സിനിമയിലെ വസ്ത്രാലങ്കാര രംഗത്ത് നിന്ന് അഭിനയ രംഗത്തേക്ക് എത്തിയ നടനാണ് ഇന്ദ്രൻസ്. മലയാള സിനിമകളിലെ നിറ സാന്നിധ്യമായ അദ്ദേഹം ഹാസ്യ നടനായാണ് അഭിനയ ജീവിതത്തിലേക്ക് കാല് വെയ്ക്കുന്നത്. ഇന്ദ്രൻസ് ഇന്ന് വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടികുകയാണ് .
ഇന്ദ്രൻസിനെ കോസ്റ്റ്യൂമറായി മാത്രമാണ് ആദ്യം കണ്ടിട്ടുള്ളതെന്ന് പറയുകയാണ് ഉർവശി. പിന്നീടാണ് ചില സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്യുന്നത് കാണുന്നതെന്നും നടി പറയുന്നു. ഇന്നത്തെ സിനിമകൾ കാണുമ്പോഴാണ് ഇവരോടൊകെ ഇത്രയും കാലിബറുള്ള ഒരു നടനെ ആയിരുന്നോ അന്ന് അങ്ങനെ ഒതുക്കി ഉപയോഗിച്ചിരുന്നത് എന്നും തോനുന്നാറുണ്ടെന്നും ഉർവശി പറയുന്നു.
സിനിമയിൽ പണ്ടൊക്കെ ഒരു ഇമേജിൽ പെട്ടു പോയാൽ തന്നെ കിടക്കണo എന്നായിരുവെന്നും ഇന്നത്തെ ഈ തലമുറയോട് സിനിമയിലെ സംവിധാനങ്ങളോടുമൊക്കെ ഇപ്പോൾ ബഹുമാനം തോന്നുന്നുമെന്നും നടി കൂട്ടിച്ചേർത്തു.മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഉർവശി.
actress urvashi about indrans
ഇന്ദ്രൻസ് ചേട്ടനെ കോസ്റ്റ്യൂമറായി മാത്രമാണ് ആദ്യം കണ്ടിട്ടുള്ളത്. പിന്നെ അതിൽ നിന്ന് മാറി അദ്ദേഹം എൻ്റെ കൂടെ ചില സിനിമകളിൽ കോമഡി വേഷങ്ങൾ ചെയ്തിട്ടുണ്ട്. അതൊക്കെ കഴിഞ്ഞ് ഇന്ന് ആലോചിക്കുമ്പോൾ ഇത്രയും കാലിബറുള്ള ഒരു നടനെയായിരുന്നോ അന്ന് അങ്ങനെ മാത്രം ഉപയോഗിച്ചിരുന്നത് എന്ന് തോന്നിയിട്ടുണ്ട്.
ഇന്നത്തെ ഈ തലമുറയോടും സിനിമയിലെ ഇപ്പോഴത്തെ സംവിധാനങ്ങളോടുമൊക്കെ എനിക്ക് ഇപ്പോൾ ബഹുമാനം തോന്നുകയാണ്. ആ നടനെ വേറെയൊരു ഡയമൻഷനിൽ കാണാൻ പറ്റുന്നുണ്ടല്ലോ. ഈ ജനറേഷന് സുരാജിനെയും ഇന്ദ്രൻസ് ചേട്ടനെയും അങ്ങനെ കാണാൻ സാധിക്കുന്നുണ്ടല്ലോ. പണ്ടായിരുന്നെങ്കിൽ ഒരു ഇമേജിൽപ്പെട്ടു പോയാൽ അങ്ങനെ തന്നെ കിടക്കണം,’ ഉർവശി പറയുന്നു.
Read also: ആരാധകർക്ക് ബ്ലാസ്റ്റേഴ്സിനെ മടുത്തു തുടങ്ങിയിരിക്കുന്നു, അറ്റൻഡൻസിൽ വൻ ഇടിവ്