സച്ചിൻ സുരേഷ് ഈ മത്സരം കളിക്കുമോ? സ്റ്റാറേ പറയുന്നു

കേരള ബ്ലാസ്റ്റേഴ്സ് (Kerala Blasters) ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) ഏഴാം റൗണ്ട് പോരാട്ടത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്. എതിരാളികൾ മുംബൈ സിറ്റി എഫ്സിയാണ് (mumbai city vs kerala blasters). ഞായറാഴ്ച്ചയാണ് ഈ മത്സരം നടക്കുക. മുംബൈ സിറ്റിയുടെ സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ഈ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയം നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്സിയോട് പരാജയപ്പെട്ടവരാണ് ബ്ലാസ്റ്റേഴ്സ്. മികച്ച പ്രകടനം നടത്തിയിട്ടും പരാജയപ്പെടേണ്ടി വന്നത് വലിയ നിരാശയുണ്ടാക്കിയ കാര്യമായിരുന്നു.ആ മത്സരത്തിലെ പിഴവുകളൊക്കെ പരിഹരിച്ചുകൊണ്ട് ഈ മത്സരത്തിൽ വിജയം നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിയും എന്ന് തന്നെയാണ് ഭൂരിഭാഗം വരുന്ന ആരാധകരും വിശ്വസിക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായുള്ള പ്രസ് കോൺഫറൻസ് കേരള ബ്ലാസ്റ്റേഴ്സിന്റെ (kerala blasters)പരിശീലകനായ സ്റ്റാറേ പൂർത്തിയാക്കിയിരുന്നു.

സച്ചിൻ സുരേഷ് നിലവിൽ പരിക്കിന്റെ പിടിയിലാണ്. അദ്ദേഹം തിരിച്ചെത്തിയോ? ഈ മത്സരത്തിൽ അദ്ദേഹം കളിക്കുമോ എന്ന് സ്റ്റാറേയോട് ചോദിക്കപ്പെട്ടിരുന്നു. സച്ചിൻ കളിക്കാൻ ആഗ്രഹിക്കുന്നു എന്ന മറുപടിയാണ് അദ്ദേഹം നൽകിയിട്ടുള്ളത്. സ്റ്റാറേയുടെ വാക്കുകൾ നോക്കാം.

‘ഈ മത്സരം കളിക്കാൻ സച്ചിൻ സുരേഷ് ആഗ്രഹിക്കുന്നുണ്ട്. ഇന്റർനാഷണൽ ബ്രേക്കിന് മുൻപ് വളരെ പ്രധാനപ്പെട്ട രണ്ടു മത്സരങ്ങളാണ് ഞങ്ങളെ കാത്തിരിക്കുന്നത്. അവിടെ അദ്ദേഹത്തിന് പ്രസന്റാവാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് (kerala blasters) പരിശീലകൻ പറഞ്ഞിട്ടുള്ളത്.

kerala blasters next match

അതായത് സച്ചിൻ ഈ മത്സരത്തിൽ കളിക്കുമോ എന്ന കാര്യത്തിൽ ഇദ്ദേഹം ഉറപ്പൊന്നും പറഞ്ഞിട്ടില്ല. ഈ മത്സരത്തിന് ശേഷം ഹൈദരാബാദിനെ ബ്ലാസ്റ്റേഴ്സ് (kerala blasters) നേരിടുന്നുണ്ട്. അതിനുശേഷമാണ് ഇന്റർനാഷണൽ ബ്രേക്ക് വരുന്നത്. ഒരുപക്ഷേ ഇന്റർനാഷണൽ ബ്രേക്കിന് ശേഷമായിരിക്കാം ഈ താരത്തെ കോച്ച് ഉപയോഗപ്പെടുത്തുക. എന്നാൽ പരിക്കിൽ നിന്നും പൂർണ്ണമായും മുക്തനായാൽ ഇന്റർനാഷണൽ ബ്രേക്കിന് മുന്നേ തന്നെ അദ്ദേഹത്തെ കാണാൻ കഴിഞ്ഞേക്കും.

Read also: ഫുട്ബോളിൽ നമ്മുടെ അധ്വാനം പാഴായിപ്പോകുന്ന ചില ദിവസങ്ങളുണ്ട്, കൂടുതൽ ശക്തമായി തിരിച്ചുവരുമെന്ന് ജീസസ് ജിമിനസ്

Leave a Comment