5 താരങ്ങൾ പുറത്തേക്ക്,ബ്ലാസ്റ്റേഴ്സിൽ വൻ അഴിച്ചു പണി നടക്കും

kerala blasters vs bengaluru

ഓരോ സീസണിന് ശേഷവും കേരള ബ്ലാസ്റ്റേഴ്സിൽ (Kerala blasters) വലിയ അഴിച്ചുപണികൾ നടക്കാറുണ്ട്. പതിവുപോലെ കഴിഞ്ഞ തവണയും ഒരുപാട് താരങ്ങൾ ക്ലബ്ബ് വിട്ടിരുന്നു. കഴിഞ്ഞ തവണ ടീമിനോടൊപ്പം ഉണ്ടായിരുന്ന ദിമി, ജീക്സൺ, സക്കായി, ലെസ്ക്കോവിച്ച്, ചെർനിച്ച് എന്നിവരൊന്നും നിലവിൽ കേരള ബ്ലാസ്റ്റേഴ്സ്നോടൊപ്പം ഇല്ല. ഓരോ സീസണിന് ശേഷവും ഒരുപാട് താരങ്ങൾ ക്ലബ്ബ് വിടാറുണ്ട്. (kerala blasters vs bengaluru)

വരുന്ന സമ്മറിലും അതിന് മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരുപിടി താരങ്ങൾ പടിയിറങ്ങിയേക്കും. 5 താരങ്ങൾ ബ്ലാസ്റ്റേഴ്സ് (Kerala blasters) വിടുന്നു എന്ന സൂചനകൾ ലഭിച്ചിട്ടുണ്ട്.ഇക്കാര്യത്തിൽ സ്ഥിരീകരണങ്ങൾ ഒന്നും ലഭിച്ചിട്ടില്ല. കേവലം റൂമറുകൾ മാത്രമാണ്.

മലയാളി താരങ്ങളായ രാഹുൽ കെ.പി, ബിജോയ് വർഗീസ് എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞേക്കും. രാഹുലിന്റെ കോൺട്രാക്ട് പുതുക്കാൻ ബ്ലാസ്റ്റേഴ്സ് ഉദ്ദേശിക്കുന്നില്ല. അതുകൊണ്ടുതന്നെ അദ്ദേഹം മറ്റ് ഓപ്ഷനുകൾ പരിഗണിച്ച് തുടങ്ങി എന്ന് റിപ്പോർട്ടുകൾ നേരത്തെ പുറത്തേക്ക് വന്നിരുന്നു. അതോടൊപ്പം തന്നെ പ്രതിരോധനിരതാരമായ ബിജോയിയും ഇനി ബ്ലാസ്റ്റേഴ്സിനോടൊപ്പം തുടരാനുള്ള സാധ്യത കുറവാണ്.

ഇതോടൊപ്പം മുന്നേറ്റ നിരയിൽ നിന്ന് മൂന്ന് ഇന്ത്യൻ താരങ്ങൾ ക്ലബ്ബിനോട് വിട പറയുകയാണ്. വലിയ പ്രതീക്ഷകളോടുകൂടി കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയതാരമായിരുന്നു ഇഷാൻ പണ്ഡിറ്റ. എന്നാൽ ആ പ്രതീക്ഷകളോട് നീതിപുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല.കൂടാതെ പരിക്കുകളും അദ്ദേഹത്തിന് തടസ്സമായി. ഇതിന് പുറമേ സൗരവ് മണ്ഡൽ, ബ്രൈസ് മിറാണ്ട എന്നിവരും ക്ലബ്ബ് വിട്ടേക്കും എന്നാണ് റൂമറുകൾ. ഈ താരങ്ങൾക്കൊന്നും തന്നെ വേണ്ടത്ര അവസരങ്ങൾ ടീമിനകത്ത് ലഭിക്കാറില്ല. അതുകൊണ്ടുതന്നെ ഇവരെ നിലനിർത്തേണ്ടതില്ല എന്നാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters) തീരുമാനം.

kerala blasters vs bengaluru

ഈ സീസണിൽ വളരെ മോശം പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിക്കൊണ്ടിരിക്കുന്നത്. 10 മത്സരങ്ങൾ കളിച്ചിട്ട് കേവലം മൂന്നു മത്സരങ്ങളിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സ് (Kerala blasters) വിജയിച്ചിട്ടുള്ളത്. ഇനിയും ഈ മോശം പ്രകടനം തുടരുകയാണെങ്കിൽ ഗ്രൂപ്പ് ഘട്ടം കടക്കാൻ പോലും ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. അങ്ങനെയാണെങ്കിൽ വലിയ ഒരു അഴിച്ചു പണിക്ക് തന്നെ നമ്മൾ സാക്ഷിയാവേണ്ടിവരും.

Read also: ടീം ശരിയായ ദിശയിൽ തന്നെയാണ്, മോശം ഫോമിലാവാനുള്ള പ്രധാന കാരണത്തെക്കുറിച്ച് നോഹ സദോയി

Leave a Comment