കൊച്ചിയിലെ ആരാധകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ: ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറയുന്നു

kerala blasters

കേരള ബ്ലാസ്റ്റേഴ്സ് (Kerala blasters) ഇന്ത്യൻ സൂപ്പർ ലീഗിലെ (ISL) എട്ടാം റൗണ്ട് പോരാട്ടം നാളെയാണ് കളിക്കുക.എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്. കൊച്ചിയിലെ സ്വന്തം സ്റ്റേഡിയത്തിലാണ് ബ്ലാസ്റ്റേഴ്സ് ഈ മത്സരം കളിക്കുന്നത്. ഈ മത്സരത്തിലെങ്കിലും ബ്ലാസ്റ്റേഴ്സ് വിജയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്തെന്നാൽ അവസാനമായി കളിച്ച രണ്ടു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

കൊച്ചിയിൽ ഇതിന് മുൻപ് നടന്നത് ബംഗളൂരു എഫ്സിക്കെതിരെയുള്ള (Bengalurur FC) മത്സരമാണ്. ആ മത്സരത്തിൽ മികച്ച പ്രകടനം നടത്തിയിരുന്നുവെങ്കിലും ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുകയായിരുന്നു. പിന്നീട് മുംബൈ സിറ്റിയോട് അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെട്ടിട്ടുണ്ട്. ഈ രണ്ട് തോൽവികൾ ആരാധകരുടെ ആവേശം കുറച്ച ഒന്നാണ്. കഴിഞ്ഞ ബംഗളൂരുവിനെതിരെയുള്ള മത്സരം വീക്ഷിക്കാൻ വേണ്ടി നിരവധി ആരാധകരായിരുന്നു സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നത്.

ആ ആരാധകരെ കേരള ബ്ലാസ്റ്റേഴ്സിന്റെ (Kerala blasters coach) പരിശീലകനായ മികയേൽ സ്റ്റാറേ പുകഴ്ത്തിയിട്ടുണ്ട്. കൊച്ചിയിലെ ആരാധകരെ അഭിനന്ദിക്കാതിരിക്കാൻ വയ്യ എന്നാണ് ഈ കോച്ച് പറഞ്ഞിട്ടുള്ളത്. സമാനതകൾ ഇല്ലാത്ത ഒരു അന്തരീക്ഷമായിരുന്നു ആരാധകർ കൊച്ചിയിൽ സൃഷ്ടിച്ചതെന്നും ഈ പരിശീലകൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് നോക്കാം.

kerala blasters coach stahre

‘കൊച്ചിയിൽ ഞങ്ങൾക്ക് ചുറ്റുമുള്ള ഈ സമാനതകൾ ഇല്ലാത്ത അന്തരീക്ഷത്തെ അഭിനന്ദിക്കാതിരിക്കുക എന്നത് അസാധ്യമായ കാര്യമാണ്. നമ്മുടെ സ്റ്റേഡിയവും ഈ നഗരവും ഇവിടുത്തെ ആരാധകരും സമാനതകൾ ഇല്ലാത്തതാണ്.കേരളത്തിൽ കളിക്കുക എന്നത് വളരെയധികം സ്പെഷ്യലായ ഒരു കാര്യമാണ് ‘ ഇതാണ് ബ്ലാസ്റ്റേഴ്സ് പരിശീലകൻ(Kerala blasters coach) പറഞ്ഞിട്ടുള്ളത്.

ആരാധകർ അവരുടെ ഭാഗം കൃത്യമായി ചെയ്യുന്നുണ്ടെങ്കിലും ടീം അവരുടെ ഭാഗം കൃത്യമായി ചെയ്യുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഏഴ് മത്സരങ്ങൾ കളിച്ചിട്ട് കേവലം രണ്ടു മത്സരങ്ങളിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇത് ആരാധകരെ നിരാശപ്പെടുത്തുന്ന കാര്യമാണ്. നിലവിൽ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്തും ഹൈദരാബാദ് പതിനൊന്നാം സ്ഥാനത്തുമാണ് ഉള്ളത്.

Read also: എതിരാളികളുടെ ആക്രമണങ്ങളെ തടുക്കാനാവാതെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം, പതിനൊന്നു മാസമായി ഒരു ക്ലീൻഷീറ്റ് പോലുമില്ല

Leave a Comment