Anusree Latest News

ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല; മലയാളക്കരയുടെ കണ്ണ് നിറയിച്ച വീഡിയോ..!! | Anusree Latest News

Anusree Latest News : മലയാളഐകളുടെ മനസ് നിറച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. നടി അനുശ്രീ മനസ്സലിയിക്കുന്ന ഒരു പ്രവർത്തിയാണ് ഇപ്പോൾ മലയാളികളുടെ മനസിനെ തന്നെ പിടിച്ചു കുലുക്കിയത്. നടി അനുശ്രീ പങ്കെടുത്ത ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനിടെയാണ് സംഭവമുണ്ടായത്. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ വൃദ്ധനും അദ്ദേഹത്തിന്റെ സങ്കടം കണ്ട് കണ്ണുനിറഞ്ഞുപോയ അനുശ്രീയുമാണ് വീഡിയോയിലുള്ളത്. ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പ് […]

Anusree Latest News : മലയാളഐകളുടെ മനസ് നിറച്ച ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വയറലാവുന്നത്. നടി അനുശ്രീ മനസ്സലിയിക്കുന്ന ഒരു പ്രവർത്തിയാണ് ഇപ്പോൾ മലയാളികളുടെ മനസിനെ തന്നെ പിടിച്ചു കുലുക്കിയത്. നടി അനുശ്രീ പങ്കെടുത്ത ഒരു ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിനിടെയാണ് സംഭവമുണ്ടായത്. സമ്മാനം ലഭിച്ചെന്ന് തെറ്റിദ്ധരിച്ച് വേദിയിലെത്തിയ വൃദ്ധനും അദ്ദേഹത്തിന്റെ സങ്കടം കണ്ട് കണ്ണുനിറഞ്ഞുപോയ അനുശ്രീയുമാണ് വീഡിയോയിലുള്ളത്.

ആ ചേട്ടന് പൈസ കൊടുത്തില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല

ടെക്‌സ്റ്റൈല്‍ ഷോപ്പ് ഉദ്ഘാടനത്തിന്റെ ഭാഗമായി നറുക്കെടുപ്പ് വച്ചിരുന്നു. ഇതില്‍ 10000 രൂപയായിരുന്നു ഒരു സമ്മാനം. തന്റെ കയ്യിലുള്ള നറുക്കിലെ നമ്പറാണ് വിളിച്ചതെന്ന് കരുതി ഒരു മധ്യ വയസ്‌ക്കൻ വേദിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ നമ്പര്‍ കേട്ടത് തെറ്റിയെന്ന് മനസിലാക്കിയ ഇദ്ദേഹം സ്റ്റേജില്‍ നിന്നും ഇറങ്ങി പോയി. ഏറെ സങ്കടത്തോടെ അദ്ദേഹം മടങ്ങിയത്. അത് കണ്ട് അനുശ്രീയുടെ കണ്ണുകള്‍ നിറയുകയും നടി അല്‍പം മാറിയിരുന്ന് കരയുകയുമായിരുന്നു.

മലയാളക്കരയുടെ കണ്ണ് നിറയിച്ച വീഡിയോ

ശേഷം പരിപാടി അവസാനിച്ച ശേഷം ഇയാളെ നേരിട്ട് കാണണമെന്നും സമ്മാനം നല്‍കണമെന്നും അനുശ്രീ പറയുന്നു. ഒടുവില്‍ സദസില്‍ നിന്നും ഇയാളെ കണ്ടുപിടിച്ച ശേഷം അനുശ്രീയും കടയുടമയും ചേര്‍ന്ന് പണം സമ്മാനമായി നല്‍കുകയായിരുന്നു. ഈ ചേട്ടന് പൈസ കൊടുത്തില്ലെങ്കില്‍ എനിക്ക് ഉറക്കം വരില്ല എന്ന് അനുശ്രീ പറയുന്നുണ്ട്. ഉദ്ഘാടനചടങ്ങിലെ ഈ സംഭവത്തിന്റെ വീഡിയോ ഇപ്പോൾ വൈറലാണ്. അനുശ്രീയെ അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഈ സംഭവത്തിലൂടെ മനസിലെ നന്മയാണ് പുറത്തു വരുന്നതെന്നും എല്ലാമാണ് ഇപ്പോൾ ആരാധകർ പറയുന്നത്. മലയാള സിനിമയുടെ പ്രിയ നടിയാണ് അനുശ്രീ. മഹേഷിന്റെ പ്രതികാരം, ഡയമണ്ട് നെക്‌ളേസ്‌, തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. ഇന്നും മലയാള സിനിമയിൽ സജീവമാണ് നടി. ഇപ്പോൾ മലയാളികളുടെ മനം കുളിർക്കുന്നത് ഈ വീഡിയോ കണ്ടാണ്. ഒരു പക്ഷെ അനുശ്രീയുടെ കണ്ണുകൾ നിറഞ്ഞതുപോലെ മലയാളികളുടെ കണ്ണും ഇത് കണ്ട് നിറഞ്ഞിട്ടുണ്ടാവും.Anusree Latest News