TT Family Shemi Shefi Sad News : സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമാണ് ടി.ടി ഫാമിലി. ഷെഫിയും ഭാര്യ ഷെമിയും എല്ലാ വിവരങ്ങളും ആരാധകരുമായി പങ്കുവക്കാറുണ്ട്. ഇവരുടെ ജീവിതത്തിലും നടക്കുന്ന സംഭവ വികാസങ്ങൾ അറിയാൻ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരുടെയും ജീവിതത്തിലെ ഒരു ദുഃഖ വിവരം പങ്കുവച്ചിരിക്കുകയാണ്. ഇരുവർക്കും ആയിഷ എന്ന ഒരു കുഞ്ഞുണ്ട്. കൂടാതെ ഇരുവർക്കും ഒരു കുഞ്ഞു പിറക്കാൻ പോവുകയായിരുന്നു.
ഷെമി പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു
കഴിഞ്ഞ നവംബറിലാണ് ഷെമി ഗർഭിണിയാണെന്ന വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. എന്നാൽ ഇരുവർക്കും പിറന്ന പെൺകുഞ് മരിച്ച ദുഃഖകരമായ വാർത്തയാണ് പങ്കുവച്ചിരിക്കണത്. ഷെമി ഷെഫിയെക്കാൾ മുതിർന്നതാണ്. പ്രായത്തെ മറികടന്നുകൊണ്ടുള്ള വിവാഹമായിരുന്നു ഇരുവരുടെയും. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോൾ ഇവർക്കെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നിരുന്നു. തന്റെ ഈ പ്രായത്തിൽ കുഞ്ഞെന്ന തീരുമാനം ഷെമിയെ ഏറെ വിഷമിപ്പിച്ചിരുന്നു. എന്നാൽ കാര്യങ്ങൾ വിചാരിച്ചതുപോലെയായിരുന്നില്ല.
ടി.ടി ഫാമിലിയുടെ ദുഃഖ വാർത്ത പങ്കുവച്ച് ഷെഫി
ഇരുവർക്കും പെൺകുഞ്ഞു ജനിച്ചെന്നും എന്നാൽ കുഞ്ഞു ജനിച്ച ഉടൻ മരിച്ചു എന്നും ടി.ടി ഫാമിലി അവരുടെ പേജിലൂടെ അറിയിച്ചു. തന്റെ ആദ്യത്തെ മൂന്നു കുഞ്ഞുങ്ങളും പെൺകുട്ടികൾ ആയിരുന്നതിനാൽ മൂന്നാമത്തെ കുഞ്ഞും പെൺകുട്ടിയായിരിക്കും എന്ന് ഷെമി പറഞ്ഞിരുന്നു. പെൺകുട്ടി പിറന്നെങ്കിലും ദുഃഖം ആ സന്തോഷത്തിന് അധികം ആയുസുണ്ടായിരുന്നിട്ടില്ല. അതെ സമയം തളരരുതെന്നും ദുഖത്തെ പ്രതിരോധിക്കാൻ അള്ളാഹു ശക്തി നൽകട്ടെ എന്നാണ് ആരാധകർ കമന്റിലൂടെ പറയുന്നത്.
ഷെഫി ഷെമിയെ പരിചരിക്കുന്ന വിഡിയോസും പങ്കുവച്ചിരുന്നു. ഒരു കുഞ്ഞിനെ പരിചരിക്കുന്ന പോലെയാണ് ഷെഫി ഷെമിയെ പരിചരിച്ചത്.
അഞ്ചു വർഷങ്ങൾക്ക് മുൻപാണ് ഷെമിയും ഷെഫിയും ഒന്നിക്കുന്നത്. വിവാഹമോചനം കഴിഞ്ഞ് രണ്ടു പെണ്മക്കളുമായി ജീവിച്ചിരുന്ന ഷെമിയെ ഷെഫി ജീവിതത്തിലേക്ക് കൊണ്ടുവരുകയായിരുന്നു. ഇവരുടെയും പ്രായവ്യത്യാസം ഇതുവരെയും പുറത്തു പറഞ്ഞിട്ടില്ല. ആയിഷയാണ് ദമ്പതികളുടെ മകൾ. 229K ഫോളോവേഴ്സ് ആണ് ഇവരുടെ ഇൻസ്റ്റഗ്രാം ഹാന്ഡിലിന് ഉള്ളത്.TT Family Shemi Shefi Sad News
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.