Medicine Leaf Tip: നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും തൊടികളിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണല്ലോ തേക്ക്. തേക്ക് വലിയ മരമായി മാത്രമല്ല ചെറിയ തയ്യുകളായും ധാരാളമായി കണ്ടുവരാറുണ്ട്. പണ്ടുകാലങ്ങളിൽ തേക്കിന്റെ ഇല സാധനങ്ങൾ പൊതിയുന്നതിനും മറ്റും ഉപയോഗിച്ചിരുന്ന കാര്യം എല്ലാവർക്കും അറിയുന്നതായിരിക്കും. എന്നാൽ അതേ തേക്കില ഉപയോഗപ്പെടുത്തി ഒരു അത്ഭുതമരുന്ന് തയ്യാറാക്കാം എന്നതിനെപ്പറ്റി അധികമാർക്കും അറിയുന്നുണ്ടാവില്ല. അത് എങ്ങനെയാണെന്നും ഉപയോഗിക്കേണ്ട രീതിയെ പറ്റിയുമെല്ലാം വിശദമായി മനസ്സിലാക്കാം.
ഈ അത്ഭുദ ഇല എവിടെ കണ്ടാലും വിടരുത്.!!
ഈയൊരു മരുന്ന് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് തേക്കിന്റെ പിഞ്ച് ഇലകളാണ്. അതായത് ഇളം ചുവപ്പ് നിറത്തിൽ തളിർ വന്നുനിൽക്കുന്ന രീതിയിലുള്ള ഇലകളാണ് ഉപയോഗപ്പെടുത്തേണ്ടത്. ആദ്യം തന്നെ അടി കട്ടിയുള്ള ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി ഈ അത്ഭുദ ഇല എവിടെ കണ്ടാലും വിടരുത്.!!അതിലേക്ക് ഒരു കപ്പ് അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ എടുത്തു വച്ച
Medicine Leaf Tip
തേക്കിന്റെ ഇലകൾ ചെറിയ കഷണങ്ങളായി മുറിച്ചെടുത്ത് എണ്ണയിലേക്ക് ഇട്ടു കൊടുക്കുക. ഇലകൾ എണ്ണയിൽ കിടന്ന് കുറച്ച് ചൂടാകുമ്പോൾ തന്നെ ചുവപ്പു നിറത്തിലേക്ക് മാറുന്നതായി കാണാൻ സാധിക്കും. ഇലയിൽ നിന്നും സത്തു പൂർണ്ണമായും എണ്ണയിലേക്ക് ഇറങ്ങി കുറുകി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ശേഷം ഈ ഒരു എണ്ണ അരിച്ചെടുത്ത് ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
തേക്കിന്റെ ഇല കൊണ്ട് ഉണ്ടാക്കുന്ന ഈ എണ്ണ തലയിൽ ഉണ്ടാകുന്ന ചൊറിച്ചിൽ,താരൻ,മുടികൊഴിച്ചിൽ എന്നിവക്കെല്ലാം ഉള്ള ഒരു ഉത്തമ പ്രതിവിധിയാണ്. മാത്രമല്ല വീട്ടിൽ വളർത്തുന്ന മൃഗങ്ങൾ ഉണ്ടെങ്കിൽ അവക്ക് ചെറിയ മുറിവുകളെല്ലാം ഉണ്ടാകുമ്പോൾ ഈ ഒരു ഓയിൽ തേച്ച് കൊടുക്കാവുന്നതാണ്. ഒരു മുറിവെണ്ണ എന്ന രീതിയിലും വളരെയധികം ഉപകാരപ്രദമായ ഒന്നാണ് തേക്കിന്റെ ഇല കൊണ്ട് ഉണ്ടാക്കിയെടുക്കുന്ന ഈ പ്രത്യേക എണ്ണയുടെ കൂട്ട്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.




