതാണ്ട് ആറോളം മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വരുത്തിയ പിഴവുകൾ കാരണം ടീമിന് പോയിന്റുകൾ നഷ്‌ടമായത്. യുവതാരങ്ങളെ ആശ്രയിക്കാം എന്ന് കരുതിയ ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റ് ആണ് സീസണിൽ ഏറ്റവുമധികം പിഴവുകൾ വരുത്തിയത്.
#footballexclusive 🚨 Kerala Blasters are expected to make multiple signings in the January transfer window #kbfc #Keralablasters #isl
— football exclusive (@footballexclus) December 3, 2024
നിലവിലെ മോശം ഫോമിൽ നിന്നും തിരിച്ചു വരാനുള്ള പ്രവർത്തനങ്ങൾ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) നടത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ മാസം കഴിഞ്ഞാൽ ജനുവരി ട്രാൻസ്‌ഫർ ജാലകം ആരംഭിക്കാനിരിക്കെ ടീമിനെ ശക്തിപ്പെടുത്താനുള്ള സൈനിങ് ബ്ലാസ്റ്റേഴ്‌സ് നടത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒന്നിലധികം താരങ്ങൾ ടീമിലേക്ക് എത്താനുള്ള സാധ്യതയുണ്ട്.
നേരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് സിഇഒ (Kerala Blasters CEO) ആയ അഭിക് ചാറ്റർജി ജനുവരിയിലെ ട്രാൻസ്‌ഫറുകളുമായി ബന്ധപ്പെട്ട് അനുകൂലമായ പ്രതികരണമാണ് നടത്തിയത്. ജനുവരിയിൽ പുതിയ താരങ്ങളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം പക്ഷെ ഏതൊക്കെ പൊസിഷനിലേക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) താരങ്ങളെ എത്തിക്കാൻ ശ്രമിക്കുന്നതെന്ന് വ്യക്തമാക്കിയില്ല.
Kerala Blasters football fc
ഗോൾകീപ്പിങ് ഡിപ്പാർട്ട്മെന്റിലേക്ക് പരിചയസമ്പന്നനായ ഒരു താരത്തെ ബ്ലാസ്റ്റേഴ്‌സിന് ആവശ്യമാണെന്നതിൽ സംശയമില്ല. എന്നാൽ അങ്ങിനെയൊരു താരത്തെ ബ്ലാസ്റ്റേഴ്‌സ് എത്തിക്കുമോയെന്ന കാര്യത്തിൽ ഉറപ്പൊന്നുമില്ല. ബ്ലാസ്റ്റേഴ്‌സിന്റെ വിദേശതാരങ്ങളെല്ലാം മികച്ച പ്രകടനം നടത്തുന്നുണ്ട് എന്നതിനാൽ വിദേശതാരങ്ങളെ ജനുവരിയിൽ എത്തിക്കാനുള്ള യാതൊരു സാധ്യതയുമില്ല.
Read also: ഇന്ന് നമ്മൾ മൂന്ന് ട്രോഫിയെ കുറിച്ച് സംസാരിക്കേണ്ടവർ, ആരാധകർക്ക് ഇതൊന്നും മതിയാവുന്നില്ലെന്ന് അഭിക്!