suriya sivakumar movies

പുലർച്ചെ നാലുമണിക്ക് നിറഞ്ഞ സദസ്സിൽ ആദ്യഷോ. സൂര്യയുടെ പുതിയ ചിത്രം നൂറുകോടി ക്ലബ്ബിൽ കേറുമോ? പ്രേക്ഷക പ്രതികരണം എന്താണ്? ചിത്രത്തിന്റെ റിവ്യൂ വായിക്കാം

kanguva movie review

സൂര്യ ആരാധകർ കാത്തിരുന്ന ചിത്രം ‘കങ്കുവ’ ഒടുവിൽ തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. സൂര്യയെ നായകനാക്കി ശിവയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വലിയ ഹൈപിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. അണിയറ പ്രവർത്തകർ പറഞ്ഞതുപോലെ തന്നെ മികച്ച പ്രതികാരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും വന്നുകൊണ്ടിരിക്കുന്നത്. (suriya sivakumar movies)

ചിത്രത്തെ കുറിച്ചും നടനെ കുറിച്ചും ഒരുപാട് പേരാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നത്. അതിഗംഭീര ആക്ഷൻ രംഗങ്ങൾ, മികച്ച തിരക്കഥ, മികച്ച മേക്കിങ് എന്നിങ്ങനെയാണ് ചിത്രം കണ്ടവർ അഭിപ്രായപെടുന്നത്. കഥ ദൈര്‍ഘ്യമുണ്ടെങ്കിലും ഇഷ്‍ടം തോന്നുന്ന രീതിയിൽ ചിത്രീകരിച്ചു എന്നും അഭിപ്രായം വരുന്നുണ്ട്. സൂര്യയുടെ പ്രകടനത്തെ കുറിച്ചും സംഗീതത്തെ കുറിച്ചും മികച്ച അഭിപ്രായങ്ങള്‍ വരുന്നു.

suriya sivakumar movies
suriya sivakumar movies

പിരിയഡ് ആക്ഷൻ ഡ്രാമയാണ് കങ്കുവ. ഹൈ ലെവൽ ആക്ഷന്‍ സീനുകൾ ചിത്രത്തിൽ ഉണ്ടെന്ന് അണിയറ പ്രവർത്തകർ നേരത്തെ പറഞ്ഞിരുന്നു. സൂര്യക്ക് പുറമേ നടരാജൻ സുബ്രഹ്‍മണ്യൻ, ആനന്ദരാജ്, ദിഷാ പഠാണി, റെഡിൻ കിംഗ്‍സ്‍ലെ, ടി എം കാര്‍ത്തിക്, ജി മാരിമുത്ത്, ദീപാ വെങ്കട്, ബാല ശരവണൻ, രവി രാഘവേന്ദ്ര, കെ എസ് രവികുമാര്‍, ഷാജി ചെൻ, ബി എസ് അവിനാശ്, അഴകം പെരുമാള്‍, പ്രേം കുമാര്‍, കരുണാസ്, രാജ് അയ്യപ്പ, ബോസ് വെങ്കട് എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദിഷ പടാനിയാണ് നായികയായി എത്തുന്നത്.

suriya sivakumar movies

ആദി നാരായണനാണ് സിരുത്തൈ ശിവയ്‍ക്കും മദൻ കര്‍ക്കിക്കുമൊപ്പം തിരക്കഥ എഴുതിയിരിക്കുന്നത് . വെട്രി പളനിസ്വാമിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിച്ചത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന് സംഗീതം പകർന്നത്. ഏകദേശം 350 കോടിയോളമാണ് കങ്കുവയുടെ ബജറ്റ്. ചിത്രത്തിൽ സൂര്യ ഇരട്ട വേഷത്തിലാണ് എത്തുന്നത്. ടൈറ്റില്‍ കഥാപാത്രമായ കങ്കുവയെയാണ് സൂര്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുതിയ കാലത്തെ ഒരു കഥാപാത്രമായ ഫ്രാൻസിസ് ആണ് രണ്ടാമത്തേത്.

Read also: നോവ തന്നെയാണ് ഒന്നാമൻ, പിന്നിൽ പെപ്രയും ജീസസും.