Suchitra Mohanlal Viral Video : ഓൺലൈൻ മീഡിയയുടെ ചോദ്യത്തിന് സുചിത്ര മോഹൻലാൽ നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വയറലാവുന്നത്. വിനീത് ശ്രീനിവാസൻ ചിത്രം ‘കരം’ കണ്ടിറങ്ങി വരുന്ന സുചിത്ര മോഹൻലാലിനോട് മിഡിൽ സിനിമയിൽ അഭിനയിച്ചൂടെ എന്ന് ചോദിക്കുമ്പോൾ ‘ഞാനോ.. നല്ല കഥയായി’ എന്ന് പറഞ്ഞു ചിരിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. മകളുടെ ചിത്രം എന്നാണ് എന്ന് ചോദിക്കുമ്പോൾ അതിനി തുടങ്ങാൻ പോകുന്നതേ ഒള്ളു എന്ന് മറുപടി പറയുണ്ട്. പ്രണവിന്റ ചിത്രം ഒക്ടോബർ 31 ന് തിയേറ്ററുകളിൽ എത്തുമെന്നും സുചിത്ര പറയുന്നുണ്ട്. ശേഷമാണ് രസകരമായ ആ ചോദ്യം ഉയർന്നത്. മകളുടെ സിനിമയിൽ കാമിയോ റോളിൽ വന്നൂടെ.
മകളുടെ സിനിമയിൽ കാമിയോ റോളിൽ വന്നൂടെ

ഞനോ.. നല്ല കഥയായി എന്ന മറുപടിയും. ഒപ്പം ഉണ്ടായിരുന്ന നിർമാതാവ് വിശാഖ് തമാശ രൂപേണ ചേച്ചി എന്റെ പ്രൊഡക്ഷനിൽ മാത്രമേ അഭിനയിക്കൂ എന്ന് പറയുന്നുണ്ട്. വിനീത് ചിത്രം കരം എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോൾ ഫീൽ ഗുഡ് മാത്രമല്ല ഇങ്ങനെയും സിനിമ എടുക്കാമെന്ന് വിനീത് തെളിയിച്ചു എന്നും വളരെ നന്നായിട്ടുണ്ടെന്നും സുചിത്ര പറഞ്ഞു. നമ്മൾ ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരു ചിത്രം വളരെ നന്നായിട്ടുണ്ട് എന്ന് സുചിത്ര മോഹൻലാൽ കൂട്ടിച്ചേർത്തു. ഇതോടെ വീഡിയോക്ക് ആരാധകരുടെ കമന്റുകളും എത്തി തുടങ്ങി.’വിനയമുള്ള സ്ത്രീ, ‘എത്ര ഭംഗിയായിട്ടാണ് അവർ ഉത്തരങ്ങൾ പറയുന്നത്, താരജാഡ ഇല്ലാത്തവരിൽ ഒരാൾ’, വെറുതെയല്ല പ്രണവ് ഇത്രയും സിമ്പിൾ ആയത്’ തുടങ്ങിയ കമന്റുകളും എത്തുന്നുണ്ട്.

സുചിത്ര മോഹൻലാലിന്റെ മറുപടി നോക്കൂ.
അതെ സമയം ഹൃദയം, വർഷങ്ങൾക്ക് ശേഷം എന്നി ചിത്രങ്ങൾക്ക് ശേഷം വിനീത് ട്രാക്ക് മാറ്റി ചെയ്ത സിനിമയാണ് ‘കരം’. അതിനാൽ തന്നെ പ്രതീക്ഷയ്ക്ക് ഒപ്പം എത്താൻ സിനിമക്ക് സാധിച്ചിട്ടില്ല എന്നാണ് ഓൺലൈൻ പോർട്ടലുകൾ പറയുന്നത്. വരും ദിവസങ്ങളിൽ ഈ പ്രതികരണങ്ങൾ മാറാൻ സാധ്യതയുണ്ടെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. നോബിൾ ബാബുവിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് കരം. വലിയ ബജറ്റില്‍ ഒരുങ്ങിയ കരം ജോര്‍ജിയ, റഷ്യയുടെയും അസര്‍ബൈജാന്റെയും അതിര്‍ത്തികള്‍ എന്നിവിടങ്ങളിലായാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഓഡ്രി മിറിയവും രേഷ്മ സെബാസ്റ്റ്യനുമാണ് ചിത്രത്തിലെ നായികമാര്‍. ഹെലൻ അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധേയനായ നിർമാതാവ് നോബിൾ ബാബു തോമസ് തന്നെയാണ് കരത്തിന്റെ കഥയെഴുതിയിരിക്കുന്നത്. ജോമോന് ടി. ജോണ്‍ ആണ് ഛായാഗ്രഹണം നിര്‍വഹിചിരിക്കുന്നത്.

ഷാന്‍ റഹ്മാനാണ് സംഗീതം പകർന്നിരിക്കുന്നത്. തട്ടത്തിന് മറയത്ത്, തിര, ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്നീ ചിത്രങ്ങള്‍ക്കു ശേഷം വിനീതും ജോമോനും ഷാനും വീണ്ടും ഒന്നിച്ച ചിത്രമായിരുന്നു കരം. മനോജ് കെ ജയന്, കലാഭവന്‍ ഷാജോണ്‍, ബാബുരാജ്, വിഷ്ണു ജി. വാരിയര്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയുടെ ഓവര്‍സീസ് വിതരണ അവകാശം ഫാര്‍സ് ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. നോബിൾ ബാബുവിന്റെ ആക്ഷൻ രംഗങ്ങൾ അടിപൊളിയാണെന്നും വിനീത് ഒരു ഗൗതം മേനോൻ സ്റ്റൈലിൽ ആണ് കരം ഒരുക്കിയിരിക്കുന്നതെന്നും അഭിപ്രായങ്ങൾ വരുന്നുണ്ട്. തിരയ്ക്കു ശേഷം വിനീത് ശ്രീനിവാസൻ വീണ്ടും ത്രില്ലറുമായെത്തിയപ്പോൾ ചെന്നൈ പാസം അടക്കമുള്ള സ്ഥിരം പരിപാടികൾ മാറ്റി നിർത്തിയിട്ടുണ്ട്. എങ്കിലും പ്രതീക്ഷക്കൊത്ത് മുന്നേറാൻ ചിത്രത്തിന് കഴിഞ്ഞില്ല. Suchitra Mohanlal Viral Video
Harsha .C. Rajan is a versatile content writer passionate about creating engaging stories. With 2+ years of experience in d website content creation. Harsha specializes in healthcare, entertainment and lifestyle topics. Her writing style is informative, yet conversational, making complex content easy to understand.



