ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) മോശം ഫോമിലാകാനുള്ള പ്രധാന കാരണം ടീമിലെ താരങ്ങൾ വരുത്തിയ വ്യക്തിഗത പിഴവുകളാണെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. ഗോളിന് കാരണമാകുന്ന വലിയ അബദ്ധങ്ങളും അനാവശ്യമായി റെഡ് കാർഡ് വാങ്ങിയതുമെല്ലാം ടീമിന്റെ പ്രകടനത്തെ പുറകോട്ടടിച്ചു. ആറോളം മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ പിഴവുകൾ പോയിന്റ് നഷ്ടമാകാൻ കാരണമായത്. (kerala blasters vs bengaluru fc)
കഴിഞ്ഞ ദിവസം പുറത്തു വന്ന കണക്കുകൾ പ്രകാരം ഈ സീസണിൽ ഏറ്റവുമധികം ഗോളുകൾ വ്യക്തിഗത പിഴവുകളിൽ നിന്നും വഴങ്ങിയ ടീം കേരള ബ്ലാസ്റ്റേഴ്‌സാണ് (Kerala Blasters). മൊത്തം പത്ത് മത്സരങ്ങൾ കളിച്ച ടീം അതിൽ നിന്നും ആറു ഗോളുകളാണ് ടീമിലെ താരങ്ങളുടെ പിഴവുകൾ കൊണ്ട് മാത്രം വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സ് തോൽവിയും സമനിലയും വഴങ്ങിയ ഭൂരിഭാഗം മത്സരങ്ങളുടെയും വിധിയെഴുതിയത് ഈ പിഴവുകളായിരുന്നു.
കേരള ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) ഒന്നാം സ്ഥാനത്തു നിൽക്കുന്ന ലിസ്റ്റിൽ രണ്ടാമതുള്ളത് മൂന്നു ടീമുകളാണ്. ജംഷഡ്‌പൂർ, ബെംഗളൂരു എഫ്‌സി, ഹൈദരാബാദ് എന്നിവരാണ് രണ്ടാമതുള്ളത്. ഈ മൂന്നു ടീമുകളും മൂന്നു വീതം ഗോളുകളാണ് വ്യക്തിഗത പിഴവുകളിൽ നിന്നും വഴങ്ങിയിരിക്കുന്നത്. രണ്ടാമതുള്ള ടീമുകളേക്കാൾ ഇരട്ടി ഗോളുകൾ ബ്ലാസ്റ്റേഴ്‌സ് ഇത്തരത്തിൽ വഴങ്ങിയെന്നത് ടീമിന്റെ നിലവിലെ അവസ്ഥയുടെ നേർചിത്രം കാണിച്ചു തരുന്നുണ്ട്.
വ്യക്തിപരമായ പിഴവുകളെ ആദ്യം സ്റ്റാറെ (Kerala Blasters coach) അനുഭാവപൂർണമായാണ് സമീപിച്ചിരുന്നതെങ്കിലും ഇപ്പോൾ അതല്ല സ്ഥിതി. കഴിഞ്ഞ മത്സരത്തിൽ സച്ചിൻ സുരേഷ് വഴങ്ങിയ ഗോളിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് നൂറിൽ തൊണ്ണൂറ്റിയൊമ്പത് തവണയും അത് തടുക്കാൻ കഴിയുമായിരുന്നു എന്നാണ്. പിഴവുകൾ ആവർത്തിക്കുന്നത് ഇനിയും അനുവദിക്കാൻ കഴിയില്ലെന്ന് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
kerala blasters vs bengaluru fc
കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് (Kerala Blasters) സൂപ്പർതാരമായ നോഹ സാദോയിയും വ്യക്തിഗത പിഴവുകളാണ് ടീമിന്റെ മോശം ഫോമിന് കാരണമെന്ന് പറഞ്ഞിരുന്നു. അത്തരം പിഴവുകൾ ഇല്ലാതിരുന്ന മത്സരങ്ങളിലെല്ലാം ബ്ലാസ്റ്റേഴ്‌സ് മികച്ച ഫലങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ടീമിൽ നടത്തുന്ന അഴിച്ചുപണിയോടെ ഇതിൽ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.